scorecardresearch

30 വയസിനുശേഷമുള്ള പ്രമേഹം, ഈ ലക്ഷണങ്ങൾ തിരിച്ചറിയൂ

മോശം ഭക്ഷണശീലങ്ങൾ, ഉദാസീനമായ ജീവിതശൈലി, അനിയന്ത്രിതമായ സമ്മർദം എന്നിവയെല്ലാം പ്രമേഹ ബാധിതരുടെ എണ്ണം വർധിപ്പിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്

മോശം ഭക്ഷണശീലങ്ങൾ, ഉദാസീനമായ ജീവിതശൈലി, അനിയന്ത്രിതമായ സമ്മർദം എന്നിവയെല്ലാം പ്രമേഹ ബാധിതരുടെ എണ്ണം വർധിപ്പിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്

author-image
Health Desk
New Update
health

Source: Freepik

പ്രമേഹം എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കാം. ഇതൊരു വളർന്നുവരുന്ന ആഗോള ആരോഗ്യ പ്രതിസന്ധിയാണ്. പ്രമേഹരോഗികളുടെ എണ്ണം പ്രതിദിനം ഉയരുകയാണ്. മോശം ഭക്ഷണശീലങ്ങൾ, ഉദാസീനമായ ജീവിതശൈലി, അനിയന്ത്രിതമായ സമ്മർദം എന്നിവയെല്ലാം പ്രമേഹ ബാധിതരുടെ എണ്ണം വർധിപ്പിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്. പ്രമേഹത്തിന്റെ ഏറ്റവും അപകടകരമായ വശങ്ങളിലൊന്ന്, അവബോധ കുറവാണ്. പലരും പ്രമേഹ ലക്ഷണങ്ങളെ അവഗണിക്കുകയാണ് പതിവ്. ഈ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് ഒരുപരിധിവരെ രോഗത്തെ തടഞ്ഞുനിർത്താൻ സാധിക്കും.

Advertisment

1. അമിതമായ ദാഹം

പ്രമേഹരോഗികളായ പല രോഗികൾക്കും ദാഹം വർധിക്കുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രമേഹത്തിന്റെ സൂചകമായ പോളിഡിപ്സിയ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. ഈ അവസ്ഥയിൽ, വെള്ളം കുടിച്ചതിനുശേഷവും അമിതമായ ദാഹം അനുഭവപ്പെടുന്നു.

Also Read: 10-15 കിലോ കുറയ്ക്കാൻ പട്ടിണി കിടക്കേണ്ടതില്ല; ഈ കാര്യങ്ങൾ ചെയ്താൽ മതി

2. ഇടയ്ക്കിടെ മൂത്രം ഒഴിക്കുക

പ്രമേഹമുള്ള വ്യക്തിക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിനാൽ ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നും. ശരീരത്തിൽ നിന്ന് അധികമുള്ള ഗ്ലൂക്കോസ് നീക്കം ചെയ്യാൻ വൃക്കകൾ പതിവിലും കൂടുതൽ പ്രവർത്തിക്കേണ്ടി വരുന്നതിനാലാണിത് സംഭവിക്കുന്നത്. പ്രത്യേകിച്ച് രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാൻ ഇടയാക്കും.

Advertisment

3. ശരീരഭാരം കുറയുക

പ്രമേഹരോഗികളിൽ പലർക്കും ശരീരം ഊർജം ഉൽപ്പാദിപ്പിക്കുന്നതിന് ഗ്ലൂക്കോസ് ഉപയോഗിക്കുന്നതിനാൽ പെട്ടെന്ന് ശരീരഭാരം കുറയാനുള്ള സാധ്യത കൂടുതലാണ്. വിശപ്പ് ഉണ്ടായിട്ടും ശരീര ഭാരം കുറയുന്ന അവസ്ഥയിലേക്ക് എത്തിച്ചേക്കാം.

4. കാഴ്ച മങ്ങുക

പ്രമേഹമുള്ളവരിൽ കാഴ്ചശക്തി ക്രമേണ കുറയുന്നതായി കാണപ്പെടുന്നു, കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് റെറ്റിനയിലെ ചെറിയ രക്തക്കുഴലുകളെ തകരാറിലാക്കുന്നു. ഇത് കാഴ്ചക്കുറവിന് കാരണമാകുന്നു. 

Also Read: ധാരാളം വെള്ളം കുടിക്കും, പുറത്തുനിന്ന് ഭക്ഷണം കഴിക്കാറില്ല; 43-ാം വയസിലെ സ്നേഹയുടെ ഫിറ്റ്നസ് രഹസ്യം

5. മുറിവുകൾ സാവധാനത്തിൽ ഉണങ്ങുക

മുറിവുകൾ ഉണങ്ങാൻ പതിവിലും കൂടുതൽ സമയമെടുക്കുന്നുവെങ്കിൽ, അത് പ്രമേഹത്തിന്റെ ലക്ഷണമായിരിക്കാം. കാരണം ഉയർന്ന അളവിലുള്ള രക്തത്തിലെ പഞ്ചസാര രക്തയോട്ടത്തെ തടസപ്പെടുത്തുകയും രോഗപ്രതിരോധ സംവിധാനത്തെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ഇത് മുറിവുകൾ ശരിയായ രീതിയിലും വേഗത്തിലും ഉണങ്ങുന്നത് ബുദ്ധിമുട്ടാക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More

Diabetes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: