/indian-express-malayalam/media/media_files/2025/08/20/soaked-black-raisin-water-2025-08-20-08-47-36.jpg)
Source: Freepik
കറുത്ത ഉണക്കമുന്തിരി പോഷക ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്നു. എല്ലാ ദിവസവും രാവിലെ കുതിർത്ത കറുത്ത ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ഈ പാനീയം മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കുന്നതിനുള്ള ഒരു ജനപ്രിയ തിരഞ്ഞെടുപ്പായി മാറിയിട്ടുണ്ട്.
രാവിലെ കുതിർത്ത കറുത്ത ഉണക്കമുന്തിരി വെള്ളം കുടിച്ചാലുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന് നോയിഡയിലെ ഡയറ്റീഷ്യൻ സുഹാനി സേത്ത് അഗർവാൾ വിശദീകരിച്ചിട്ടുണ്ട്.
1. ദഹനം മെച്ചപ്പെടുത്തുന്നു
കറുത്ത ഉണക്കമുന്തിരിയിൽ ഭക്ഷണ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. ഇവ കുതിർത്ത വെള്ളം കുടിക്കുന്നത് ഈ നാരുകൾ നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു, ഇത് പതിവായി മലവിസർജനം നടത്താനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Also Read: കോഴിയിറച്ചി കഴിച്ചാൽ മലബന്ധം ഉണ്ടാകില്ല, അതിനൊപ്പം ഇത് കൂടി കഴിക്കൂ
2. പെട്ടെന്ന് ഊർജം നൽകുന്നു
ഉണക്കമുന്തിരി പഞ്ചസാരയുടെയും കാർബോഹൈഡ്രേറ്റിന്റെയും സ്വാഭാവിക ഉറവിടമാണ്. ഇത് രാവിലെ വേഗത്തിൽ ഊർജം വർധിപ്പിക്കുന്നു. ഇത് മെറ്റബോളിസം ആരംഭിക്കുന്നതിനും ദിവസം മുഴുവൻ ഊർജ്ജ നില നിലനിർത്തുന്നതിനും സഹായകമാകും.
3. ഇരുമ്പ് സമ്പുഷ്ടം
വിളർച്ച തടയുന്നതിന് അത്യാവശ്യമായ ഇരുമ്പിന്റെ മികച്ച ഉറവിടമാണ് കറുത്ത ഉണക്കമുന്തിരി കുതിർത്ത വെള്ളം. ഇത് പതിവായി കുടിക്കുന്നത് ക്ഷീണം കുറയ്ക്കാൻ സഹായിക്കും. ഹീമോഗ്ലോബിൻ അളവ് കുറവുള്ള വ്യക്തികൾക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും.
Also Read: ഡയറ്റ് ഇല്ലാതെ 9 കിലോ കുറയ്ക്കാം; ഭക്ഷണശേഷം ഈ ഒരൊറ്റ കാര്യം ചെയ്തോളൂ
4. ആന്റിഓക്‌സിഡന്റുകൾ കൂടുതലാണ്
കറുത്ത ഉണക്കമുന്തിരിയിൽ പോളിഫെനോൾസ് പോലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദത്തെയും വീക്കത്തെയും ചെറുക്കാൻ സഹായിക്കുന്നു.
5. ചർമ്മാരോഗ്യത്തിന് ഗുണം ചെയ്യുന്നു
കറുത്ത ഉണക്കമുന്തിരിയിൽ കാണപ്പെടുന്ന വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മത്തിന് കാരണമാകും. അവ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു, ഇത് ചർമ്മത്തിന്റെ ഇലാസ്തികതയ്ക്കും ജലാംശത്തിനും പ്രധാനമാണ്.
Also Read: ബ്ലഡ് ഷുഗർ പരിശോധിക്കുമ്പോൾ ചെയ്യുന്ന തെറ്റുകൾ എന്തൊക്കെ? എങ്ങനെ ഒഴിവാക്കാം
6. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നു
കുതിർത്ത കറുത്ത ഉണക്കമുന്തിരി വെള്ളത്തിന് വിഷാംശം നീക്കം ചെയ്യുന്നതിനുള്ള ഗുണങ്ങളുണ്ടെന്ന് കരുതപ്പെടുന്നു. ഇത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും, വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും, കരളിനെ ശുദ്ധീകരിക്കാനും സഹായിച്ചേക്കാം. മാത്രമല്ല, ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു.
ദൈനംദിന ജീവിതത്തൽ കുതിർത്ത കറുത്ത ഉണക്കമുന്തിരി വെള്ളം ഉൾപ്പെടുത്തുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യം വർധിപ്പിക്കുന്നതിനുള്ള ലളിതവും ഫലപ്രദവുമായ ഒരു മാർഗമാണ്. ഒരു ഗ്ലാസ് വെള്ളത്തിൽ 8-10 കറുത്ത ഉണക്കമുന്തിരി രാത്രി മുഴുവൻ കുതിർത്ത് വയ്ക്കുക, രാവിലെ വെറും വയറ്റിൽ ആ വെള്ളം കുടിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: 6 മാസത്തിനുള്ളിൽ കുറച്ചത് 10 കിലോ; ഒരു ദിവസം എന്താണ് കഴിക്കുന്നതെന്ന് വെളിപ്പെടുത്തി നടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us