/indian-express-malayalam/media/media_files/2025/08/19/divyanka-tripathi-2025-08-19-09-11-25.jpg)
ദിവ്യങ്ക ത്രിപാഠി
ചിലപ്പോഴൊക്കെ ഒരു അപകടമോ അല്ലെങ്കിൽ ജീവിതശൈലിയിലെ മാറ്റം മൂലമോ ശരീരഭാരം കൂടാൻ സാധ്യതയുണ്ട്. അത് കുറയ്ക്കുന്നതിന് ഭക്ഷണത്തിനും വ്യായാമത്തിനും തുല്യത നൽകിക്കൊണ്ടുള്ള ഒരു സമീപനം ആവശ്യമാണ്. ഒരിക്കൽ നടി ദിവ്യങ്ക ത്രിപാഠി ദാഹിയയ്ക്കും പരുക്ക് മൂലം വീൽചെയറിൽ ഇരിക്കേണ്ടതായും പതിവായി വ്യായാമം ചെയ്യാൻ കഴിയാതെയും വരുന്ന സ്ഥിതിയുണ്ടായി.
Also Read: ദിവസവും 1 ടീസ്‌പൂൺ എണ്ണ കുറയ്ക്കൂ, എണ്ണമറ്റ ആരോഗ്യ ഗുണങ്ങൾ നേടാം
ശരീര ഭാരം കൂടിയപ്പോൾ ഡയറ്റിലും ജീവിതശൈലിയിലും മാറ്റം വരുത്താൻ ദിവ്യങ്ക തീരുമാനിച്ചു. തനിക്ക് അനുയോജ്യമായ ഭക്ഷണക്രമം സ്വീകരിച്ചു. ശരീര ഭാരം കുറയ്ക്കാനുള്ള യാത്ര തുടങ്ങിയപ്പോൾ ഒരു ഗ്ലാസ് ഗ്രീൻ ജ്യൂസ് കുടിച്ചാണ് ദിവ്യങ്ക തന്റെ ദിവസം തുടങ്ങിയത്. രാവിലെ 10-11 മണിക്കിടയിൽ പ്രഭാതഭക്ഷണം കഴിച്ചു. പല സമയത്തും പഴങ്ങളോ ബദാം അല്ലെങ്കിൽ ക്വിനോവ മാവ് കൊണ്ട് ഉണ്ടാക്കിയ എണ്ണ രഹിത പാൻകേക്കുകളോ കഴിച്ചു.
Also Read: ബ്ലഡ് ഷുഗർ നിയന്ത്രിക്കാം, രാവിലെ ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കൂ
"എന്റെ ഭക്ഷണക്രമം ശരിക്കും നിയന്ത്രിക്കേണ്ടതുണ്ട്, എനിക്ക് വലിയ മെറ്റബോളിക് നിരക്ക് ഇല്ല. റൊട്ടി, ചോറ്, മധുരം തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിച്ചു. കാരണം, എനിക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഞാൻ ധാരാളം കഴിക്കുമായിരുന്നു. അതിനാൽ, എനിക്ക് പലതിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നു. ഞാൻ റൊട്ടി കഴിക്കുന്ന ദിവസങ്ങളാണ് എന്റെ ചീറ്റ് ഡേ" 2019-ൽ പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
''ഉച്ചഭക്ഷണം പലപ്പോഴും വീട്ടിൽനിന്നുമാണ് കഴിച്ചിരുന്നത്. ഷൂട്ടിങ് ലൊക്കേഷനുകളിലും വീട്ടിൽനിന്ന് ഭക്ഷണം എത്തിക്കുമായിരുന്നു. പനീറും പച്ചക്കറികളും ചേർത്ത ആരോഗ്യകരമായ ഭക്ഷണങ്ങളാണ് കൂടുതലും കഴിച്ചത്. ലഘുഭക്ഷണങ്ങൾ എണ്ണയില്ലാതെ തയ്യാറാക്കുന്ന പച്ചക്കറി കട്‌ലറ്റുകൾ, പഞ്ചസാര രഹിത സൂപ്പുകൾ, അല്ലെങ്കിൽ ചെറിയ ചീസ് എന്നിവയായിരുന്നു ലഘുഭക്ഷണങ്ങൾ. അത്താഴം വൈകുന്നേരം 7.30 ന് മുമ്പ് കഴിച്ചിരുന്നു. എന്റെ ഡയറ്റിൽ കാർബോഹൈഡ്രേറ്റ്, പഞ്ചസാര, ചോറ് എന്നിവ കുറവായിരുന്നു. ആഴ്ചയിൽ ഒരു തവണ മാത്രമായിരുന്നു ചീറ്റ് ഡേ,'' നടി വ്യക്തമാക്കി.
Also Read: ദിവസം 8 ഗ്ലാസ് വെള്ളമാണോ കുടിക്കുന്നത്? അമിതമായാൽ അപകടകരം
ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയതിനൊപ്പം, കാർഡിയോയും ഭാരോദ്വഹനവും വ്യായാമത്തിൽ ഉൾപ്പെടുത്തി. പക്ഷേ, നൃത്തമാണ് ശരീര ഭാരം കുറയ്ക്കുന്നതിൽ പ്രധാനമായൊരു പങ്ക് വഹിച്ചത്. നാച്ച് ബാലിയേ സീസൺ 8 ൽ പങ്കെടുത്ത സമയത്ത്, ആറ് മാസത്തിനുള്ളിൽ ദിവ്യങ്ക 10 കിലോ കുറച്ചു. "നാച്ച് ബാലിയേ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഞാൻ ശരീരഭാരം കുറയ്ക്കുന്ന തിരക്കിലായിരുന്നു. പതിവ് വ്യായാമവും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും എന്റെ ദിനചര്യയുടെ ഭാഗമാക്കിയിരുന്നു. നൃത്തം വ്യായാമ ദിനചര്യയുടെ ഭാഗമായി മാറിയപ്പോൾ ശരിയായ പാതയിലേക്ക് എത്താൻ സഹായിച്ചു. ആരോഗ്യത്തോടെയുള്ള ജീവിതത്തിനും അത് സഹായിക്കുന്നുവെന്ന് അവർ സമ്മതിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ആദ്യം വെള്ളം കുടിക്കാം, ഭക്ഷണശേഷം നടക്കാം; വണ്ണം പെട്ടെന്ന് കുറയ്ക്കാനുള്ള 8 വഴികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us