scorecardresearch

ദിവസവും 1 ടീ‌സ്‌പൂൺ എണ്ണ കുറയ്ക്കൂ, എണ്ണമറ്റ ആരോഗ്യ ഗുണങ്ങൾ നേടാം

ഒരു കുടുംബം ദിവസേന ഒരു ടീസ്പൂൺ എണ്ണ കുറച്ചാൽ ഓരോ മാസവും അര ലിറ്റർ എണ്ണ ലാഭിക്കാൻ സാധിക്കും

ഒരു കുടുംബം ദിവസേന ഒരു ടീസ്പൂൺ എണ്ണ കുറച്ചാൽ ഓരോ മാസവും അര ലിറ്റർ എണ്ണ ലാഭിക്കാൻ സാധിക്കും

author-image
Health Desk
New Update
cooking oil

Source: Freepik

അമിതവണ്ണത്തിനെതിരായ പോരാട്ടത്തിൽ എണ്ണയുടെ ഉപയോഗം കുറയ്ക്കണമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. "നമുക്ക് അമിതവണ്ണത്തിൽ നിന്ന് മോചനം നേടണം. അതിന് ഓരോ കുടുംബവും 10% കുറവ് എണ്ണ വാങ്ങാൻ തീരുമാനിക്കണമെന്നും 10% കുറവ് എണ്ണ ഉപയോഗിക്കണമെന്നുമാണ് ഞാൻ നിർദേശിച്ചത്," അദ്ദേഹം പറഞ്ഞു. 

Advertisment

ഊർജം, വിറ്റാമിനുകളുടെ ആഗിരണം, കോശങ്ങളുടെ പ്രവർത്തനം എന്നിവയ്ക്ക് ആരോഗ്യകരമായ കൊഴുപ്പുകൾ അത്യാവശ്യമാണെങ്കിലും, അമിതമായ എണ്ണ ഉപഭോഗം ദഹനപ്രവർത്തനത്തെ ബാധിക്കുകയും കാലറി ഉപഭോഗം വർധിപ്പിക്കുകയും ഫാറ്റി ലിവർ, പൊണ്ണത്തടി, ആസിഡ് റിഫ്ലക്സ്, പിത്താശയ തകരാറുകൾ തുടങ്ങിയ ദീർഘകാല അപകടസാധ്യതകൾക്ക് കാരണമാവുകയും ചെയ്യുമെന്ന് ഡൽഹി അപ്പോളോ ആശുപത്രിയിലെ ഡോ.സുധീപ് ഖന്ന പറഞ്ഞു.

Also Read: ബ്ലഡ് ഷുഗർ നിയന്ത്രിക്കാം, രാവിലെ ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കൂ

ഒരു കുടുംബം ദിവസേന ഒരു ടീസ്പൂൺ എണ്ണ കുറച്ചാൽ ഓരോ മാസവും അര ലിറ്റർ എണ്ണ ലാഭിക്കാൻ സാധിക്കും. ദിവസേനയുള്ള എണ്ണയുടെ ഉപഭോഗം 10% കുറയ്ക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും, റിഫ്ലക്സ് ലക്ഷണങ്ങൾ, പൊണ്ണത്തടി എന്നിവ കുറയ്ക്കുകയും, കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇതിനായി പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയിലുടനീളം ചേർക്കുന്ന എണ്ണയുടെ അളവിൽ മാറ്റം വരുത്തുക എന്നതാണ് പ്രധാന കാര്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisment

പ്രഭാത ഭക്ഷണ പാചക സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നോൺ-സ്റ്റിക്ക് പാത്രങ്ങളിലേക്ക് മാറുക: ഒരു നോൺ-സ്റ്റിക്ക് പാനിൽ ഓംലെറ്റുകളോ ദോശകളോ പാചകം ചെയ്യുന്നതിന് ഒരു ടേബിൾസ്പൂണിന് പകരം കുറച്ച് തുള്ളി എണ്ണയോ നേരിയ രീതിയിൽ സ്‌പ്രേ ചെയ്താലോ മതിയാകും.

നന്നായി എണ്ണയിൽ വഴറ്റി പാചകം ചെയ്യുന്നതിനു പകരം ആവിയിൽ വേവിക്കുക: ഇഡ്ഡലി, പച്ചക്കറികൾ ചേർത്ത ഉപ്പുമാവ് അല്ലെങ്കിൽ കുറഞ്ഞ എണ്ണയിൽ തയ്യാറാക്കുന്ന പ്രഭാത ഭക്ഷണം എന്നിവ അധിക കൊഴുപ്പില്ലാതെ തൃപ്തി നൽകുന്നു.

ഓയിൽ സ്‌പ്രേ കുപ്പികൾ ഉപയോഗിക്കുക: നേരിട്ട് എണ്ണ ഒഴിക്കുന്നതിനുപകരം, സ്‌പ്രേ കുപ്പികൾ ഉപയോഗിക്കുന്നത് അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഒരു സ്‌പ്രേ പലപ്പോഴും കാൽ ടീസ്പൂണിൽ കുറവാണ്.

ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും: മല്ലിയില, കറിവേപ്പില, അല്ലെങ്കിൽ പച്ചമുളക് എന്നിവ രുചി വർധിപ്പിക്കുകയും, സ്വാദിനായി എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. 

Also Read: ദിവസം 8 ഗ്ലാസ് വെള്ളമാണോ കുടിക്കുന്നത്? അമിതമായാൽ അപകടകരം

ഉച്ചഭക്ഷണ സമയത്ത് ശ്രദ്ധിക്കേണ്ടത്

വെള്ളം ഉപയോഗിച്ചുള്ള പാചകം: പച്ചക്കറികൾ എണ്ണയിൽ വഴറ്റുന്നതിനു പകരം വേവിക്കുകയോ ആവിയിൽ പുഴുങ്ങുകയോ ചെയ്യുക. അതിനുശേഷം, രുചി വർധിപ്പിക്കുന്നതിന് കുറച്ച് എണ്ണ ചേർത്ത് പാചകം ചെയ്യുക.

ആവിയിൽ വേവിക്കുക: പച്ചക്കറികൾ ആവിയിൽ വേവിക്കുക. ഇത് കൂടുതൽ നേരം ഫ്രൈ ചെയ്യേണ്ടതിന്റെ ആവശ്യകത കുറയ്ക്കുന്നു.

തൈര്, തക്കാളി, നാരങ്ങ എന്നിവ ഉപയോഗിക്കുക: കൊഴുപ്പ് കൂട്ടുന്നതിന് എണ്ണ ചേർക്കുന്നതിനുപകരം, തൈര് പോലുള്ള ഇതര മാർഗങ്ങൾ തേടുക.

എണ്ണയിൽ കാച്ചുന്ന വിഭവങ്ങൾ ഒഴിവാക്കുക: പപ്പടം എണ്ണയിൽ കാച്ചുന്നതിനുപകരം ചുട്ടെടുക്കുക. ഈ രീതികൾ എണ്ണ ലാഭിക്കുക മാത്രമല്ല, ദഹനത്തെയും പോഷക ആഗിരണത്തെയും സഹായിക്കുന്നു.

Also Read: ആദ്യം വെള്ളം കുടിക്കാം, ഭക്ഷണശേഷം നടക്കാം; വണ്ണം പെട്ടെന്ന് കുറയ്ക്കാനുള്ള 8 വഴികൾ

അത്താഴത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഗ്രിൽ ചെയ്തതോ ആവിയിൽ വേവിച്ചതോ ബേക്ക് ചെയ്തതോ ആയ വിഭവങ്ങൾ തിരഞ്ഞെടുക്കുക: പനീർ ടിക്ക, ഗ്രിൽ ചെയ്ത ചിക്കൻ, അല്ലെങ്കിൽ ബേക്ക് ചെയ്ത ഫിഷ് എന്നിവ തിരഞ്ഞെടുക്കുക.

സൂപ്പുകൾ: കുറഞ്ഞ എണ്ണ ഉപയോഗിച്ചുള്ള വെള്ളം അടിസ്ഥാനമാക്കിയുള്ള സൂപ്പുകൾ കൊഴുപ്പ് കുറയ്ക്കുക മാത്രമല്ല, സംതൃപ്തി വർധിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.

നേരത്തെ ഭക്ഷണം കഴിക്കുക: ഉറക്കസമയം രണ്ടോ മൂന്നോ മണിക്കൂർ മുമ്പ് കഴിക്കുന്നത് ആമാശയത്തിന് ഭക്ഷണം നന്നായി ദഹിപ്പിക്കാൻ സഹായിക്കുന്നു.

ദിവസേനയുള്ള എണ്ണ ഉപഭോഗം കുറയ്ക്കുന്നതിനുള്ള ടിപ്‌സുകൾ

കുപ്പിയിൽ നിന്ന് നേരിട്ട് എണ്ണ ഒഴിക്കുന്നതിനുപകരം ഒരു ടീസ്പൂൺ ഉപയോഗിക്കുക. പാചക രീതികൾ മാറ്റുക. എണ്ണയിൽ വറുക്കാതം, ആവിയിൽ വേവിക്കുന്നതുപോലുള്ളവ തിരഞ്ഞെടുക്കുക. കഴിയുമെങ്കിൽ, കടുകെണ്ണ, റൈസ് ബ്രാൻ അല്ലെങ്കിൽ ഒലിവ് ഓയിൽ പോലുള്ള എണ്ണകൾ ചെറിയ അളവിൽ മാറിമാറി ഉപയോഗിക്കുക. കുടുംബാംഗങ്ങളെ ബോധവൽക്കരിക്കുക. പലപ്പോഴും, അധിക എണ്ണ ശീലത്തിൽ നിന്നാണ് വരുന്നത്. എണ്ണ കുറച്ച ഭക്ഷണം കഴിക്കാൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: കുറ്റബോധത്തോടെ ഒരു വെള്ളരിക്ക കഴിച്ചാലും ശരീര ഭാരം കൂടും; ന്യൂട്രീഷ്യനിസ്റ്റ് പറയന്നത് കേൾക്കൂ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: