/indian-express-malayalam/media/media_files/TCPsXHRUiuIRECDbZLI0.jpg)
Source: Freepik
ശരീര ഭാരം കുറയ്ക്കുകയെന്നത് ചിലരുടെ ജീവിത ലക്ഷ്യമാണ്. ഇതിനായി മണിക്കൂറുകൾ ജിമ്മിൽ ചെലവഴിക്കുകയും ഭക്ഷണക്രമത്തിൽ കർശനമായ നിയന്ത്രണം വരുത്തുകയും ചെയ്യുന്നവരുണ്ട്. എന്നാൽ, ശരീര ഭാരം എങ്ങനെ വേഗത്തിൽ കുറയ്ക്കാമെന്നാണ് ചിലർ അന്വേഷിക്കുന്നത്. ഇതിനായി പല കുറുക്കു വഴികളും തേടുന്നവരും കുറവല്ല.
ശരീര ഭാരം പെട്ടെന്ന് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കുന്നതിന് എന്തൊക്കെ ജീവിതശൈലി ശീലങ്ങൾ വളർത്തിയെടുക്കണം എന്നതിനെക്കുറിച്ചും ഫിറ്റ്നസ് പരിശീലകൻ നെകാച്ച് മാർസൺ ഇൻസ്റ്റഗ്രാം പേജിൽ പതിവായി വീഡിയോ പങ്കിടാറുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പ്, കൊഴുപ്പ് വേഗത്തിൽ കുറയ്ക്കുന്നതിന് സഹായകരമായ ചില കാര്യങ്ങളെക്കുറിച്ചുള്ള ഒരു വീഡിയോ അദ്ദേഹം ഷെയർ ചെയ്തിരുന്നു.
Also Read: കുറ്റബോധത്തോടെ ഒരു വെള്ളരിക്ക കഴിച്ചാലും ശരീര ഭാരം കൂടും; ന്യൂട്രീഷ്യനിസ്റ്റ് പറയന്നത് കേൾക്കൂ
1. രാത്രി വൈകി ലഘുഭക്ഷണം കഴിക്കരുത്
ഉറങ്ങുന്നതിന് 3-4 മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. രാത്രിയിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കുന്നു.
2. പ്രഭാത ഭക്ഷണം ഒഴിവാക്കുക (ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പരീക്ഷിക്കുക)
ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിക്കുന്നു.
Also Read: പൊക്കിളിൽ ഈ എണ്ണ പുരട്ടൂ; ആരോഗ്യപ്രശ്നങ്ങൾ അകറ്റാം
3. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുക
ഭക്ഷണം കഴിക്കുന്നതിന് 20–30 മിനിറ്റ് മുമ്പ് 250–300 മില്ലി വെള്ളം കുടിക്കുക. ഇത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
4. ആദ്യം വെള്ളം കുടിക്കുക
ഉറക്കം ഉണർന്നതിനുശേഷം ആദ്യം തന്നെ 500 മില്ലി ലിറ്റർ വെള്ളം കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കുകയും വിഷാംശം നീക്കം ചെയ്യുകയും ചെയ്യുന്നു.
6. പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക
വെറും കാലറിയും പഞ്ചസാരയും മാത്രം നൽകുന്ന സോഡകളും ഷേക്കുകളും ഒഴിവാക്കുക.
Also Read: രക്തത്തിലെ പഞ്ചസാര ഉയരുന്നത് മധുര പലഹാരങ്ങൾ കഴിക്കുന്നത് കൊണ്ടാണോ?
6. ആഴ്ചതോറുമുള്ള ചീറ്റ് മീൽ
ഓരോ 7 ദിവസത്തിലും ഒരു ചീറ്റ് മീൽ കഴിക്കുക.
7. കാർഡിയോയ്ക്ക് മുമ്പ് ലിഫ്റ്റ് ചെയ്യുക
കാർഡിയോയ്ക്ക് മുമ്പ് ശക്തി പരിശീലനം ചെയ്യുക.
8. ഭക്ഷണത്തിനു ശേഷമുള്ള നടത്തം
ദഹനത്തെയും ഉപാപചയ പ്രവർത്തനത്തെയും സഹായിക്കുന്നതിന് ഭക്ഷണത്തിനു ശേഷം 10–15 മിനിറ്റ് സാവധാനത്തിൽ നടക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: 74-ാം വയസിലും ജിമ്മിൽ രജനീകാന്തിന്റെ വർക്ക്ഔട്ട്; പ്രായത്തെ തോൽപ്പിക്കുന്ന ഫിറ്റ്നസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us