scorecardresearch

രക്തത്തിലെ പഞ്ചസാര ഉയരുന്നത് മധുര പലഹാരങ്ങൾ കഴിക്കുന്നത് കൊണ്ടാണോ?

author-image
Health Desk
New Update
Sweets

Source: Freepik

മധുരം കഴിക്കുന്നത് നിർത്തിയാൽ അവയോടുള്ള ആസക്തി പതിയെ മാറുമെന്ന ഉപദേശം നമ്മളിൽ മിക്കവരും കേട്ടിട്ടുണ്ടാകും. മധുരപലഹാരം കൂടുതൽ കഴിക്കുന്തോറും അവയോടുള്ള ഇഷ്ടം വീണ്ടും കൂടുമെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ, ഇത് ശരിയല്ലെന്നാണ് പുതിയ ഗവേഷണങ്ങൾ കാണിക്കുന്നത്. നിങ്ങൾ എത്ര കൂടുതൽ കഴിച്ചാലും എത്ര കുറച്ച് കഴിച്ചാലും മധുരത്തോടുള്ള നിങ്ങളുടെ ഇഷ്ടം യഥാർത്ഥത്തിൽ മാറുന്നില്ല എന്നാണ്.

Advertisment

മധുരമുള്ള ഭക്ഷണങ്ങൾ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ്?

നമ്മുടെ നാക്കിലും വായിലും കാണപ്പെടുന്ന ചെറിയ ഗ്രന്ഥികളാണ് രുചി മുകുളങ്ങൾ. ഇവയാണ് രുചി തിരിച്ചറിയാൻ സഹായിക്കുന്നത്. മനുഷ്യൻ ജനിക്കുമ്പോൾ തന്നെ മധുരത്തോടുള്ള രുചി ഇഷ്ടപ്പെടുന്നു. ഇത് നമ്മുടെ പൂർവികരിൽനിന്നും പകർന്നുകിട്ടുന്നതാണ്. അവർ ഊർജത്തിനായി മധുരമുള്ള പഴങ്ങളും തേനും കഴിച്ചിരുന്നു. മധുരത്തോടുള്ള ഈ ഇഷ്ടം നമ്മുടെ ശരീരത്തിലും തലച്ചോറിലും അന്തർലീനമാണ്.

Also Read: 74-ാം വയസിലും ജിമ്മിൽ രജനീകാന്തിന്റെ വർക്ക്ഔട്ട്; പ്രായത്തെ തോൽപ്പിക്കുന്ന ഫിറ്റ്നസ്

നമ്മുടെ മാനസികാവസ്ഥ, സമ്മർദം അല്ലെങ്കിൽ വിശപ്പ് എന്നിവയെ ആശ്രയിച്ച് നമ്മുടെ ആസക്തികൾ കൂടുകയും കുറയുകയും ചെയ്യാം. പക്ഷേ, അപ്പോഴും  മധുരത്തോടുള്ള ഇഷ്ടം മിക്കവാറും അതേപടി തുടരുന്നു. അതായത്, കുറച്ച് സമയത്തേക്ക് ധാരാളം മധുരപലഹാരങ്ങൾ കഴിക്കുന്നത് കൂടുതൽ മധുരപലഹാരങ്ങൾ കഴിക്കുന്നതിന് ഇടയാക്കില്ല. കൂടാതെ കുറച്ചു കാലത്തേക്ക് അവ ഒഴിവാക്കുന്നതിലൂടെ അവയോടുള്ള ഇഷ്ടം പോകുന്നുമില്ല.

Advertisment

Also Read: ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കണോ? ദിവസവും കഴിക്കേണ്ട 3 ഭക്ഷണങ്ങൾ

പഠനത്തിൽ കണ്ടെത്തിയ കാര്യങ്ങൾ

പഠനത്തിൽ പങ്കെടുത്തവരെ മാസങ്ങളോളം ഫോളോ ചെയ്തു. ചിലർ മധുരമുള്ള ഭക്ഷണങ്ങൾ ധാരാളം കഴിച്ചു, ചിലർ കുറച്ച് കഴിച്ചു, ചിലർ വളരെ കുറച്ച് മാത്രം കഴിച്ചു. പക്ഷ, എല്ലാ ഗ്രൂപ്പുകളിലും മധുരത്തോടുള്ള അവരുടെ ഇഷ്ടം അതേപടി തുടർന്നു.എന്റെ മെഡിക്കൽ അനുഭവത്തിൽ നിന്ന് ഇത് വിശ്വസനീയമാണ്. മുതിർന്നവരിൽ മധുരം, ഉപ്പ് തുടങ്ങിയ അടിസ്ഥാന രുചികളോടുള്ള താൽപര്യങ്ങൾ എന്തെങ്കിലും അസുഖം വന്നാലോ ചില മരുന്നുകൾ കഴിക്കാൻ തുടങ്ങുമ്പോഴോ അല്ലാതെ എളുപ്പത്തിൽ മാറില്ല.

ഇത് എന്താണ് അർത്ഥമാക്കുന്നത്?

നിങ്ങൾക്ക് മധുരപലഹാരങ്ങൾ ഇഷ്ടമാണെങ്കിൽ ആരോഗ്യം സംരക്ഷിക്കാനായി കഴിക്കുന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ശ്രമിക്കണം. അമിതമായ പഞ്ചസാര അമിതവണ്ണം, പ്രമേഹം, ദന്താരോഗ്യം നശിപ്പിക്കുക എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും. ഒരു മാസത്തേക്ക്, പഞ്ചസാര പൂർണമായും ഉപേക്ഷിച്ചതു കൊണ്ടുമാത്രം മധുരത്തോടുള്ള നിങ്ങളുടെ ഇഷ്ടം അപ്രത്യക്ഷമാകുമെന്ന് പ്രതീക്ഷിക്കരുത്.

Also Read: ഒരു മാസം ചോറ് കഴിക്കാതിരുന്നാൽ ശരീരത്തിന് എന്ത് സംഭവിക്കും?

മധുരപലഹാരങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നതിനുപകരം, അവ കഴിക്കുന്നത് നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കേക്കുകളോ മിഠായികളോ കഴിക്കുന്നതിനുപകരം പഴങ്ങൾ തിരഞ്ഞെടുക്കുക. വലിയ അളവിനു പകരം ചെറിയ അളവിൽ മധുരപലഹാരങ്ങൾ കഴിക്കുക. പാനീയങ്ങളിലും പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങളിലും ഒളിഞ്ഞിരിക്കുന്ന പഞ്ചസാരയുടെ അളവ് ഭക്ഷണ ലേബലുകൾ പരിശോധിക്കുക. 

പഞ്ചസാര കുറയ്ക്കുന്നത് എപ്പോഴും ആരോഗ്യത്തിന് നല്ലതാണ്. പക്ഷേ, അതിനർത്ഥം ജീവിതത്തിൽ നിന്ന് മധുരം പൂർണമായും ഒഴിവാക്കുകയല്ല. എപ്പോഴും മിതമായ അളവിൽ കഴിക്കാൻ ശ്രമിക്കുക. 

ലേഖനം എഴുതിയത് ഡോ.സപ്തർഷി ഭട്ടാചാര്യ

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഡ്രാഗൺ ഫ്രൂട്ട് ആരൊക്കെ കഴിക്കാൻ പാടില്ല? ദിവസവും കഴിച്ചാൽ അപകടമോ?

Blood Sugar Level

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: