/indian-express-malayalam/media/media_files/2025/08/15/dragon-fruit-2025-08-15-14-22-33.jpg)
Source: Freepik
ഡ്രാഗൺ ഫ്രൂട്ട് ഒരു സൂപ്പർഫ്രൂട്ട് എന്ന നിലയിൽ ആരോഗ്യപ്രേമികൾക്കിടയിൽ ജനപ്രീതി നേടിയിട്ടുണ്ട്. ശരീരത്തിന് ദോഷകരമായ 'ഫ്രീ റാഡിക്കലുകളെ' നശിപ്പിക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ ഇവയിലുണ്ട്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ചെറുപ്പം നിലനിർത്താനും സഹായിക്കുന്നു. ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കാനും കുടലിന്‍റെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്ന നാരുകൾ ഈ പഴത്തിൽ ധാരാളമുണ്ട്.
ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ സി, ഫൈബർ, മഗ്നീഷ്യം, മറ്റ് അവശ്യ ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണവ. സാധാരണ പഴങ്ങളിൽ അധികം കാണാത്ത ഇരുമ്പ് ഡ്രാഗൺ ഫ്രൂട്ടിലുണ്ട്. ഇത് വിളർച്ച തടയാൻ സഹായിക്കും. ഈ ഗുണങ്ങൾ ഉണ്ടെങ്കിലും, അവയുടെ അമിതമായ ഉപഭോഗം പാർശ്വഫലങ്ങൾക്ക് കാരണമാകും.
ഡ്രാഗൺ ഫ്രൂട്ട് ആരൊക്കെ ഒഴിവാക്കണം?
ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ വെറും വയറ്റിൽ ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് ഒഴിവാക്കണം. അവർക്ക് ചിലപ്പോൾ ഓക്കാനം അല്ലെങ്കിൽ വയറുവേദന അനുഭവപ്പെടാം. രാവിലെ ഒറ്റയ്ക്ക് കഴിക്കുന്നതിനുപകരം മറ്റ് ഭക്ഷണങ്ങൾക്കൊപ്പം ഡ്രാഗൺ ഫ്രൂട്ട് കഴിക്കുക. വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ കഴിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. ദഹനപ്രശ്‌നങ്ങൾ ഉള്ളവർ വയറു വീർക്കുന്നതും വയറിളക്കവും ഒഴിവാക്കാൻ അളവ് പരിമിതപ്പെടുത്തണം. ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും ഡോക്ടറുടെ നിർദേശപ്രകാരം മാത്രം കഴിക്കുക.
ഡ്രാഗൺ ഫ്രൂട്ട് മലബന്ധത്തിന് കാരണമാകുമോ?
ഡ്രാഗൺ ഫ്രൂട്ടിൽ കഴിച്ചാൽ മലബന്ധം ഉണ്ടാകുന്നത് അപൂർവമാണ്. പക്ഷേ അമിതമായി ഭക്ഷണം കഴിച്ചാലും, പ്രത്യേകിച്ച് ആവശ്യത്തിന് വെള്ളം ഇല്ലാതെ കഴിച്ചാലും ഇത് സംഭവിക്കാം. ഡ്രാഗൺ ഫ്രൂട്ടിലെ നാരുകൾ ആരോഗ്യകരമായ ദഹനത്തെ പിന്തുണയ്ക്കുന്നു, എന്നാൽ ആവശ്യത്തിന് ദ്രാവകങ്ങൾ ഇല്ലാതെ, അമിതമായ നാരുകൾ മലബന്ധത്തിന് ഇടയാക്കിയേക്കാം.
Also Read: ജിമ്മിൽ പോയാലും വണ്ണം കുറയില്ല; ഇത് നിയന്ത്രിക്കണമെന്ന് ഡോക്ടർ
ഡ്രാഗൺ ഫ്രൂട്ട് കഴിക്കാനുള്ള മികച്ച വഴികൾ
സ്മൂത്തികൾ, ഫ്രൂട്ട് ബൗളുകൾ അല്ലെങ്കിൽ സലാഡുകൾ എന്നിവയിൽ ചേർത്ത് കഴിക്കാം. വൈറ്റമിൻ വർധിപ്പിക്കുന്നതിന് ഡ്രാഗൺ ഫ്രൂട്ട് സ്പിനചോ സിട്രസ് പഴങ്ങൾക്കൊപ്പമോ സംയോജിപ്പിക്കാം. ലഘുഭക്ഷണത്തിനായി ക്യൂബുകളാക്കി ഫ്രീസ് ചെയ്യാം.
Also Read: 6 മാസം കൊണ്ട് കുറച്ചത് 13 കിലോ; 78 ൽനിന്ന് 65 ലേക്ക് വണ്ണം കുറച്ച് യുവതി
ദിവസവും എത്ര കഴിക്കാം
മിക്ക മുതിർന്നവർക്കും, ഏകദേശം 100-150 ഗ്രാം വരുന്ന ഇടത്തരം ഡ്രാഗൺ ഫ്രൂട്ടിന്റെ പകുതിയോളം സുരക്ഷിതമായി ദിവസവും കഴിക്കാം. ദഹനസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ, മറ്റ് പഴങ്ങളുമായോ തൈരുമായോ ചേർക്കുക. കുട്ടികൾക്ക് ചെറിയ അളവിൽ ഏകദേശം 50-75 ഗ്രാം - കഴിക്കാം. അതേസമയം, വൃക്ക അല്ലെങ്കിൽ ദഹനപ്രശ്നങ്ങളുള്ള മുതിർന്നവർ ഡോക്ടറുമായി സംസാരിച്ചശേഷം മാത്രം ദിവസവും കഴിക്കുന്നത് പരിഗണിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുൻപേ ബ്ലഡ് ഷുഗർ ഉയരുന്നോ? ഇതാവാം കാരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us