scorecardresearch

ഒരു മാസം ചോറ് കഴിക്കാതിരുന്നാൽ ശരീരത്തിന് എന്ത് സംഭവിക്കും?

നമ്മൾ പ്രധാനമായും വെളുത്ത അരിയാണ് ചോറ് തയ്യാറാക്കാനായി ഉപയോഗിക്കുന്നത്. ഇവ വളരെ കുറച്ച് പോഷകങ്ങളുള്ള കാർബോഹൈഡ്രേറ്റുകളുടെ ഉറവിടമാണ്

നമ്മൾ പ്രധാനമായും വെളുത്ത അരിയാണ് ചോറ് തയ്യാറാക്കാനായി ഉപയോഗിക്കുന്നത്. ഇവ വളരെ കുറച്ച് പോഷകങ്ങളുള്ള കാർബോഹൈഡ്രേറ്റുകളുടെ ഉറവിടമാണ്

author-image
Health Desk
New Update
white rice

Source: Freepik

ചോറ് പലരുടെയും ദൈനംദിന ഭക്ഷണത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. കാർബോഹൈഡ്രേറ്റിന്റെ പ്രധാന ഉറവിടമായ ചോറ് പെട്ടെന്നുള്ള ഊർജവും സംതൃപ്തിയും നൽകുന്നു. ശരീര ഭാരം കുറയ്ക്കുന്നതിനുള്ള ലോ കാർബ് ഡയറ്റിന് ജനപ്രീതി ഉയർന്നതോടെ ചില ആളുകൾ ഭക്ഷണത്തിൽനിന്ന് ചോറ് പൂർണ്ണമായും ഒഴിവാക്കുന്നുണ്ട്. അതൊരു ചെറിയ കാലയളവിലേക്ക് ആണെങ്കിൽ പോലും ചോറ് ഉപേക്ഷിക്കുന്നു.

Advertisment

എന്നാൽ, ഒരു മാസത്തേക്ക് ചോറ് കഴിക്കുന്നത് നിർത്തുമ്പോൾ ശരീരത്തിന് യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്?. അതിനുള്ള ഉത്തരം നിങ്ങൾ എന്ത് കഴിക്കുന്നു, നിങ്ങളുടെ മൊത്തത്തിലുള്ള ഭക്ഷണക്രമം, നിങ്ങളുടെ ശരീരത്തിന്റെ പോഷക ആവശ്യങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

Also Read: ഡ്രാഗൺ ഫ്രൂട്ട് ആരൊക്കെ കഴിക്കാൻ പാടില്ല? ദിവസവും കഴിച്ചാൽ അപകടമോ?

ഒരു മാസത്തേക്ക് ഭക്ഷണത്തിൽ നിന്ന് ചോറ് ഒഴിവാക്കുന്നത് ഊർജ നില, ഉപാപചയം, സംതൃപ്തി എന്നിവയെ എങ്ങനെ ബാധിക്കും?

Advertisment

നമ്മൾ പ്രധാനമായും വെളുത്ത അരിയാണ് ചോറ് തയ്യാറാക്കാനായി ഉപയോഗിക്കുന്നത്. ഇവ വളരെ കുറച്ച് പോഷകങ്ങളുള്ള കാർബോഹൈഡ്രേറ്റുകളുടെ ഉറവിടമാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് അദിതി പ്രഭു ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു. "ചോറ് ഒഴിവാക്കുന്നത് തുടക്കത്തിൽ ഊർജ നിലയെ ബാധിക്കുകയും വിശപ്പ് വർധിപ്പിക്കുകയും ചെയ്തേക്കാം, പക്ഷേ അത് മെറ്റബോളിസത്തെ ബാധിക്കില്ല. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണക്രമം, ഊർജം, മെറ്റബോളിസം അല്ലെങ്കിൽ സംതൃപ്തി എന്നിവ നൽകാൻ സഹായിക്കും," അവർ പറഞ്ഞു.

Also Read: അന്ന് എന്റെ ശരീര ഭാരം 98 കിലോ; വീട്ടിലെ എല്ലാ ജോലികളും ഒറ്റയ്ക്ക് ചെയ്തു; വണ്ണം കുറച്ചതിനെക്കുറിച്ച് ഖുശ്ബു

ഒരു മാസത്തേക്ക് ചോറ് ഒഴിവാക്കുന്നത് പോഷകക്കുറവിന് കാരണമാകുമോ?

മിക്ക ആളുകളും പോളിഷ് ചെയ്ത വെളുത്ത അരിയാണ് ഉപയോഗിക്കുന്നതെന്ന് പ്രഭു പറഞ്ഞു. ഇവ ലളിതമായ കാർബോഹൈഡ്രേറ്റുകളുടെയും കുറഞ്ഞ നാരുകളുടെയും ബി വിറ്റാമിനുകൾ പോലുള്ള കുറച്ച് പോഷകങ്ങളുടെയും ഉറവിടമാണ്. അതിനാൽ, ചോറ് ഒഴിവാക്കുന്നത് ഒരു പോഷക കുറവിനും കാരണമാകില്ല. 

എന്നാൽ, പോളിഷ് ചെയ്യാത്തതോ സെമി-പോളിഷ് ചെയ്തതോ ആയ അരി ഇനങ്ങൾ ആരെങ്കിലും കഴിക്കുന്നുണ്ടെങ്കിൽ, അവയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതുപോലെ ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ നിരവധി സൂക്ഷ്മ പോഷകങ്ങളും അടങ്ങിയിരിക്കുന്നു. എന്നാൽ, വിറ്റാമിൻ ബി യുടെയും ചില സൂക്ഷ്മ പോഷകങ്ങളുടെയും കുറവുകൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചോറിനു പകരം മറ്റ് പൂർണ്ണ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ഇത് എളുപ്പത്തിൽ തടയാനാകും, ”പ്രഭു അഭിപ്രായപ്പെട്ടു.

Also Read: ജിമ്മിൽ പോയാലും വണ്ണം കുറയില്ല; ഇത് നിയന്ത്രിക്കണമെന്ന് ഡോക്ടർ

ചോറിനു പകരമുള്ള ആരോഗ്യകരമായ ബദലുകൾ എന്തൊക്കെയാണ്?

ചോറിന് പകരമായി ഉപയോഗിക്കാവുന്ന കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, മൈക്രോ ന്യൂട്രിയന്റുകൾ എന്നിവയിൽ മികച്ച നിരവധി ഓപ്ഷനുകൾ നമ്മുടെ പക്കലുണ്ടെന്ന് പ്രഭു പറയുന്നു. റാഗി, ബജ്ര, കോഡോ, പോർസോ തുടങ്ങിയ ധാന്യങ്ങൾ, ക്വിനോവ, ബക്ക്‌വീറ്റ്, രാജ്ഗിര തുടങ്ങിയ കപട ധാന്യങ്ങൾ, ഗോതമ്പ്, ബാർലി, ഓട്സ്, മധുരക്കിഴങ്ങ്, ചേന, മരച്ചീനി എന്നിവ അവയിൽ ഉൾപ്പെടുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: 6 മാസം കൊണ്ട് കുറച്ചത് 13 കിലോ; 78 ൽനിന്ന് 65 ലേക്ക് വണ്ണം കുറച്ച് യുവതി

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: