/indian-express-malayalam/media/media_files/2025/08/16/rajinikanth-2025-08-16-11-37-17.jpg)
രജനീകാന്ത്
തെന്നിന്ത്യയുടെ സൂപ്പർസ്റ്റാറാണ് രജനീകാന്ത്. പ്രായം 74 ആയെങ്കിലും ഫിറ്റ്നസിന്റെ കാര്യത്തിൽ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും നടൻ തയ്യാറല്ല. പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന് ഓരോ ദിവസം കഴിയുന്തോറും രജനീകാന്ത് തെളിയിച്ചു കൊണ്ടിരിക്കുന്നു. ഈ പ്രായത്തിലും പതിവായി ജിമ്മിൽ പോകുന്ന നടനാണ് അദ്ദേഹം. ആരോഗ്യത്തിനും ഫിറ്റ്നസിനും അദ്ദേഹം നൽകുന്ന മുൻതൂക്കം ആരാധകരെ എന്നും പ്രചോദിപ്പിക്കുന്നതാണ്.
Also Read: ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കണോ? ദിവസവും കഴിക്കേണ്ട 3 ഭക്ഷണങ്ങൾ
രജനീകാന്ത് ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പല സോഷ്യൽ മീഡിയ ഉപയോക്താക്കളും അതിശയത്തോടെയാണ് വീഡിയോ കണ്ടത്. 74-ാം വയസിലും, ഫിറ്റ്നസ് നിലനിർത്തുന്നതിനും ജിമ്മിൽ പോകുന്നതിനും പ്രായപരിധിയില്ലെന്ന് രജനീകാന്ത് തെളിയിക്കുന്നു.
Also Read: ഒരു മാസം ചോറ് കഴിക്കാതിരുന്നാൽ ശരീരത്തിന് എന്ത് സംഭവിക്കും?
രജനീകാന്ത് തന്റെ പരിശീലകനോടൊപ്പം ജിമ്മിൽ വ്യായാമം ചെയ്യുന്നത് വീഡിയോയിൽ കാണാൻ കഴിയും. വീഡിയോയുടെ ആദ്യ ഭാഗത്തിൽ, രജനീകാന്ത് ഇൻക്ലൈൻ ഡംബെൽ പ്രസ് പരിശീലിക്കുന്നത് കാണാം. വീഡിയോയുടെ അടുത്ത ഭാഗത്ത്, സൂപ്പർസ്റ്റാർ ജിം ബെഞ്ചിൽ ഇരുന്ന് സ്ക്വാറ്റുകൾ ചെയ്യുന്നത് കാണാം.
Also Read: ഡ്രാഗൺ ഫ്രൂട്ട് ആരൊക്കെ കഴിക്കാൻ പാടില്ല? ദിവസവും കഴിച്ചാൽ അപകടമോ?
ഇൻക്ലൈൻ ഡംബെൽ പ്രസിന്റെ ഗുണങ്ങൾ
ഇൻക്ലൈൻ ഡംബെൽ പ്രസ് ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. നെഞ്ചിന്റെ മുകൾ ഭാഗം വികസിപ്പിക്കുന്നതിനും, തോളിന്റെ സ്ഥിരത വർധിപ്പിക്കുന്നതിനും, ശക്തി മെച്ചപ്പെടുത്തുന്നതിനും, പേശികളുടെ ഇംബാലൻസ് തടയുന്നതിനും സഹായിക്കുന്നു.
Superstar workout 🏋️♂️❤️🔥pic.twitter.com/arASMUgVO3
— AmuthaBharathi (@CinemaWithAB) August 15, 2025
കൂലിയാണ് രജനീകാന്തിന്റേതായി അടുത്തിടെ റിലീസായ ചിത്രം. രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണിത്. രജനീകാന്തിനൊപ്പം ആമിർ ഖാൻ, നാഗാർജുന, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, സത്യരാജ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ കൂലിയിൽ അണിനിരക്കുന്നുണ്ട്. ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് നേടിയത്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: അന്ന് എന്റെ ശരീര ഭാരം 98 കിലോ; വീട്ടിലെ എല്ലാ ജോലികളും ഒറ്റയ്ക്ക് ചെയ്തു; വണ്ണം കുറച്ചതിനെക്കുറിച്ച് ഖുശ്ബു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.