/indian-express-malayalam/media/media_files/2025/04/28/LolfGXbDuSdz5XvDKnlO.jpg)
Source: Freepik
ശരീരഭാരം കുറയ്ക്കാൻ പലരും കർശനമായ ഭക്ഷണക്രമങ്ങൾ, മണിക്കൂറുകൾ നീണ്ട വ്യായാമം തുടങ്ങിയവയൊക്കെ ചെയ്യാറുണ്ട്. എന്നിട്ടും ശരീര ഭാരം കുറയുന്നില്ലെന്ന് പരാതി പറയുന്നവരാണ് കൂടുതലും. അടുത്തിടെ ഫിറ്റ്നസ് പരിശീലകൻ എറിക് റോബർട്ട്സ്, എളുപ്പത്തിൽ 9 കിലോ കുറയ്ക്കാനുള്ള സിംപിളായൊരു വഴി നിർദേശിച്ചിരുന്നു.
Also Read: ബ്ലഡ് ഷുഗർ പരിശോധിക്കുമ്പോൾ ചെയ്യുന്ന തെറ്റുകൾ എന്തൊക്കെ? എങ്ങനെ ഒഴിവാക്കാം
"ഡയറ്റ് ഇല്ലാതെ 20 കിലോ കുറയ്ക്കാനുള്ള ഏറ്റവും എളുപ്പ മാർഗം ഇതാ. നിങ്ങൾ കഴിക്കുന്ന ഓരോ ഭക്ഷണത്തിനു ശേഷവും, 10 മുതൽ 15 മിനിറ്റ് വരെ നടക്കുക. ഇത് പുറത്തോ നിങ്ങളുടെ വീടിനു ചുറ്റും പോലും ആകാം. ഇതിലൂടെ ഏകദേശം 3,000 മുതൽ 5,000 വരെ ചുവടുകൾ നടക്കും. ഇത് കൂടുതൽ കാലറി കത്തിക്കുക മാത്രമല്ല, ദഹനം, ഊർജം എന്നിവ മെച്ചപ്പെടുത്തുകയും വയറു വീർക്കുന്നത് കുറയ്ക്കുകയും ചെയ്യും," എറിക് പോസ്റ്റിൽ പറയുന്നു.
Also Read: 6 മാസത്തിനുള്ളിൽ കുറച്ചത് 10 കിലോ; ഒരു ദിവസം എന്താണ് കഴിക്കുന്നതെന്ന് വെളിപ്പെടുത്തി നടി
"അപ്പോൾ പ്രോട്ടീൻ ഷെയ്ക്കുകൾ ഒഴികെയുള്ള എല്ലാ ദ്രാവക കലോറികളും നിങ്ങൾ കുറയ്ക്കും. പാൽ കുടിക്കുകയാണെങ്കിൽ, ബദാം പാലോ വളരെ കുറഞ്ഞ കാലറി പാലോ ആണെന്ന് ഉറപ്പാക്കുക. അല്ലെങ്കിൽ ഡയറ്റ് സോഡ കുടിക്കുക, കാരണം അവ പൂജ്യം കാലറിയാണ്. ഉണർന്ന് 2 മണിക്കൂറിനുള്ളിൽ 20 മുതൽ 30 ഗ്രാം വരെ പ്രോട്ടീൻ കഴിക്കുകയും ഉണർന്ന് 2 മണിക്കൂറിനുള്ളിൽ 20 മുതൽ 40 ഔൺസ് വെള്ളം കുടിക്കുകയും വേണം. അവസാനമായി, കാലറി കുറവുള്ള ഭക്ഷണങ്ങൾ കഴിക്കുക,'' അദ്ദേഹം നിർദേശിച്ചു.
Also Read: ദിവസവും 1 ടീസ്‌പൂൺ എണ്ണ കുറയ്ക്കൂ, എണ്ണമറ്റ ആരോഗ്യ ഗുണങ്ങൾ നേടാം
ദിനം പ്രതി 10,000 ചുവടുകൾ നടക്കുന്നത് നല്ല ആരോഗ്യത്തിന്റെ ലക്ഷണമായി വർഷങ്ങളായി കരുതപ്പെടുന്നു. ഒട്ടുമിക്ക ഫിറ്റ്നസ് ട്രാക്കറുകളിലും 10,000 ചുവടുകൾ തന്നെയാണ് ആരോഗ്യകരമായ ജീവിതത്തിനായി പ്രോത്സാഹിപ്പിക്കുന്നത്. നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനപ്രകാരം ഒരാൾ സാധാരണമായി പ്രതിദിനം 8,600 ചുവടുകൾ നടക്കുന്നത് ശരീരഭാരം കൂടുന്നത് തടയാൻ സഹായിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Also Read: ബ്ലഡ് ഷുഗർ നിയന്ത്രിക്കാം, രാവിലെ ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us