/indian-express-malayalam/media/media_files/2025/03/05/MCQI1xFCTPgEUzew2nKC.jpg)
Source: Freepik
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ചപ്പാത്തി കഴിക്കണോ അതോ ചോറ് കഴിക്കണോ എന്നതിനെക്കുറിച്ചുള്ള ചർച്ച ഇപ്പോഴും നടക്കുന്നുണ്ട്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരിൽ പലർക്കും ഈ ആശയക്കുഴപ്പം ഉണ്ട്. ചില ആളുകൾ ഇവ രണ്ടും ഭക്ഷണത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കാറുണ്ട്. മറ്റു ചിലർ ഇവ രണ്ടും കഴിച്ചിട്ടും ശരീരഭാരം കുറച്ചതായി അവകാശപ്പെടുന്നു.
കലോറി അളവ്
രണ്ട് ചപ്പാത്തിയിൽ ഏകദേശം 130-140 കലോറി അടങ്ങിയിട്ടുണ്ട്. അതുപോലെ, അര പാത്രം ചോറിൽ (ഏകദേശം 100 ഗ്രാം) ഏകദേശം 140 കലോറി അടങ്ങിയിട്ടുണ്ട്. അതായത്, നിങ്ങൾ രണ്ട് ചപ്പാത്തിയോ അര പാത്രം ചോറിനൊപ്പം പരിപ്പ് ചേർത്ത് കഴിച്ചാലോ കലോറി ഉപഭോഗം ഏകദേശം തുല്യമായിരിക്കും.
അരിയുടെ തരവും ശരീര ഭാരം കുറയുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉദാഹരണത്തിന്, നേർത്ത അരി കഴിക്കുന്നത് കുറഞ്ഞ നാരുകളുടെ അളവ് കാരണം വേഗത്തിൽ വിശപ്പ് തോന്നാൻ കാരണമാകും. എന്നാൽ, നാരുകൾ കൂടുതലുള്ള അരി ഇനങ്ങൾ തിരഞ്ഞെടുക്കുന്നത് കൂടുതൽ നേരം വയർ നിറഞ്ഞിരിക്കാൻ സഹായിക്കും. ചപ്പാത്തി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മാവിന്റെ തരവും ശരീരഭാരം കൂടുന്നതിനോ കുറയ്ക്കുന്നതിനോ കാരണമാകുന്നു. നാരുകൾ അടങ്ങിയ മാവ് ചപ്പാത്തി തയ്യാറാക്കാനായി തിരഞ്ഞെടുക്കുക, ഇത് പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നത് മന്ദഗതിയിലാക്കുന്നു. ബാർലി, ജോവർ, പയർവർഗ്ഗങ്ങൾ, മൾട്ടി-ഗ്രെയിൻ മാവ് എന്നിവ പോലുള്ള മാർഗ്ഗങ്ങൾ പരിഗണിക്കുക.
കഴിക്കാൻ അനുയോജ്യമായ സമയം
ചില ആളുകൾ ഉച്ചയ്ക്കും രാത്രിയിലും മാത്രം ഭക്ഷണം കഴിക്കുന്നു. മറ്റു ചിലർ രാവിലെയും ഉച്ചയ്ക്കും കൂടുതൽ ഭക്ഷണം കഴിക്കുകയും രാത്രിയിൽ അത്താഴം വളരെ കുറച്ച് മാത്രം കഴിക്കുകയും ചെയ്യുന്നു. ചില വ്യക്തികൾ ദിവസത്തിൽ ഒരു തവണ മാത്രം ഭക്ഷണം കഴിക്കുകയും മറ്റൊരു സമയം പഴങ്ങൾ കഴിക്കാനും ഇഷ്ടപ്പെടുന്നു. ഭക്ഷണക്രമം എന്തുതന്നെയായാലും ഉപാപചയ നിരക്ക് ഉച്ചസ്ഥായിയിലായിരിക്കുന്ന ഉച്ചയ്ക്ക് 12-2 നും ഇടയിൽ ദിവസത്തിലെ പ്രധാന ഭക്ഷണം കഴിക്കുക.
ചോറായാലും ചപ്പാത്തി ആയാലും ഭാഗ നിയന്ത്രണം വളരെ പ്രധാനമാണ്. ഉദാഹരണത്തിന്, ഒരു പാത്രം നിറയെ ചോറ് കഴിക്കുന്നത് ഏകദേശം 7-8 ചപ്പാത്തികൾക്ക് തുല്യമാണ്, ഇത് ശരീരഭാരം വർധിപ്പിക്കാൻ കാരണമാകും. ചോറോ ചപ്പാത്തിയോ എന്തായാലും നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾക്ക് മുൻഗണന നൽകുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.