scorecardresearch

ആർത്തവ വേദന കുറയ്ക്കണോ? പൈനാപ്പിൾ കഴിക്കൂ

പ്രകൃതിദത്ത മാർഗ്ഗങ്ങളിലൂടെ ആർത്തവ വേദന കുറയ്ക്കാൻ കഴിയും

പ്രകൃതിദത്ത മാർഗ്ഗങ്ങളിലൂടെ ആർത്തവ വേദന കുറയ്ക്കാൻ കഴിയും

author-image
Health Desk
New Update
health

Source: Freepik

ആർത്തവ സമയത്ത് ഉണ്ടാകുന്ന വേദന പല സ്ത്രീകളും നേരിടുന്ന ഒരു സാധാരണ പ്രശ്നമാണ്. ആർത്തവ ദിവസങ്ങളിൽ ചിലർക്ക് അടിവയറ്റിൽ അസഹനീയമായ വേദന ഉണ്ടാകാറുണ്ട്. പ്രകൃതിദത്ത മാർഗ്ഗങ്ങളിലൂടെ ആർത്തവ വേദന കുറയ്ക്കാൻ കഴിയും. ആർത്തവം തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് ധാരാളം പൈനാപ്പിൾ കഴിക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കുമെന്ന് ഡോ. കുനാൽ സൂദ് ഒരു പോസ്റ്റിൽ പറഞ്ഞു. ആർത്തവ വേദന കുറയ്ക്കാൻ പൈനാപ്പിൾ സഹായിക്കുന്നത് എങ്ങനെയെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. 

Advertisment

ബ്രോമെലൈൻ: പൈനാപ്പിളിൽ ബ്രോമെലൈൻ അടങ്ങിയിട്ടുണ്ട്. ഇത് ആർത്തവ സമയത്ത് സാധാരണയായി കാണുന്ന വീക്കം, വേദന എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.

വിറ്റാമിനുകളാൽ സമ്പന്നം: വൈറ്റമിൻ സി, മാംഗനീസ് തുടങ്ങിയ വിറ്റാമിനുകളാൽ സമ്പന്നമാണ് പൈനാപ്പിൾ. ഇവ രണ്ടും ആർത്തവസമയത്ത് ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഓരോ സ്ത്രീയുടെയും ശരീര ഘടന വ്യത്യസ്തമായതിനാൽ ആർത്തവ വേദന കുറയ്ക്കാൻ എല്ലാവർക്കും അനുയോജ്യമായ ഒരു മരുന്ന് ഇല്ല. അതിനാൽ, പ്രകൃതിദത്ത ഓപ്ഷനായ പൈനാപ്പിൾ പരീക്ഷിക്കുന്നത് നല്ലതാണെന്ന് ഡോക്ടർ പറഞ്ഞു.

Advertisment

ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്ന മൂന്നു ഡയറ്റ് ടിപ്സുകൾ 

ഉയർന്ന ഫൈബർ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക

ദിവസം മുഴുവൻ നാരുകൾ കൂടുതലുള്ള ഭക്ഷണം കഴിക്കണം. നാരുകളുള്ള പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഒരു ദിവസം കുറഞ്ഞത് രണ്ടു പച്ചക്കറികളും കുറഞ്ഞത് ഒരു പഴവും കഴിക്കണമെന്ന് ന്യൂട്രീഷ്യനിസ്റ്റ് നിർദേശിച്ചു.

ഒമേഗ 3 ഫാറ്റി ആസിഡുകൾ കഴിക്കുക

ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ, വാൽനട്ട്, മത്സ്യം ഇവയെല്ലാം ആരോഗ്യകരമായ ഫാറ്റി ആസിഡുകളുടെ നല്ല ഉറവിടങ്ങളാണ്. റോസ്റ്റ് ചെയ്ത സോയാബീൻ, വാൽനട്ട്, ചിയ വിത്തുകൾ, ചണ വിത്തുകൾ എന്നിവയെല്ലാം ഒമേഗ 3 ഫാറ്റി ആസിഡിന്റെ സമ്പന്നമായ ഉറവിടങ്ങളാണ്.

ധാരാളം വിറ്റാമിൻ ഡി നേടുക

വിറ്റാമിൻ ഡിയുടെ കുറവ് ഹോർമോൺ അസന്തുലിതാവസ്ഥയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സിമ്രൺ ചോപ്ര പറയുന്നു. സൂര്യപ്രകാശത്തിലൂടെ ദൈനംദിന വിറ്റാമിൻ ഡി പരിഹരിക്കാം. ഇതിനു പുറമേ, വിറ്റാഡിൻ ഡി ലഭിക്കാൻ സഹായിച്ചേക്കാവുന്ന ചില ഭക്ഷണങ്ങളും തിരഞ്ഞെടുക്കാം. മുട്ട, തൈര്, പാൽ, കൂൺ, ഓറഞ്ച് ജ്യൂസ്, കാലെ, സ്പിനച്, ചീസ്, സോയാബീൻ എന്നിവയൊക്കെ വിറ്റാമിൻ ഡിയുടെ നല്ല ഉറവിടങ്ങളാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: