/indian-express-malayalam/media/media_files/2025/03/03/sti5oWqDQAYLWX6Ie8nn.jpg)
Source: Freepik
സമീകൃതാഹാരത്തിന്റെ ഭാഗമായി മിതമായ അളവിൽ കരിക്കിൻ വെള്ളം കുടിക്കാവുന്നതാണ്. എന്നാൽ പൊട്ടാസ്യം കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ, പ്രത്യേകിച്ച് പ്രായമായവർ കരിക്കിൻ വെള്ളം ഒഴിവാക്കണമെന്ന് ഡോ. ജമാൽ എ.ഖാൻ ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞു. അമിതമായി കരിക്കിൻ വെള്ളം കുടിക്കുന്നത് ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അമിത അളവിന് കാരണമാകുമെന്നും ഇത് ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രായമായവർ കരിക്കിൻ വെള്ളം കുറച്ച് മാത്രമേ കുടിക്കാവൂ. ഇതിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തും. കൂടുതൽ നേരം വെയിലേൽക്കുകയോ അമിതമായി വിയർക്കുകയോ ആണെങ്കിൽ കുറച്ച് കരിക്കിൻ വെള്ളം കുടിക്കാം. എന്നാൽ, കരിക്കിൻ വെള്ളം ഒരിക്കലും ദിനര്യയുടെ ഭാഗമാക്കരുതെന്നും ഡോക്ടർ നിർദേശിച്ചു.
കരിക്കിൻ വെള്ളത്തിൽ കാർബോഹൈഡ്രേറ്റുകളും പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ, രക്തത്തിൽ ഉയർന്ന അളവിൽ പൊട്ടാസ്യം ഉണ്ടെങ്കിൽ കരിക്കിൻ വെള്ളം കുടിക്കരുത്. സാധാരണയായി മൂത്രത്തിലൂടെ അധികമായ പൊട്ടാസ്യം പുറന്തള്ളപ്പെടും. എന്നാൽ വൃക്കകൾ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നില്ലെങ്കിൽ ഇത് സംഭവിക്കില്ല. അതിനാൽ, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, കരിക്കിൻ വെള്ളം കുടിക്കുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധരുമായി സംസാരിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us