scorecardresearch

ദിവസവും പേരയ്ക്ക കഴിക്കാറുണ്ടോ? ശരീരത്തിന് എന്ത് സംഭവിക്കും?

പേരയ്ക്ക ദിവസവും കഴിക്കുന്നത് രക്തസമ്മർദവും കൊളസ്ട്രോളും കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു

പേരയ്ക്ക ദിവസവും കഴിക്കുന്നത് രക്തസമ്മർദവും കൊളസ്ട്രോളും കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു

author-image
Health Desk
New Update
health

Source: Freepik

പേരയ്ക്ക കഴിക്കാൻ ഇഷ്ടമുള്ളവരാണോ?. ദിവസവും ഒരു പാത്രം നിറയെ പേരയ്ക്ക കഴിക്കാറുണ്ടോ?. അങ്ങനെയുള്ളവർക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കുമെന്ന് പറയുകയാണ് ചെന്നൈയിലെ ഡയറ്റീഷ്യൻ ദീപാലക്ഷ്മി.

Advertisment

"പേരയ്ക്ക വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. പ്രതിരോധശേഷി വർധിപ്പിക്കുന്നു, കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്നു, ചർമ്മത്തിന്റെ ആരോഗ്യം വർധിപ്പിക്കുന്നു. ഉയർന്ന നാരുകളുടെ അളവ് ദഹനത്തെ സഹായിക്കുന്നു, മലബന്ധം തടയുന്നു, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതിലൂടെ പ്രമേഹമുള്ളവർക്ക് അനുയോജ്യമായ പഴമാക്കി മാറ്റുന്നു," അവർ പറഞ്ഞു.

പേരയ്ക്ക ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ എന്ത് സംഭവിക്കും?

ദീപാലക്ഷ്മിയുടെ അഭിപ്രായത്തിൽ പൊട്ടാസ്യവും ലയിക്കുന്ന നാരുകളും അടങ്ങിയ പേരയ്ക്ക ദിവസവും കഴിക്കുന്നത് രക്തസമ്മർദവും കൊളസ്ട്രോളും കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു. കലോറി കുറവാണെങ്കിലും, പേരയ്ക്ക വയർ നിറഞ്ഞിരിക്കാൻ സഹായിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാൻ ഗുണം ചെയ്യും. ലൈക്കോപീൻ, വിറ്റാമിൻ സി എന്നിവയുൾപ്പെടെയുള്ള സമ്പന്നമായ ആന്റിഓക്‌സിഡന്റ് ഉള്ളടക്കം ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ചർമ്മത്തിന്റെ വാർധക്യം മന്ദഗതിയിലാക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നുവെന്ന് അവർ വ്യക്തമാക്കി.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പേരയ്ക്ക വളരെ പോഷകസമൃദ്ധമാണെങ്കിലും, അമിതമായി കഴിക്കുന്നത് അസ്വസ്ഥതയുണ്ടാക്കും. ഉയർന്ന നാരുകളുടെ അളവ് വയർ വീർക്കൽ, ഗ്യാസ്, മലബന്ധം എന്നിവയ്ക്ക് കാരണമാകുമെന്ന് ദീപാലക്ഷ്മി മുന്നറിയിപ്പ് നൽകി. പ്രമേഹ മരുന്നുകൾ കഴിക്കുന്നവർ ജാഗ്രത പാലിക്കണം, കാരണം പേരയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതൽ കുറയ്ക്കും. വിട്ടുമാറാത്ത വൃക്കരോഗമുള്ളവർ പേരയ്ക്ക കഴിക്കുമ്പോൾ ശ്രദ്ധിക്കണം, കാരണം അവയിൽ മിതമായ അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്, ”അവർ പറഞ്ഞു.

Advertisment

അപൂർവ സന്ദർഭങ്ങളിൽ, പേരയ്ക്ക ഓറൽ അലർജി സിൻഡ്രോമിന് കാരണമാകുമെന്നും വായിലും തൊണ്ടയിലും ചൊറിച്ചിലോ വീക്കമോ ഉണ്ടാക്കുമെന്നും ദീപാലക്ഷ്മി പറഞ്ഞു. പ്രതിദിനം ഒരു ഇടത്തരം പേരയ്ക്ക അല്ലെങ്കിൽ കഷ്ണങ്ങളാക്കിയ പേരയ്ക്ക ഒരു കപ്പ് നിറയെ കഴിക്കുക. തൈര് അല്ലെങ്കിൽ നട്സ് പോലുള്ള പ്രോട്ടീൻ ഉറവിടവുമായി പേരയ്ക്ക ചേർത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ വർധനവ് തടയാൻ സഹായിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: