scorecardresearch

നാരങ്ങ വെള്ളം കുടിച്ച് ദിവസം തുടങ്ങാം, ഗുണങ്ങളേറെയാണ്

ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നതു മാത്രമല്ല ദിവസവും രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നതു കൊണ്ട് മറ്റ് പല ആരോഗ്യ ഗുണങ്ങളും ഉണ്ട്.

ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നതു മാത്രമല്ല ദിവസവും രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നതു കൊണ്ട് മറ്റ് പല ആരോഗ്യ ഗുണങ്ങളും ഉണ്ട്.

author-image
Health Desk
New Update
Benefits Of Starting A Day With Lemon Water

നാരങ്ങ വെള്ളത്തിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട് ചിത്രം: ഫ്രീപിക്

വല്ലാത്ത ചൂട് തന്നെ എന്ന് പറയാത്ത് ഒരു ദിവസം പോലും ഉണ്ടാകില്ല. അന്തരീക്ഷത്തിലെ കഠിനായ ചൂട് ശരീരത്തിന് താങ്ങാൻ കഴിഞ്ഞുവെന്ന് വരില്ല. അതിനാൽ പരിചരണം അത്യന്താപേക്ഷിതമാണ്. ധാരാളം വെള്ളം കുടിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാം. തിളപ്പിച്ചാറിയ വെള്ളത്തിനൊപ്പം നാരങ്ങ വെള്ളം കുടിക്കുന്നതും ഏറെ ഫലപ്രദമായിരിക്കും. വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ് നാരങ്ങ. ഈ നാരങ്ങ വെള്ളം അതിരാവിലെ വെറുംവയറ്റിൽ കുടിച്ചു നോക്കിയിട്ടുണ്ടോ? 

Advertisment

അര ഗ്ലാസ് നാരങ്ങ വെള്ളത്തിൽ ശരീരത്തിന് മതിയായ വിറ്റാമിൻ സി നൽകാൻ കഴിയും എന്നാണ് വിദഗ്ധാഭിപ്രായം. പൊട്ടാസ്യം, തയാമിൻ, വിറ്റാമിൻ ബി6, ഫോളേറ്റ് തുടങ്ങി ഒട്ടനവധി വിറ്റാമിനുകളും ധാതുക്കളും അതിൽ ചേർന്നിരിക്കുന്നു. ഇവ ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളി ശുദ്ധീകരിക്കും. 

ജലാംശം വർധിപ്പിക്കും

തിളപ്പിച്ചാറിയ വെള്ളം എല്ലായിപ്പോഴും കുടിക്കുന്നതിനോട് താൽപ്പര്യമില്ലെങ്കിൽ നാരങ്ങ വെള്ളം പകരം ഉപയോഗിക്കാവുന്നതാണ്. അത് ശരീരത്തിൻ്റെ ശരിയായ പ്രവർത്തനത്തിനും ഊർജ്ജവും ഉന്മേഷവും പ്രദാനം ചെയ്യുന്നതിനും സഹായകരമാണ്. 

വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യും

ശരീരത്തിൽ മതിയായ അളവിൽ വെള്ളം ഉണ്ടെങ്കിൽ അത് വിഷാംശങ്ങൾ അടിഞ്ഞു കൂടുന്ന സാഹചര്യം ഒഴിവാക്കാൻ സഹായിക്കും. കൂടാതെ കാൽസ്യം, ഓക്സലേറ്റ് എന്നിവ വൃക്കയിൽ അടിഞ്ഞു കൂടുന്നത് ഒഴിവാക്കും. നാരങ്ങ നീരിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട് ഇത് വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യും. 

Advertisment
health, lemon water
വിറ്റാമിൻ സി പോലെയുള്ള നാരങ്ങ വെള്ളത്തിലെ ആൻ്റി ഓക്സിഡൻ്റുകൾ ചർമ്മത്തിലെ ചുളിവുകൾ പാടുകൾ എന്നിവ തടയും | Source: Freepik

ദഹന സഹായി

ഭക്ഷണത്തിന് മുമ്പ് നാരങ്ങാ വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കും. നാരങ്ങ നീരിൽ കാണപ്പെടുന്ന സിട്രിക് ആസിഡ് ആമാശയത്തിൽ ഉൽപ്പാദിപ്പിക്കുന്ന ദഹന ദ്രാവകമായ ഗ്യാസ്ട്രിക് ആസിഡ് സ്രവണം വർധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, ഇത് ശരീരത്തെ ഭക്ഷണം വിഘടിപ്പിക്കാനും ദഹിപ്പിക്കാനും സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കാം

നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം വർധിപ്പിക്കും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. നാരങ്ങയിൽ പെക്റ്റിൻ എന്ന ഒരു തരം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് വിശപ്പും കലോറിയും കുറയ്ക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ നാരങ്ങാ വെള്ളത്തിന് കൂടുതൽ ഗുണങ്ങളുണ്ടെന്നതിന് തെളിവുകളൊന്നുമില്ല.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Diet Digestive Problems Water

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: