scorecardresearch

നിർജ്ജലീകരണം തടയാനുള്ള ശരിയായ മാർഗം ഏതാണ്?

വ്യായാമ സമയത്തോ, ചൂടുള്ള കാലാവസ്ഥയിലോ അമിതമായി വിയർക്കുന്നുണ്ടെങ്കിൽ വെള്ളം കുടിക്കുക

വ്യായാമ സമയത്തോ, ചൂടുള്ള കാലാവസ്ഥയിലോ അമിതമായി വിയർക്കുന്നുണ്ടെങ്കിൽ വെള്ളം കുടിക്കുക

author-image
Health Desk
New Update
Water Intake

ചിത്രം: ഫ്രീപിക്

ശരീരത്തിൻ്റെ ആരോഗ്യത്തിനും പ്രവർത്തനത്തിനും വെള്ളത്തിൻ്റെ പങ്ക് നിർണായകമാണ്. ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയാറുള്ളത്. ശരീരത്തിൽ ജലാംശം കുറയുമ്പോൾ സ്വഭാവികമായ ലക്ഷ്ണങ്ങൾ കാണിക്കും. അതു മനസ്സിലാക്കി നിർജ്ജലീകരണം തടയുക എന്നതാണ് മുഖ്യം. 

Advertisment

ശരീരത്തിന് എത്രത്തോളം വെള്ളം ആവശ്യമാണ്?
പ്രായം: കുട്ടികൾക്കും മുതിർന്നവർക്കും ജലാംശം ലഭ്യമാക്കേണ്ടത് വളരെ പ്രധാനമാണ്.  ദഹനം അവരിൽ വളരെ കുറവാണ്.

പ്രവർത്തന നില: വ്യായാമ സമയത്തോ, ചൂടുള്ള കാലാവസ്ഥയിലോ അമിതമായി വിയർക്കുന്നുണ്ടെങ്കിൽ വെള്ളം കുടിക്കുക. വിയർപ്പിലൂടെ ശരീരത്തിലെ ജലാംശമാണ് നഷ്ട്ടമാകുന്നത്. 

മെഡിക്കൽ അവസ്ഥകൾ: പ്രമേഹം അല്ലെങ്കിൽ വൃക്ക രോഗികൾ തുടങ്ങിയവർക്ക് ജലാംശം കുറയാതെ നോക്കേണ്ടത്  പ്രധാനമാണ്. ഡോക്ടറുടെ നിർദ്ദേശ പ്രകാരം വെള്ളം കുടിക്കുന്നത് ശീലമാക്കുക. 

Advertisment

ശരീരത്തിലെ ദ്രാവക ബാലൻസ് നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ധാതുക്കളാണ് ഇലക്ട്രോലൈറ്റുകൾ.  അമിതമായി വിയർക്കുന്നുവെങ്കിൽ, ഇത് ഹൈപ്പർഹൈഡ്രോസിസിനെയാണ് സൂചിപ്പിക്കുന്നത്.  ജലാംശം നിലനിർത്തേണ്ടത് ഈ അവസ്ഥയിൽ പ്രധാനമാണ്. വെള്ളം .

ഓവർഹൈഡ്രേഷൻ
നിർജ്ജലീകരണം ഒരു ആശങ്കയാണ്, എന്നാൽ അമിത ജലാംശവും അപകടകരമാണ്. അമിത ജലാംശം ശരീരത്തിന് നല്ലതല്ല, അത് നിങ്ങളുടെ ശരീരത്തിൽ ഇലക്‌ട്രോലൈറ്റുകളെ കൂടുതൽ ഉപയോഗിക്കുന്നു.ഹൃദയമിടിപ്പിനെ വരെ ഇത് ബാധിച്ചേക്കാം.

ജലാംശം നിലനിർത്തുന്നതിന് വെള്ളം അത്യാവിശ്യമാണെങ്കിലും മറ്റ് പല രീതിയിലും അത് ലഭ്യമാക്കാൻ സാധിക്കും. ചിലർ കാപ്പിയും, ചായ്യും കുടിക്കുന്നതും ശരീരത്തിലേയ്ക്കു വേണ്ടുന്ന ദ്രാവകത്തെ എത്തിക്കുന്നതിനു സഹായിക്കും. തണ്ണിമത്തൻ, പോലുള്ള പഴങ്ങളിലും ജലാംശം വളരെ അധികം ഉണ്ട്. 

ശരീരത്തിൻ്റെ ആവശ്യവും ആരോഗ്യവും അടിസ്ഥാനമാക്കി നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കുക. ശരീരത്തിൻ്റെ ശരിയായ പ്രവർത്തനവും മൊത്തത്തിലുള്ള ആരോഗ്യവും ഇതിലൂടെ ഉറപ്പാക്കുക. 

Read More

Water Health Diet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: