scorecardresearch

അകാല വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങളെ പ്രതിരോധിക്കാൻ കാപ്പി ഗുണം ചെയ്യുമോ?

വറുത്തെടുത്ത കാപ്പിക്കുരുവിൽ അടങ്ങിയിരിക്കുന്ന പോളിഫിനോളുകൾക്ക് ആൻ്റി ഓക്സിഡൻ്റ്  ആൻ്റ് ഇൻഫ്ലമേറ്ററി സവിശേഷതകളുണ്ട്

വറുത്തെടുത്ത കാപ്പിക്കുരുവിൽ അടങ്ങിയിരിക്കുന്ന പോളിഫിനോളുകൾക്ക് ആൻ്റി ഓക്സിഡൻ്റ്  ആൻ്റ് ഇൻഫ്ലമേറ്ററി സവിശേഷതകളുണ്ട്

author-image
Health Desk
New Update
Coffee Consumption

ചിത്രം: ഫ്രീപിക്

ചർമ്മത്തിലെ ചുളവികളും പാടുകളും നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?. അടുത്തിടെയായി അവ വർദ്ധിച്ചു വരുന്നതായി തോന്നിയോ?. ഇത് അകാല വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങളായേക്കാം. എന്നാൽ ഇവയ്ക്കു തടയിടാൻ ദൈനംദിന ഭക്ഷണക്രമത്തിൽ കാപ്പി കൂടി ഉൾപ്പെടുത്താൻ ആണ് ഗവേഷണങ്ങൾ പറയുന്നത്. ദിവസവും മൂന്നോ നാലോ കാപ്പി കുടിക്കുന്നത് വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കുമെന്നാണ് ഡോണൽ ഓഫ് കോസ്മെറ്റിക് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടി കാണിക്കുന്നത്. 

Advertisment

വറുത്തെടുത്ത കാപ്പിക്കുരുവിൽ അടങ്ങിയിരിക്കുന്ന പോളിഫിനോളുകൾക്ക് ആൻ്റി ഓക്സിഡൻ്റ്  ആൻ്റ് ഇൻഫ്ലമേറ്ററി സവിശേഷതകളുണ്ട്. ഇവ ചർമ്മത്തിൻ്റെ ഇലാസ്തികതയും ജലാംശവും മെച്ചപ്പെടുത്തുകയും ചുളിവുകൾ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. പ്രായം വർദ്ധിക്കുന്നതിൻ്റേതായ ലക്ഷണങ്ങൾ വൈകിപ്പിക്കാനും ഇവ സഹായിച്ചേക്കാം എന്ന് ഗവേഷണങ്ങൾ പറയുന്നു.

വാർദ്ധക്യ ലക്ഷണങ്ങൾ തടയുന്നതിൽ കാപ്പി എങ്ങനെ ഗുണം ചെയ്യും?

കാപ്പിയുടെ ആൻ്റി ഓക്സിഡൻ്റ് സവിശേഷതകളാണ് പ്രായമേറും തോറും ചർമ്മത്തിൽ ഉണ്ടാക്കുന്ന ലക്ഷണങ്ങൾ വൈകിപ്പിക്കാൻ സഹായിക്കുന്നത്. പ്രത്യേകിച്ച് അതിൽ അടങ്ങിയിരിക്കുന്ന ക്ലോറോജെനിക് പോലെയുള്ള പോളിഫിനോളാണ് ഇതിനായി പ്രവർത്തിക്കുന്നത്. ഈ സംയുക്തങ്ങൾ  കോശങ്ങൾക്കുണ്ടാകുന്ന നാശം തടയുകയും ഫ്രീ റാഡിക്കലുകളിൽ നിന്നും സംരക്ഷിക്കുകയും ചെയ്തേക്കാം എന്ന് അപ്പോളോ ഹോസ്പിറ്റൽ സീനിയർ ഡെർമറ്റോളജിസ്റ്റായ ഡോ. ഡി. എം. മഹാജൻ പറയുന്നു. 

കാപ്പിയിലെ കഫീൻ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇത് ചർമ്മത്തിന് കൂടുതൽ തിളക്കം നൽകുന്നു. ആൻ്റി ഓക്സിഡൻ്റുകൾ കൊളാജൻ്റെ ഉത്പാദനത്തെ സ്വാധീനിക്കുന്നതിലൂടെ ചർമ്മത്തിൻ്റെ ഇലാസ്തികത മെച്ചപ്പെടുന്നു. 

ഏതു തരത്തിലുള്ള കാപ്പിയാണ് ചർമ്മത്തിന് അനുയോജ്യം?

Advertisment

വറുത്ത കാപ്പി പൊടിക്കാണ് ഏറെ ഗുണങ്ങളുള്ളത്. വറുക്കുമ്പോൾ രൂപം കൊള്ളുന്ന എൻ-മെഥൈൽപിരിഡിനിയത്തിൻ്റെ ആൻ്റി ഓക്സിഡൻ്റ് സവിഷേത ഏറെ സഹായിക്കും. കുറഞ്ഞ അളവിൽ വറുത്തെടുത്ത കാപ്പി പൊടിയിലും ക്ലോറോജനിക് ആസിഡ് പോലെയുള്ള ആൻ്റി ഓക്സിഡൻ്റ് അടങ്ങിയിട്ടുണ്ട്. ഓർഗാനിക് കാപ്പി പൊടികളാണ് അധികവും ആരോഗ്യത്തിന് നല്ലത്. എന്തെങ്കിലും തരത്തിലുള്ള മായങ്ങൾ അവയിൽ കലർന്നിട്ടുണ്ടാവില്ല. കോൾഡ് ബ്രൂ കാപ്പിയ്ക്കും ആൻ്റി ഓക്സിഡൻ്റ് സവിഷേതകളുണ്ട്. 

ഏറ്റവും മികച്ച കാപ്പി ഏതെന്ന് ഉറപ്പിച്ചു പറയുക അസാധ്യമാണ്. വ്യക്തഗത മുൻഗണനകളും അവയുടെ നിർമ്മാണ രീതിയും അനുസരിച്ച് ഗുണങ്ങൾ മാറി മറിഞ്ഞു വരും. 

ഒരു ദിവസം എത്ര കാപ്പി വരെ കുടിക്കാം?

ഗുണങ്ങളുണ്ടെങ്കിലും ഇതിൻ്റെ അളവിലാണ് ശ്രദ്ധിക്കേണ്ടത്. മിതമായ അളവിൽ മാത്രമേ കാപ്പി കുടിക്കാവൂ എന്നാണ് മിക്ക ഗവേഷണങ്ങളും പറയുന്നത്. ദിവസവും മൂന്ന് മുതൽ അഞ്ച് കപ്പ് കാപ്പി വരെ കുടിക്കാം. ഇത് ചർമ്മത്തിന് ചെറിയ തോതിലുള്ള ഗുണങ്ങൾ നൽകിയേക്കാം. എന്നാൽ കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ പ്രതിരോധ ശേഷിയിൽ വ്യക്തിഗതമായ വ്യത്യാസമുണ്ട്. ഇതും പരിഗണനയിലെടുക്കണം. ഫ്രഷ് ആയിട്ടുള്ള കട്ടൻ കാപ്പിക്കാണ് അധികവും ആൻ്റിഓക്സിഡൻ്റ് ഗുണങ്ങളുള്ളത്. 

എന്നാൽ കാപ്പിയിൽ പഞ്ചസാര ചേർക്കുന്നത് അതിൻ്റെ ആരോഗ്യ ഗുണങ്ങളെ കുറച്ചേക്കാം. പാൽ കൂടി ചേർക്കുമ്പോൾ അതിലെ പ്രോട്ടീൻ കാപ്പിയിലെ ആൻ്റിഓക്സിഡൻ്റുകളുമായ പ്രതിപ്രവർത്തിച്ചേക്കുന്നു. ഇത് കാപ്പിയുടെ ജൈവ ലഭ്യത കുറയ്ക്കും. 

കാപ്പിയുടെ അളവിൽ മാത്രമല്ല അത് കുടിക്കുന്ന സമയത്തിനും ചിട്ട വേണം. ഇടവിട്ട നേരങ്ങളിൽ മാത്രം കുടിക്കുക. അമിതമായ ഉപഭോഗം ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അതിനാൽ അളവിൽ മിതത്വം പാലിക്കുക.

Read More

Health skin Coffee

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: