scorecardresearch

Onam Sadya calorie count: ഓണസദ്യയ്ക്കുള്ള ഒരുക്കത്തിലാണോ? കലോറി അറിഞ്ഞ് കഴിച്ചോളൂ

Calories in Onam Sadya meal in Malayalam: വളരെ പോഷക സമൃദ്ധമായ ഒന്നാണ് ഓണസദ്യ. വിഭവസമൃദ്ധമായ ഒരു ഓണസദ്യ വഴി ശരീരത്തിലെത്തുന്നത് ഏതാണ്ട് 2115 കിലോ കലോറിയാണ്

Calories in Onam Sadya meal in Malayalam: വളരെ പോഷക സമൃദ്ധമായ ഒന്നാണ് ഓണസദ്യ. വിഭവസമൃദ്ധമായ ഒരു ഓണസദ്യ വഴി ശരീരത്തിലെത്തുന്നത് ഏതാണ്ട് 2115 കിലോ കലോറിയാണ്

author-image
Lifestyle Desk
New Update
Onam Sadya calorie details

Onam Sadya calorie count

Onam Sadya calorie details: ഓണമെന്നാൽ മലയാളികൾക്ക് വിഭവ സമൃദ്ധമായ സദ്യ കൂടിയാണ്. തൂശനിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ സദ്യ കൂടി ചേർന്നാലേ ഓണം പൂർണമാവൂ. സ്വാദൂറുന്ന ഒരു ഡസനിലേറെ വിഭവങ്ങളും പപ്പടവും വിവിധതരം പായസങ്ങളും ശർക്കരവരട്ടിയും കായവരട്ടിയതുമൊക്കെ ഉൾകൊള്ളുന്ന ഗംഭീരമായ സദ്യ കൂടിയാവുമ്പോൾ ഓണാഘോഷങ്ങൾ പൂർണ്ണതയിലെത്തുന്നു.

Advertisment

സാമ്പാർ, അവിയൽ, രസം, ഓലൻ, ഉപ്പേരി, പഴം, പപ്പടം, പായസം എന്നിങ്ങനെ 12 ലധികം വിഭവങ്ങൾ ചേരുന്നതാണ് ഓണസദ്യ. അതേസമയം, പരമ്പരാഗത ഓണസദ്യയിൽ 26ൽ അധികം വിഭവങ്ങളുണ്ടാവും. ആറ് രസങ്ങള്‍ ചേര്‍ന്നതാണ് ആയുര്‍വേദമനുസരിച്ചുള്ള പരമ്പരാഗത സദ്യ. എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ രസങ്ങളാണ് ആയുര്‍വേദ വിധി പ്രകാരമുള്ള സദ്യയില്‍ വേണ്ടത്.

വളരെ പോഷക സമൃദ്ധമായ ഒന്നാണ് ഓണസദ്യ. വിഭവസമൃദ്ധമായ ഒരു ഓണസദ്യ വഴി ശരീരത്തിലെത്തുന്നത് ഏതാണ്ട് 2115 കിലോ കലോറിയാണ്. അതുകൊണ്ട് തന്നെ, ഓണസദ്യ കഴിക്കും മുൻപ് ഓരോ വിഭവങ്ങളിലും അടങ്ങിയിരിക്കുന്ന കലോറിയുടെ അളവ് കൂടെ മനസ്സിലാക്കിയിരിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് സഹായകരമാവും.

ഓണസദ്യയിലെ വിഭവങ്ങളിൽ അടങ്ങിയിരിക്കുന്ന കലോറിയെ കുറിച്ച് ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളത്തോട് സംസാരിക്കുകയാണ് കിൻഡർ ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യനായ ജിഷ റോസ് ജോസഫ്.

Advertisment
  • ഉപ്പേരി (കായ വറുത്തത്) : 4 എണ്ണം - 60 കലോറി
  • ശർക്കരവരട്ടി : 4 എണ്ണം - 120 കലോറി
  • പഴം : 1, ( ഞാലിപ്പൂവൻ പാളയംകോടൻ)- 60 കലോറി
  • തോരൻ (കാബേജ്, കാരറ്റ് ): 3 ടേബിൾ സ്പൂൺ - 60 കലോറി
  • ഇഞ്ചിക്കറി: ഒരു ടേബിൾ സ്പൂൺ - 50 കലോറി
  • അച്ചാർ: ഒരു ടീസ്പൂൺ (നാരങ്ങ, മാങ്ങ )- 20 കലോറി
  • പച്ചടി: ഒരു ടേബിൾസ്പൂൺ - 60 കലോറി
  • കിച്ചടി: 2 ടേബിൾ സ്പൂൺ - 60 കലോറി
  • കൂട്ടുകറി : 2 ടേബിൾ സ്പൂൺ: 120 കലോറി
  • അവിയൽ: ഒരു കപ്പ് : 200 കലോറി
  • ഓലൻ: 2 ടേബിൾ സ്പൂൺ 80 കലോറി
  • ചോറ് ( കുത്തരി ): ഒന്നര കപ്പ് - 270 കലോറി
  • പരിപ്പ് : 2 ടീസ്പൂൺ - 40 കലോറി
  • നെയ്യ്: ഒരു ടീസ്പൂൺ - 45 കലോറി
  • പപ്പടം : രണ്ടെണ്ണം - 160 കലോറി
  • സാമ്പാർ: ഒരു കപ്പ് - 80 കലോറി
  • കാളൻ: അരക്കപ്പ് - 60 കലോറി
  • രസം : ഒരു കപ്പ് - 30 കലോറി
  • പായസം : പാൽ പായസം - ഒരു കപ്പ് -260 കലോറി
  • പായസം : ശർക്കര പായസം - ഒരു കപ്പ് 240 കലോറി
  • മോര് : ഒരു കപ്പ്- 40 കലോറി

Read More

Onam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: