scorecardresearch

ലഘുഭക്ഷണമായി നട്സും വിത്തുകളും ഒഴിവാക്കുക, എന്തുകൊണ്ട്?

പോഷകങ്ങൾ നിറഞ്ഞിരിക്കുന്നതിനാലാണ് പലരും ലഘുഭക്ഷണമായി അവ തിരഞ്ഞെടുക്കുന്നത്. എന്നാൽ, അവ ശരിക്കും ആരോഗ്യകരമാണോ?

പോഷകങ്ങൾ നിറഞ്ഞിരിക്കുന്നതിനാലാണ് പലരും ലഘുഭക്ഷണമായി അവ തിരഞ്ഞെടുക്കുന്നത്. എന്നാൽ, അവ ശരിക്കും ആരോഗ്യകരമാണോ?

author-image
Health Desk
New Update
Nuts For Weight Loss

നട്സ്

നട്സുകളും വിത്തുകളും ആരോഗ്യകരമായ ലഘുഭക്ഷണമെന്നാണ് പൊതുവേയുള്ള ധാരണ. പോഷകങ്ങൾ നിറഞ്ഞിരിക്കുന്നതിനാലാണ് പലരും ലഘുഭക്ഷണമായി അവ തിരഞ്ഞെടുക്കുന്നത്. എന്നാൽ, അവ ശരിക്കും ആരോഗ്യകരമാണോ?. 

Advertisment

നട്‌സിലും വിത്തുകളിലും ഫോളേറ്റ്, നിയാസിൻ, ഒമേഗ-3, മഗ്നീഷ്യം തുടങ്ങിയ നല്ല മൈക്രോ ന്യൂട്രിയന്റ് പ്രൊഫൈൽ ഉണ്ട്. നട്സും വിത്തുകളും പ്രധാനമായും ഫാറ്റി ആസിഡുകളാൽ നിർമ്മിതമാണ്. ഇതിനർത്ഥം അവയിൽ കലോറിയും കൊഴുപ്പും വളരെ കൂടുതലാണ്. ഒരു പിടി നട്സും വിത്തുകളും ലഘുഭക്ഷണമായി കഴിക്കുമ്പോൾ, നിങ്ങൾ വളരെ ഉയർന്ന കലോറിയും കൊഴുപ്പും വളരെ കുറഞ്ഞ മൈക്രോ ന്യൂട്രിയന്റുകളും കഴിക്കുന്നു. അത് ആരോഗ്യകരമല്ലെന്ന് ന്യൂട്രീഷ്യനിസ്റ്റ് ശാലിനി സുധാകർ പറഞ്ഞു.

ഒരു ദിവസം 5 മുതൽ 6 വരെ നട്സും വിത്തുകളും മാത്രമേ കഴിക്കാവൂവെന്നും അതിൽ കൂടുതൽ കഴിക്കരുതെന്നും ന്യൂട്രീഷ്യനിസ്റ്റ് സുധാകർ നിർദേശിച്ചു. ഏതെങ്കിലും ഒരു നട്സോ അല്ലെങ്കിൽ നട്സുകളുടെ മിശ്രിതമോ തിരഞ്ഞെടുക്കാം. എന്നാൽ, വളരെ കുറച്ച് അളവേ പാടുള്ളൂവെന്ന് അവർ വ്യക്തമാക്കി. 

നട്സ് കഴിക്കുന്നതിനുള്ള മികച്ച സമയം?

Advertisment

എപ്പോഴും രാവിലെ നട്സ് കഴിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ വൈകുന്നേരം സ്നാക്സിനു പകരമായി കഴിക്കുക.

നട്സ് ആരൊക്കെ ഒഴിവാക്കണം?

മോശം കുടൽ ആരോഗ്യം, ദഹനപ്രശ്‌നങ്ങൾ, അസിഡിറ്റി, GERD, IBS, അതിസാരം, വൻകുടലിൽ വ്രണം, നട്‌സിനോട് അലർജിയുള്ളവർ ദഹനം മെച്ചപ്പെടുന്നതുവരെ ഇവ ഒഴിവാക്കണം.

Read More

Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: