/indian-express-malayalam/media/media_files/uploads/2019/08/Chia-Lemon-Detox-Drink.jpg)
നാരങ്ങ
അസിഡിറ്റി പ്രായഭേദമന്യേ മിക്കവരും നേരിടുന്നുണ്ട്. അസിഡിറ്റി പലപ്പോഴും നെഞ്ചെരിച്ചിലും ദഹനക്കേടും ഉണ്ടാക്കുന്നു. നാരങ്ങ അസിഡിറ്റി ഉള്ളതാണെങ്കിലും, അസിഡിറ്റിയെ ചെറുക്കാൻ അവ സഹായിക്കുമോ? അതോ കാര്യങ്ങൾ കൂടുതൽ വഷളാക്കുമോ?. ന്യൂട്രീഷ്യനിസ്റ്റ് ശ്വേത ജെ.പഞ്ചലിന്റെ അഭിപ്രായപ്രകാരം അസിഡിറ്റിയെ അകറ്റാൻ നാരങ്ങ സഹായിക്കും.
ശരീരത്തിന്റെ പിഎച്ച് അളവ് സന്തുലിതമാക്കാൻ നാരങ്ങ സഹായിക്കുന്നു. അസിഡിറ്റി, ഗ്യാസ്, അല്ലെങ്കിൽ വയർവീർക്കൽ എന്നിവ അനുഭവപ്പെടുന്നവർ ദിനചര്യയിൽ നാരങ്ങ ചേർക്കുന്നത് അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് അവർ വ്യക്തമാക്കി.
നാരങ്ങയുടെ ആരോഗ്യ ഗുണങ്ങൾ
പ്രതിരോധശേഷി വർധിപ്പിക്കുന്നു: നാരങ്ങകൾ വിറ്റാമിൻ സിയുടെയും ആന്റിഓക്‌സിഡന്റുകളുടെയും സമ്പന്നമായ ഉറവിടമാണ്. രോഗപ്രതിരോധ സംവിധാനത്തെ ശക്തമായി നിലനിർത്തുന്നതിന് അനുയോജ്യമാക്കുന്നു.
ദഹനത്തെ സഹായിക്കുന്നു: ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. മലവിസർജ്ജനം നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും അവ സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: ചെറുനാരങ്ങയിലെ നാരുകൾ കൂടുതൽ നേരം വയർ നിറഞ്ഞതായി അനുഭവപ്പെടാൻ സഹായിക്കുന്നു. ഇതിലൂടെ ലഘുഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു: നാരങ്ങയ്ക്ക് ചർമ്മത്തിന് അധിക തിളക്കം നൽകാൻ കഴിയും. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ കുറയ്ക്കാനും വീക്കം ഒഴിവാക്കാനും തിളക്കമുള്ളതുമായ നിറം നൽകാനും സഹായിക്കുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.