scorecardresearch

രാത്രിയിൽ ഉറക്കം കിട്ടുന്നില്ലേ? ഈ പാനീയം കുടിക്കൂ

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നൊരു പാനീയം നല്ല ഉറക്കം നൽകുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണോ?

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നൊരു പാനീയം നല്ല ഉറക്കം നൽകുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണോ?

author-image
Health Desk
New Update
health

രാത്രിയിൽ ഉറക്കം കിട്ടാതെ വിഷമിക്കുന്നവർ ധാരാളമാണ്

ശരീര ആരോഗ്യത്തിന് മതിയായ ഉറക്കം വളരെ പ്രധാനമാണ്. എന്നാൽ, രാത്രിയിൽ ഉറക്കം കിട്ടാതെ വിഷമിക്കുന്നവർ ധാരാളമാണ്. രാത്രിയിൽ ഉറക്കം കിട്ടാനായി പല ടിപ്സുകളും സോഷ്യൽ മീഡിയയിൽ ലഭ്യമാണ്. എന്നാൽ, എല്ലാവർക്കും ഇത് പ്രവർത്തിക്കണമെന്നില്ല. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നൊരു പാനീയം നല്ല ഉറക്കം നൽകുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണോ?. സംഗതി സത്യമാണ്. 

Advertisment

ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബത്ര പറയുന്നത് അനുസരിച്ച്, കറുത്ത മുന്തിരിയും കുങ്കുമപ്പൂവും ചേർത്ത വെള്ളം പതിവായി കുടിക്കുന്നത് നല്ല ഉറക്കം നൽകും. ഒരു ഗ്ലാസ് വെള്ളത്തിൽ കുറച്ച് കറുത്ത ഉണക്ക മുന്തിരിയും കുങ്കുമപ്പൂവും ഇടുക. 4 മുതൽ 6 മണിക്കൂർവരെ കാത്തിരിക്കുക. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ഉണക്കമുന്തിരിയും കുങ്കുമപ്പൂവും ചേർത്ത വെള്ളം കുടിക്കുക. 

ഉറക്ക-ഉണർവ് ചക്രം നിയന്ത്രിക്കുന്ന ഹോർമോണായ മെലറ്റോണിൻ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, കറുത്ത ഉണക്കമുന്തിരി ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ഈ ഘടകങ്ങൾ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നു.

കുങ്കുമപ്പൂവ് ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടമാണ്. ഉറക്ക ഹോർമോണുകളുടെ സാന്ദ്രത വർദ്ധിപ്പിക്കാനും ശരീരത്തിലെ സമ്മർദ്ദ നിലയെ ബാധിക്കുന്ന ദോഷകരമായ തന്മാത്രകളെ നിർവീര്യമാക്കാനും സഹായിക്കും. അസ്വസ്ഥതയുടെ ലക്ഷണങ്ങൾ കുറയ്ക്കാനും ഉറക്കം കിട്ടാനും സഹായിക്കുന്നു.

Advertisment

Read More

Sleep

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: