/indian-express-malayalam/media/media_files/2025/04/04/iKoGc4pcMKlBJddSKlTB.jpg)
Source: Freepik
നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ ഉദര ആരോഗ്യം വളരെയധികം പ്രാധാന്യം അർഹിക്കുന്നുണ്ട്. ആരോഗ്യകരമായ വയറും കുടലും ദഹനപ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും, പോഷകങ്ങളുടെ ശരിയായ ആഗിരണം ഉറപ്പാക്കുകയും ചെയ്യുന്നു.
പക്ഷേ, പലരും കുടൽ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതുവരെ ഉദര ആരോഗ്യത്തെ അവഗണിക്കുകയാണ് ചെയ്യാറുള്ളത്. അസിഡിറ്റി, വയറു വീർക്കൽ, ദഹനക്കേട് എന്നിവ അനാരോഗ്യകരമായ വയറിന്റെ ലക്ഷണങ്ങളാണ്. വയറിന്റെ ആരോഗ്യത്തിനുള്ള എളുപ്പവഴികളിൽ ഒന്നാണ് നല്ല ബാക്ടീരിയ എന്നറിയപ്പെടുന്ന പ്രോബയോട്ടിക്സ്. തൈരും യോഗർട്ടും പ്രോബയോട്ടിക്സ് സ്രോതസുകളാണ്.
പ്രോബയോട്ടിക്സ് കഴിക്കുന്നതിന് ശരിയായ സമയമുണ്ട്. പ്രോബയോട്ടിക്സ് കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഭക്ഷണത്തിന്റെ അവസാനമാണ്. മനുഷ്യന്റെ കുടലിൽ ഏകദേശം 100 ട്രില്യൺ ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നു. അവയിൽ നല്ല ബാക്ടീരിയയും ചീത്ത ബാക്ടീരിയയുമുണ്ട്. ദോഷകരമായ ബാക്ടീരിയകൾ ദഹനത്തെ തടസപ്പെടുത്തുമെങ്കിലും, ഗുണം ചെയ്യുന്ന ബാക്ടീരിയകൾ ഭക്ഷണം വിഘടിപ്പിക്കാനും പോഷകങ്ങൾ ആഗിരണം ചെയ്യാനും സഹായിക്കുന്നു.
നല്ല ബാക്ടീരിയകൾ പ്രധാനമായും പ്രോബയോട്ടിക്സുകളിലാണ് കാണപ്പെടുന്നത്. പ്രകൃതിയിലെ ഏറ്റവും മികച്ച പ്രോബയോട്ടിക്സ് തൈരാണ്. പ്രോബയോട്ടിക്സ് ഉപയോഗിച്ച് ഭക്ഷണം പൂർത്തിയാക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും, പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കുകയും, വയറു വീർക്കുന്നത് തടയുകയും ചെയ്യുന്നു.
തൈരും യോഗർട്ടും പ്രോബയോട്ടിക്സുകളാൽ സമ്പുഷ്ടമാണ്. അവയിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകളുടെ അളവിലും തരത്തിലും അവ വ്യത്യാസപ്പെട്ടിരിക്കുന്നു. തൈരിനെ അപേക്ഷിച്ച് യോഗർട്ടിൽ പ്രോബയോട്ടിക്സ് ബാക്ടീരിയയുടെ സാന്ദ്രത കൂടുതലാണ്. വയറിന്റ ആരോഗ്യത്തിന് പ്രോബയോട്ടിക്കുകൾ അത്യന്താപേക്ഷിതമാണെങ്കിലും ശരിയായ സമയത്ത് അവ കഴിക്കുന്നത് അവയുടെ ഗുണങ്ങൾ പരമാവധിയാക്കും. മികച്ച ദഹനത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും ഭക്ഷണത്തിന്റെ അവസാനം ഇവ കഴിക്കാൻ ആരോഗ്യ വിദഗ്‌ധർ ശുപാർശ ചെയ്യുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.