/indian-express-malayalam/media/media_files/2025/04/03/okqqSta6ONuaJvVSk9tr.jpg)
Source: Freepik
നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണ് കറുവാപ്പട്ട. ചൂടുള്ള പാലിൽ ഒരു നുള്ള് കറുവാപ്പട്ട ചേർത്ത് കുടിക്കുന്നത് അത്ഭുതപ്പെടുത്തുന്ന ആരോഗ്യ ഗുണങ്ങൾ നൽകും. ദിവസവും വെറും വയറ്റിൽ കുടിക്കുന്നത് ഉപാപചയപ്രവർത്തനം വർധിപ്പിക്കുകയും, പെട്ടെന്ന് ഊർജം നൽകുകയും, പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യും. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും സമ്മർദം കുറയ്ക്കാനും ഈ പാനീയം സഹായിക്കുന്നു. ദിവസവും വെറും വയറ്റിൽ കറുവാപ്പട്ട ചേർത്ത പാൽ കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം.
വീക്കം തടയുന്ന ഗുണങ്ങളുണ്ട്
കറുവാപ്പട്ടയിൽ വീക്കം തടയുന്ന സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. ഹൃദ്രോഗം, സന്ധിവാതം എന്നിവയുൾപ്പെടെ വിവിധ രോഗങ്ങളുമായി വിട്ടുമാറാത്ത വീക്കം ബന്ധപ്പെട്ടിരിക്കുന്നു.
ബ്ലഡ് ഷുഗർ നിയന്ത്രിക്കുന്നു
ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താൻ കറുവാപ്പട്ട സഹായിച്ചേക്കും. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിന് സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ടൈപ്പ് 2 പ്രമേഹമുള്ള വ്യക്തികൾക്ക്, കറുവാപ്പട്ട പാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കും. എന്നിരുന്നാലും, ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനുമുമ്പ് ഒരു ഡോക്ടറെ സമീപിക്കുക.
ആന്റിഓക്‌സിഡന്റിന്റെ സമ്പന്നമായ ഉറവിടം
കറുവാപ്പട്ടയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു. ഈ ഫ്രീ റാഡിക്കലുകൾ ഓക്‌സിഡേറ്റീവ് സമ്മർദത്തിന് കാരണമാകുന്നു. കറുവാപ്പട്ടയിലെ ആന്റിഓക്‌സിഡന്റുകൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിച്ചേക്കാം.
ഉറക്കം മെച്ചപ്പെടുത്തുന്നു
കറുവാപ്പട്ട ചേർത്ത പാൽ കുടിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. നല്ല ഉറക്കം നൽകുന്നു.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു
പാലിൽ കറുവാപ്പട്ട ചേർത്ത് കുടിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു. പാൽ അവശ്യ വിറ്റാമിനുകളും ധാതുക്കളും നൽകുന്നു, അതേസമയം കറുവപ്പട്ടയിലെ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും രോഗപ്രതിരോധ പ്രവർത്തനത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.