/indian-express-malayalam/media/media_files/2025/04/03/9Svce2A659ivzZptpEfY.jpg)
Source: Freepik
ഇന്ത്യൻ പാചകത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് കറിവേപ്പില. കറികൾക്ക് രുചിയും മണവും കിട്ടാനായി കറിവേപ്പില ചേർക്കാറുണ്ട്. കറിവേപ്പിലയ്ക്ക് നിറയെ ആരോഗ്യ ഗുണങ്ങളുണ്ട്. കറിവേപ്പില ഇലകളിൽ ആൽക്കലോയിഡുകൾ, ഗ്ലൈക്കോസൈഡുകൾ, ഫിനോളിക് സംയുക്തങ്ങൾ തുടങ്ങിയ ശക്തമായ സസ്യ പദാർത്ഥങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കുന്നതിനും ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കറിവേപ്പില ഇലകൾ വെറുതെ ചവയ്ക്കുകയോ തിളപ്പിച്ച വെള്ളം കുടിക്കുന്നതോ കറികളിൽ ചേർത്ത് കഴിക്കുന്നതോ ആരോഗ്യ ഗുണങ്ങൾ നൽകും.
കറിവേപ്പില കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കും. ഉയർന്ന കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും ഹൃദ്രോഗത്തിനുള്ള അപകട ഘടകങ്ങളാണ്. ഭക്ഷണത്തിൽ കറിവേപ്പില ചേർക്കുന്നത് ഈ അപകട ഘടകങ്ങൾ കുറയ്ക്കാൻ സഹായിച്ചേക്കാം. കറിവേപ്പിലയിൽ ആൽക്കലോയിഡുകൾ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്,. ഇവ ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) അളവ് കുറയ്ക്കാൻ സഹായിക്കുന്നു. കറിവേപ്പിലയിലെ ഉയർന്ന ആന്റിഓക്‌സിഡന്റ് ഉള്ളടക്കം ഉയർന്ന കൊളസ്‌ട്രോളിന് കാരണമാകുന്ന രണ്ട് പ്രധാന ഘടകങ്ങളായ ഓക്‌സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു.
കറിവേപ്പില എങ്ങനെ കഴിക്കണം
1. വെറുതെ ഇലകൾ ചവയ്ക്കുക: വെറും വയറ്റിൽ കറിവേപ്പില ഇലകൾ ചവയ്ക്കുന്നത് ആരോഗ്യ ഗുണങ്ങൾ നൽകും
2. ചായ തയ്യാറാക്കുക: ഒരു പിടി കറിവേപ്പില വെള്ളത്തിൽ തിളപ്പിച്ച് ഹെർബൽ ടീ ഉണ്ടാക്കുക.
3. വ്യത്യസ്ത ഭക്ഷണങ്ങൾ തയ്യാറാക്കുക: കറികൾ, സൂപ്പ്, റൈസ് വിഭവങ്ങളിൽ കറിവേപ്പില ചേർക്കുക.
4. കറിവേപ്പില പൊടി: കറിവേപ്പില വെയിലിൽ ഉണങ്ങി പൊടിച്ചെടുത്ത് സൂക്ഷിക്കുക. ഇത് വിവിധ വിഭവങ്ങളിലോ സ്മൂത്തികളിലോ ചേർത്ത് കഴിക്കുക.
5. ചട്ണി, സാലഡുകൾ, മസാലകൾ എന്നിവയിൽ ചേർക്കുക: രുചി വർധിപ്പിക്കുന്നതിന് ചട്ണി, സാലഡുകൾ, മസാലകൾ എന്നിവയിൽ കറിവേപ്പില ചേർക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.