scorecardresearch

എന്താണ് 4-2-8-2 ശ്വസനം? ഇതെങ്ങനെ സമ്മർദം അകറ്റുന്നു?

പ്രാണായാമത്തെക്കുറിച്ചും ഹൃദയമിടിപ്പിനെക്കുറിച്ചും അറിയാം

പ്രാണായാമത്തെക്കുറിച്ചും ഹൃദയമിടിപ്പിനെക്കുറിച്ചും അറിയാം

author-image
Health Desk
New Update
Yoga, Breathing

എന്താണ് 4-2-8-2 ശ്വസന രീതി (ചിത്രം: ഫ്രിപിക്)

സമ്മർദവും ഉത്കണ്ഠയും നിയന്ത്രിക്കുന്നതിന് ശ്വസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഗുണകരമാണെന്നാണ് യോഗ, മൈൻഡ്ഫുൾനെസ് പരിശീലകർ അവകാശപ്പെടുന്നത്. ക്ലിനിക്കൽ പഠനങ്ങൾ പരിമിതമാണെങ്കിലും, വ്യത്യസ്ത രീതികളിലുള്ള ശ്വസന രീതികൾ സോഷ്യൽ മീഡിയയിലടക്കം ജനപ്രയമാകാറുണ്ട്. അടുത്തിടെ ഓൺലൈനിൽ ശ്രദ്ധനേടിയ ഒരു ശ്വസന വിദ്യയാണ് 4-2-8-2 ശ്വസന രീതി. ഹൃദയമിടിപ്പ് കുറയ്ക്കാൻ സഹായകമാകും എന്ന തരത്തിലാണ് ഈ രീതി വ്യാപകമായി പ്രചരിക്കുന്നത്. ഇത്തരം ശ്വസന രീതികൾ പരിശീലക്കുന്നതിന് മുൻപ്, പ്രാണായാമത്തെക്കുറിച്ചും ഹൃദയമിടിപ്പിനെക്കുറിച്ചും അറിയേണ്ട കാര്യങ്ങൾ ഇതാ.

Advertisment

പ്രാണായാമം അല്ലെങ്കിൽ യോഗ ശ്വസനം, വിശ്രമിക്കുന്ന ഹൃദയമിടിപ്പ് കുറയ്ക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. സ്ഥിരമായി പ്രാണായാമം പരിശീലിക്കുന്നത് സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മർദ്ദവും ഹൃദയമിടിപ്പും കുറയ്ക്കുന്നതിന് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് സമ്മർദ്ദം കുറയ്ക്കുന്നതിനും ശാന്തമാക്കുന്നതിനും സഹായിക്കുന്നു, ന്യൂറോളജിസ്റ്റായ ഡോ സുധീർ കുമാർ പറഞ്ഞു.

പ്രാണായാമം ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെടുത്തുന്നു. ഇത് മികച്ച വൈജ്ഞാനിക പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു. പ്രാണായാമത്തിൻ്റെ പ്രയോജനങ്ങൾ പ്രായഭേതമില്ലാതെ ഫലപ്രദമാണ്. കൂടാതെ ഭാരം കുറഞ്ഞവരിലും അമിതഭാരമുള്ളവരിലും ഇത് ഫലപ്രദമാണ്.

എന്താണ് 4-2-8-2 ശ്വസന രീതി?
4-2-8-2 ശ്വസന രീതി, ബോക്സ് ശ്വസനം, ചതുര ശ്വസനം എന്നിങ്ങനെ അറിയപ്പെടുന്നു. ഇത് ലളിതവും ഘടനാപരവുമായ ശ്വസന രീതിയാണ്. ശ്വാസം എടുക്കുക, ശ്വാസം പിടിച്ചുവയ്ക്കുക, ശ്വാസം പുറത്ത് വിടുക, ഇതു വീണ്ടും തുടരുക എന്നതാണ് ഈ രീതി. ഓരോ ഘട്ടങ്ങൾക്കും ഒരു പ്രത്യേക കണക്കുണ്ട്. 4-2-8-2 സൂചിപ്പിക്കുന്നത്, 4 തവണ ശ്വസിക്കുക, 2 തവണ ശ്വാസം പിടിക്കുക, 8 തവണ ശ്വാസം വിടുക, 2 തവണ വീണ്ടും ശ്വാസം പിടിക്കുക എന്നാണ്.

Advertisment

ഈ ശ്വസന രീതി ഫലപ്രദമാണോ?
വിശ്രമം പ്രോത്സാഹിപ്പിക്കുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും ഉത്കണ്ഠ കുറയ്ക്കുന്നതിനും ഈ രീതി ഫലപ്രദമായി കണക്കാക്കാമെന്നാണ്, സീനിയർ കൺസൾട്ടൻ്റായ ഡോ മഞ്ജുഷ അഗർവാൾ പറയുന്നത്. കൃത്യമായ മാർഗനിർദേശങ്ങൾക്കായി ഒരു ആരോഗ്യ വിദഗ്ധനിൽ നിന്ന് മാർഗനിർദേശങ്ങൾ സ്വീകരിക്കേണ്ടത് പ്രധാനമാണ്.

Read More

Stress Yoga Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: