scorecardresearch

90 ദിവസത്തേക്ക് മദ്യം ഉപേക്ഷിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും?

മദ്യം കഴിക്കുന്നത് നിർത്തുമ്പോൾ ശരീരത്തിന് എത്രത്തോളം മാറ്റമാണ് ഉണ്ടാകുന്നതെന്ന് യഥാർത്ഥത്തിൽ വളരെ കുറച്ച് ആളുകൾക്ക് മാത്രമേ മനസിലാകൂ

മദ്യം കഴിക്കുന്നത് നിർത്തുമ്പോൾ ശരീരത്തിന് എത്രത്തോളം മാറ്റമാണ് ഉണ്ടാകുന്നതെന്ന് യഥാർത്ഥത്തിൽ വളരെ കുറച്ച് ആളുകൾക്ക് മാത്രമേ മനസിലാകൂ

author-image
Health Desk
New Update
Liquor

Source: Freepoik

മദ്യപാനത്തിൽ നിന്ന് ഒരു ഇടവേള എടുക്കുന്നതിനെക്കുറിച്ച് ആളുകൾ സംസാരിക്കുന്നത് നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ, മദ്യം കഴിക്കുന്നത് നിർത്തുമ്പോൾ ശരീരത്തിന് എത്രത്തോളം മാറ്റമാണ് ഉണ്ടാകുന്നതെന്ന് യഥാർത്ഥത്തിൽ വളരെ കുറച്ച് ആളുകൾക്ക് മാത്രമേ മനസിലാകൂ. മികച്ച ഉറക്കം മുതൽ തിളങ്ങുന്ന ചർമ്മം വരെ ഗുണങ്ങൾ വളരെ കൂടുതലാണ്.

Advertisment

മദ്യം ഉപേക്ഷിച്ചു കഴിഞ്ഞാൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയെന്ന് ന്യൂട്രീഷ്യനിസ്റ്റ് സുമൻ അഗർവാൾ അടുത്തിടെ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരുന്നു. മദ്യം ഉപേക്ഷിച്ചാൽ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് വിശദമായി നോക്കാം.

Also Read: ആഴ്ചയിൽ ഒരിക്കൽ മദ്യം കഴിക്കുന്നത് സുരക്ഷിതമാണോ? എത്ര അളവ് കഴിക്കാം

3 ദിവസത്തിനുശേഷം: മദ്യം ഉപേക്ഷിച്ച് വെറും മൂന്ന് ദിവസത്തിനുള്ളിൽ, ശരീരം വിഷവിമുക്തമാക്കലിന്റെ പ്രാരംഭ പ്രക്രിയ ആരംഭിക്കുന്നു. മെച്ചപ്പെട്ട ജലാംശം, വയറു വീർക്കൽ കുറയൽ, ആഴമേറിയതും കൂടുതൽ ശാന്തവുമായ ഉറക്കം എന്നിവ നിങ്ങൾ ശ്രദ്ധിക്കും. ശരീരം വിഷവസ്തുക്കളെ പുറന്തള്ളാനും നിർജലീകരണം, മോശം ഉറക്ക ചക്രങ്ങൾ എന്നിവ മൂലമുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാനും തുടങ്ങുന്നത് ഇങ്ങനെയാണ്.

Advertisment

7 ദിവസത്തിനു ശേഷം: ആദ്യ ആഴ്ച അവസാനത്തോടെ, ശേഷിക്കുന്ന വിഷവസ്തുക്കളെ നീക്കം ചെയ്യാൻ കരൾ കഠിനമായി പ്രവർത്തിക്കാൻ തുടങ്ങും. ഉറക്കത്തിന്റെ ഗുണനിലവാരത്തിലും ഊർജ നിലയിലും പുരോഗതി കാണാം. ചർമ്മം കൂടുതൽ പുതുമയുള്ളതും തിളക്കമുള്ളതുമായി കാണപ്പെടാൻ തുടങ്ങും. മദ്യം ഉപേക്ഷിച്ച പലരും ഉണരുമ്പോൾ കൂടുതൽ ഉന്മേഷവും മനസിന് വ്യക്തതയും അനുഭവപ്പെടുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Also Read: പ്രായത്തിന് അനുസരിച്ച് ഒരു ദിവസം ഒരാൾക്ക് എത്ര അളവ് മദ്യം കുടിക്കാം?

15 ദിവസത്തിനു ശേഷം: രണ്ടാഴ്ച കഴിയുമ്പോൾ, നിങ്ങൾക്ക് ദൃശ്യമായ മാറ്റങ്ങൾ കാണാൻ തുടങ്ങും. ശരീരം സംഭരിച്ചിരിക്കുന്ന കൊഴുപ്പ് കത്തിക്കാൻ തുടങ്ങുന്നു, ഇത് ക്രമേണ ശരീരഭാരം കുറയ്ക്കുന്നതിലേക്ക് നയിക്കുന്നു. രക്തസമ്മർദ്ദം സ്ഥിരത കൈവരിക്കാൻ തുടങ്ങുന്നു, കരളുമായി ബന്ധപ്പെട്ട അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത കുറയാൻ തുടങ്ങുന്നു. 

30 ദിവസത്തിനുശേഷം: ഒരു മാസം മദ്യം കഴിക്കാതിരുന്നാൽ ശാരീരികമായും മാനസികമായും വലിയ മാറ്റമുണ്ടാക്കും. നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർധിക്കുന്നു, ഇത് അണുബാധകളെ കൂടുതൽ ഫലപ്രദമായി ചെറുക്കാൻ ശരീരത്തെ സഹായിക്കുന്നു. കുടലിന്റെ ആരോഗ്യം വീണ്ടെടുക്കാൻ തുടങ്ങുമ്പോൾ ദഹനത്തിലും വിശപ്പ് നിയന്ത്രണത്തിലും പുരോഗതി അനുഭവപ്പെടാം.

Also Read: വ്യത്യസ്ത തരം മദ്യം ഒരുമിച്ച് കുടിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

90 ദിവസത്തിനു ശേഷം: മദ്യം ഉപേക്ഷിച്ച് മൂന്ന് മാസത്തിനുശേഷം, നല്ല മാറ്റം കാണാനാകും. കരൾ പൂർണ്ണമായും ശുദ്ധമാവുകയും മികച്ച രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരത കൈവരിക്കുകയും രോഗപ്രതിരോധ ശേഷി ശക്തമാവുകയും ചെയ്യുന്നു. മെച്ചപ്പെട്ട ഹൃദയാരോഗ്യം, മെച്ചപ്പെട്ട മെറ്റബോളിസം, തിളക്കമുള്ള ചർമ്മം എന്നിവ ദീർഘകാല നേട്ടങ്ങളിൽ ഉൾപ്പെടുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More: ചോറ് പൂർണമായും ഒഴിവാക്കിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?

Liquor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: