/indian-express-malayalam/media/media_files/2025/10/24/liquor-01-2025-10-24-12-37-33.jpg)
Source: Freepik
ആഴ്ചയിൽ ഒരിക്കൽ മദ്യപിക്കുന്നത് ആരോഗ്യത്തിന് കുഴപ്പമില്ലെന്ന് പലരും കണക്കാക്കാറുണ്ട്. എന്നാൽ, അങ്ങനെ മദ്യപിക്കുന്നത് പോലും ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. മദ്യ ഉപഭോഗത്തിന്റെ അനന്തര ഫലങ്ങൾ വ്യക്തിഗത ഘടകങ്ങൾ, മദ്യപാന ശീലങ്ങൾ, പുകവലി പോലുള്ള അനുബന്ധ ജീവിതശൈലി തിരഞ്ഞെടുപ്പുകൾ എന്നിവയെ അടിസ്ഥാനമാക്കി വ്യക്തികളിൽ വ്യത്യാസപ്പെടുമെന്ന് ഫരീദാബാദിലെ യാതാർത്ത് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡോ.ജയന്ത തകുരിയ പറഞ്ഞു.
ആഴ്ചയിൽ 60 മില്ലി എന്ന പരിധിക്കുള്ളിൽ മദ്യം കഴിക്കുന്നത് മിക്ക വ്യക്തികൾക്കും സുരക്ഷിതമാണെന്ന് കരുതുന്നതായി ഡോ.തകുരിയ അഭിപ്രായപ്പെട്ടു. “അമിത മദ്യപാനം, അപൂർവമാണെങ്കിൽ പോലും, പ്രധാന അവയവങ്ങളിലും ശരീര പ്രവർത്തനങ്ങളിലും അനാവശ്യമായ സമ്മർദം ചെലുത്തും,” അദ്ദേഹം മുന്നറിയിപ്പ് നൽകി. മദ്യം ശരീരത്തിലുണ്ടാക്കുന്ന അപകട സാധ്യത കുറയ്ക്കാൻ കുറഞ്ഞ അളവിലുള്ള ഉപഭോഗം സഹായിക്കുന്നു. എന്നാൽ, ഇത് പൂർണമായും അപകടരഹിതമാണെന്ന് അർത്ഥമില്ല.
Also Read: ഒരു ദിവസം കുടിക്കാവുന്ന മദ്യത്തിന്റെ അളവ് എത്രയാണ്?
കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിൽ മദ്യം കഴിക്കുന്ന രീതിയിലുള്ള അമിത മദ്യപാനം ശരീരത്തിന് ദോഷകരമാണ്. "ഇത് മദ്യവുമായി ബന്ധപ്പെട്ട ഗുരുതരമായ കരൾ രോഗത്തിനും, ഹൃദയ സംബന്ധമായ സങ്കീർണതകൾക്കും, ചില സന്ദർഭങ്ങളിൽ മരണത്തിനും കാരണമാകും," ഡോ.തകുരിയ പറഞ്ഞു. ആഴ്ചയിൽ ഒരിക്കൽ മാത്രമായി പരിമിതപ്പെടുത്തിയാലും, അമിത മദ്യപാനം ശരീരത്തിന്റെ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുന്നു.
ആഴ്ചയിൽ ഒരിക്കൽ മദ്യപിക്കുന്നത് ശരീര പ്രവർത്തനത്തെ എങ്ങനെ ബാധിക്കുന്നു?
കരളും വൃക്കകളും
ആഴ്ചയിൽ ഒരിക്കൽ മദ്യപിക്കുന്നത് പോലും കരളിന്റെ പ്രവർത്തനങ്ങളെ ബാധിക്കും. കാലക്രമേണ, ഇത് ഫാറ്റി ലിവർ അല്ലെങ്കിൽ അക്യൂട്ട് ലിവർ പ്രശ്നങ്ങൾ പോലുള്ള അവസ്ഥകൾക്ക് കാരണമാകും. മദ്യം മൂലമുണ്ടാകുന്ന നിർജലീകരണം വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കും.
Also Read: വ്യത്യസ്ത തരം മദ്യം ഒരുമിച്ച് കുടിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
ഹൃദയം, രക്തചംക്രമണം
മദ്യപാനം ഹൃദയത്തിന്റെ പ്രവർത്തനത്തിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഇത് രക്തസമ്മർദം വർധിപ്പിക്കുകയും ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാവുകയും ചെയ്യും. പുകവലിക്കൊപ്പം മദ്യപാനം ഈ അപകടസാധ്യതകൾ വർധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
ശരീര ഭാരവും ഉപാപചയപ്രവർത്തനവും
മദ്യം കാലറി കൂടുതലുള്ളതാണ്, ലഘുഭക്ഷണത്തോടൊപ്പം കഴിക്കുന്നത് കാലക്രമേണ ശരീരഭാരം വർധിപ്പിക്കാൻ കാരണമാകും. വയറു വീർക്കുന്നതിനും ഉപാപചയ പ്രക്രിയകളെ തടസപ്പെടുത്തുന്നതിനും കാരണമാകും. പതിവായി മദ്യം കഴിക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കുന്നത് കൂടുതൽ വെല്ലുവിളി നിറഞ്ഞതായി മാറുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/10/24/liquor-2025-10-24-12-37-33.jpg)
ഉറക്കത്തെ ബാധിക്കും
മദ്യം തുടക്കത്തിൽ മയക്കത്തിന് കാരണമായേക്കാമെങ്കിലും, ഉറക്കത്തിന്റെ ഗുണനിലവാരത്തിൽ അതിന്റെ മൊത്തത്തിലുള്ള സ്വാധീനം ദോഷകരമാണ്. മോശം ഉറക്കം മാനസികവും ശാരീരികവുമായ ആരോഗ്യത്തിൽ പലവിധത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
ദഹന ആരോഗ്യം
മദ്യം ദഹനവ്യവസ്ഥയെ പ്രകോപിപ്പിക്കും, പ്രത്യേകിച്ച് വലിയ അളവിൽ കഴിക്കുകയാണെങ്കിൽ. ഇത് പലപ്പോഴും ആസിഡ് റിഫ്ലക്സ്, ചില സന്ദർഭങ്ങളിൽ ദഹനനാളത്തിലെ രക്തസ്രാവം അല്ലെങ്കിൽ രക്തം ഛർദിക്കുക തുടങ്ങിയവ അവസ്ഥകളിലേക്ക് എത്തിക്കും.
Also Read: പ്രായത്തിന് അനുസരിച്ച് ഒരു ദിവസം ഒരാൾക്ക് എത്ര അളവ് മദ്യം കുടിക്കാം?
മരുന്നുകളുമായുള്ള ഇടപെടലുകൾ
മരുന്ന് കഴിക്കുമ്പോൾ മദ്യം കഴിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഒരു ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കുക.
ആരാണ് മദ്യം പൂർണമായും ഒഴിവാക്കേണ്ടത്?
ചില വിഭാഗങ്ങൾ മദ്യ ഉപഭോഗവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾക്ക് പ്രത്യേകിച്ച് ഇരയാകുന്നു. ഡോ. തകുരിയയുടെ അഭിപ്രായത്തിൽ ഗർഭിണികൾ, കരൾ രോഗം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങി വിട്ടുമാറാത്ത അവസ്ഥകളുള്ള വ്യക്തികൾ, മരുന്ന് കഴിക്കുന്നവർ, ഡ്രൈവർമാർ, ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ ദഹനപ്രശ്നങ്ങളുള്ള ആളുകൾ എന്നിവർ മദ്യം പൂർണമായും ഒഴിവാക്കണം.
ആഴ്ചയിൽ ഒരിക്കൽ മദ്യം കഴിക്കുന്നത് ദോഷകരമല്ലെന്ന് തോന്നുമെങ്കിലും, സാധ്യതയുള്ള അപകടസാധ്യതകൾ മനസ്സിലാക്കേണ്ടത് നിർണായകമാണ്. "ഇടയ്ക്കിടെ മിതമായ അളവിൽ മദ്യപിക്കുന്നത് മിക്ക ആളുകൾക്കും ദോഷകരമല്ല. പക്ഷേ, ആരോഗ്യത്തെ ബാധിക്കാത്ത തരത്തിൽ മദ്യം കഴിക്കുന്നതും അതിന്റെ ഫലങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നതും നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ വളരെയധികം സഹായിക്കും," ഡോ.തകുരിയ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഹാങ് ഓവർ മാറുന്നില്ലേ? മദ്യപിക്കുന്നതിനു മുൻപ് ഇത് കുടിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us