scorecardresearch

ചോറ് പൂർണമായും ഒഴിവാക്കിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?

കാർബോഹൈഡ്രേറ്റ് പൂർണമായും ഒഴിവാക്കുന്നത് അനാവശ്യമാണ്, മാത്രമല്ല പേശികളുടെ ആരോഗ്യത്തിന് ഹാനികരവുമാണ്

കാർബോഹൈഡ്രേറ്റ് പൂർണമായും ഒഴിവാക്കുന്നത് അനാവശ്യമാണ്, മാത്രമല്ല പേശികളുടെ ആരോഗ്യത്തിന് ഹാനികരവുമാണ്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rice

Source: Freepik

അനാരോഗ്യകരമായ കാർബോഹൈഡ്രേറ്റ് എന്ന രീതിയിൽ ചോറ് സമീപകാല വർഷങ്ങളിൽ പറയപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ശരീരഭാരം കൂടുക, വീക്കം, അസ്ഥികളുടെ ബലഹീനത എന്നിവയ്ക്ക് കാരണമാകുമെന്ന് പറയപ്പെടുന്നു. അതിനാൽതന്നെ, ഫിറ്റ്നസ് പ്രേമികൾ ചോറ് പൂർണമായും ഒഴിവാക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് പോഷണത്തിന്റെയും ഊർജത്തിന്റെയും പ്രധാന ഉറവിടമാണ് ചോറ്.

Advertisment

ചോറ് വീക്കം ഉണ്ടാക്കുന്നുവെന്നും ഭക്ഷണത്തിൽ നിന്ന് പൂർണമായും ഒഴിവാക്കണമെന്നുമുള്ള മിഥ്യാധാരണയെ മുംബൈയിലെ ഡോ. മനൻ വോറ പൊളിച്ചെഴുതി. "ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ കേൾക്കുന്ന മിഥ്യാധാരണകളിൽ ഒന്ന് ചോറ് വീക്കം ഉണ്ടാക്കുകയും അസ്ഥികളെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്നാണ്, പക്ഷേ അത് ശരിയല്ല. വാസ്തവത്തിൽ, ചോറ് പൂർണ്ണമായും ഒഴിവാക്കേണ്ട ആവശ്യമില്ല."

Also Read: ഉലുവ കുതിർക്കണോ? വണ്ണവും കൊളസ്ട്രോളും കുറയ്ക്കുമോ? 13 ചോദ്യങ്ങൾക്ക് ഡോക്ടറുടെ ഉത്തരം

കാർബോഹൈഡ്രേറ്റ് പൂർണമായും ഒഴിവാക്കുമ്പോൾ എന്ത് സംഭവിക്കും?

ഡോ.വോറയുടെ അഭിപ്രായത്തിൽ, കാർബോഹൈഡ്രേറ്റ് പൂർണമായും ഒഴിവാക്കുന്നത് അനാവശ്യമാണ്, മാത്രമല്ല പേശികളുടെ ആരോഗ്യത്തിന് ഹാനികരവുമാണ്. “നിങ്ങളുടെ എല്ലുകളും സന്ധികളും പേശികളുടെ ശക്തിയെയും വീണ്ടെടുക്കലിനെയും ആശ്രയിച്ചിരിക്കുന്നു - പേശികളുടെ വീണ്ടെടുക്കലിന് കാർബോഹൈഡ്രേറ്റുകളിൽ നിന്ന് വരുന്ന ഗ്ലൈക്കോജൻ ആവശ്യമാണ്. ഭക്ഷണത്തിൽ ചോറ് പോലുള്ള കാർബോഹൈഡ്രേറ്റുകൾ കുറയ്ക്കുമ്പോൾ, നിങ്ങളുടെ ഗ്ലൈക്കോജൻ സംഭരണം കുറയുന്നു. നിങ്ങളുടെ പേശികൾ വേഗത്തിൽ ക്ഷീണിക്കുകയും അസ്ഥികളെ പിന്തുണയ്ക്കുന്ന ടിഷ്യുകൾ കൂടുതൽ സമ്മർദം അനുഭവിക്കുകയും ചെയ്യുന്നു.”

Advertisment

Also Read: ആറ് മാസം കൊണ്ട് 27 കിലോ ഔട്ട്; വണ്ണം കുറച്ച യുവതിയുടെ ഡയറ്റ് രഹസ്യം

ചോറിന്റെ പോഷക ഗുണങ്ങൾ

ചോറ് കാർബോഹൈഡ്രേറ്റുകളുടെ മികച്ച ഉറവിടമാണെന്നും ചില അവശ്യ വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ചോറ് കാർബോഹൈഡ്രേറ്റുകളുടെ മികച്ച ഉറവിടമാണ്. അവ ശരീരത്തിന് വേഗത്തിലും എളുപ്പത്തിലും ലഭ്യമാകുന്ന ഊർജം നൽകുന്നു. കൂടാതെ ഇത് സ്വാഭാവികമായും ഗ്ലൂറ്റൻ രഹിതമാണ്, കൊഴുപ്പും സോഡിയവും കുറവാണ്. ബി വൈറ്റമിനുകൾ, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളാൽ നിറഞ്ഞതുമാണ്.”

Also Read:മൂത്രത്തിന് പതയും കുമിളയും; അതിനർത്ഥം വൃക്കകൾ തകരാറിലെന്നാണോ?

മറ്റെല്ലാ ഭക്ഷണങ്ങളെയും പോലെ, ചോറ് കഴിക്കുമ്പോഴും മിതത്വം പ്രധാനമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. “പോഷകാഹാരം എന്നത് ഭക്ഷണം ഒഴിവാക്കുന്നതിനെക്കുറിച്ചല്ല. നിങ്ങളുടെ ശരീരത്തിന് യഥാർത്ഥത്തിൽ എന്തുകൊണ്ട്, എത്രമാത്രം ആവശ്യമാണെന്ന് അറിയുന്നതിനെക്കുറിച്ചാണ്. ഗ്ലൂക്കോസിന്റെ ഒരു പ്രധാന ഉറവിടമാണ് ചോറ്. നിങ്ങളുടെ തലച്ചോറിനും പേശികൾക്കും ശക്തി നൽകുന്നതും അസ്ഥികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതുമായ പ്രാഥമിക ഇന്ധനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More: 6 മാസം രാത്രി 8 മണിക്ക് ശേഷം അത്താഴം കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: