scorecardresearch

ആറ് മാസം കൊണ്ട് 27 കിലോ ഔട്ട്; വണ്ണം കുറച്ച യുവതിയുടെ ഡയറ്റ് രഹസ്യം

സിമർ എന്ന യുവതി വെറും 6 മാസം കൊണ്ട് 27 കിലോ ഭാരം കുറച്ച് ഫിറ്റ്നസ് പ്രേമികളെ അമ്പരപ്പിച്ചിരിക്കുകയാണ്

സിമർ എന്ന യുവതി വെറും 6 മാസം കൊണ്ട് 27 കിലോ ഭാരം കുറച്ച് ഫിറ്റ്നസ് പ്രേമികളെ അമ്പരപ്പിച്ചിരിക്കുകയാണ്

author-image
Health Desk
New Update
simar

സിമർ

ശരീരഭാരം കുറയ്ക്കുന്നത് പലർക്കും ബുദ്ധിമുട്ടുള്ള ഒരു വെല്ലുവിളിയാണ്. കർശനമായ ഭക്ഷണക്രമം, പതിവ് വ്യായാമം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ വേണ്ടിവരുന്നതിനാൽ പലരും പാതിവഴിയിൽ തങ്ങളുടെ ലക്ഷ്യം ഉപേക്ഷിക്കുന്നു. എന്നാൽ സിമർ എന്ന യുവതി വെറും 6 മാസം കൊണ്ട് 27 കിലോ ഭാരം കുറച്ച് ഫിറ്റ്നസ് പ്രേമികളെ അമ്പരപ്പിച്ചിരിക്കുകയാണ്. നാലു ടിപ്‌സുകളാണ് ശരീര ഭാരം കുറയ്ക്കാൻ തന്നെ സഹായിച്ചതെന്ന് സിമർ ഇൻസ്റ്റഗ്രാം വീഡിയോയിൽ പറയുന്നു.

Advertisment

1. സമീകൃത ഭക്ഷണം കഴിക്കുക

പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ഭക്ഷണക്രമം പിന്തുടരുക. ഇത് 
വയറു വീർക്കുന്നത് കുറയ്ക്കാനും കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാനും സഹായിക്കുന്നു.

Also Read: എന്റെ മൂത്രത്തിന് പതയും കുമിളയും; അതിനർത്ഥം വൃക്കകൾ തകരാറിലെന്നാണോ?

2. നല്ല ഉറക്കം

ഒരു ദിവസം 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും അമിതമായ ഭക്ഷണാസക്തിയെ നിയന്ത്രിക്കുകയും ചെയ്യുന്നു.

Advertisment

3. ഭക്ഷണത്തിനു ശേഷം നടക്കുക

ഓരോ ഭക്ഷണത്തിനു ശേഷവും കുറഞ്ഞത് 10 മിനിറ്റെങ്കിലും നടക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും മെറ്റബോളിസം വർധിപ്പിക്കുകയും ചെയ്യും.

4. ചീറ്റ് മീൽസ്

ഞാൻ ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാറുണ്ട്, പക്ഷേ വാരാന്ത്യങ്ങളിൽ കുറച്ച് ലഘുഭക്ഷണങ്ങളും ഞാൻ ആസ്വദിക്കുന്നു. അങ്ങനെയുള്ള ദിവസങ്ങളിൽ എന്റെ ദൈനംദിന കാലറി മറ്റ് ഭക്ഷണങ്ങളിൽ ക്രമീകരിക്കും.

Also Read: 6 മാസം രാത്രി 8 മണിക്ക് ശേഷം അത്താഴം കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

മുൻപൊരു വീഡിയോയിൽ സിമർ തന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു."എന്റെ പ്രോട്ടീൻ സ്രോതസുകൾ ചിക്കൻ, മുട്ട, ടോഫു എന്നിവയാണ്. കാർബോഹൈഡ്രേറ്റുകൾക്ക്, മൈദ ചേർക്കാത്ത ബ്രെഡും ചോറും. ആരോഗ്യകരമായ കൊഴുപ്പുകൾ അവക്കാഡോയിൽ നിന്നും പഴങ്ങളിൽ നിന്നും ഞാൻ നേടുന്നു. പോപ്‌കോൺ, മഖാന, ഗ്രീക്ക് യോഗർട്ട് എന്നിവയാണ് ലഘുഭക്ഷണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നത്. ഞാൻ പുറത്തിറങ്ങുമ്പോൾ കാലറി പാനീയങ്ങൾ കുടിക്കാറുണ്ട്, കാരണം അവ കൂടുതൽ നേരം വിശപ്പടക്കാൻ എന്നെ സഹായിക്കുന്നു," അവൾ പറഞ്ഞു.

ഫാഡ് ഡയറ്റുകൾക്ക് പകരം സുസ്ഥിരമായ ഭക്ഷണശീലങ്ങൾ തിരഞ്ഞെടുക്കുക. അത് ദീർഘകാല ആരോഗ്യത്തിനും സ്വാഭാവികമായ രീതിയിൽ ശരീരഭാരം കുറയ്ക്കലിന് സഹായിക്കുമെന്നും സിമർ വ്യക്തമാക്കി. തന്റെ ഭാരം കുറയ്ക്കൽ യാത്രയെ സഹായിച്ച നാല് ഹാക്കുകൾ കൂടി സിമർ വെളിപ്പെടുത്തി. 

Also Read: വൈറ്റമിൻ ഡിയെക്കുറിച്ച് അറിയാത്ത 5 കാര്യങ്ങൾ: അവസാന പോയിന്റ് പ്രധാനം

  • ഉയർന്ന പ്രോട്ടീനും കാർബ് കുറഞ്ഞ ഭക്ഷണക്രമവും
  • കൃത്രിമ പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുക
  • കോർ ട്രെയിനിങ് - ആഴ്ചയിൽ 3 മുതൽ 4 തവണ വരെ
  • ദിവസവും കുറഞ്ഞത് 8,000 ചുവടുകളെങ്കിലും നടക്കുക

സിമറിന്റെ ശരീരഭാരം കുറയ്ക്കൽ യാത്ര സ്ത്രീകൾക്കും ആരോഗ്യ പ്രേമികൾക്കും ഒരുപോലെ വലിയ പ്രചോദനമാണ്. ഫാഡ് ഡയറ്റുകളല്ല, മറിച്ച് ആരോഗ്യകരമായ ഭക്ഷണക്രമം, മതിയായ ഉറക്കം, സ്ഥിരമായ വ്യായാമം എന്നിവയാണ് ദീർഘകാല ആരോഗ്യമുള്ള ശരീരത്തിന്റെ യഥാർത്ഥ രഹസ്യം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More: സ്ത്രീകളിൽ 30-ാം വയസിൽ സ്തനാർബുദം ഉണ്ടാകുമോ? യുവാക്കൾക്കും വരുമോ?

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: