scorecardresearch

സ്ത്രീകളിൽ 30-ാം വയസിൽ സ്തനാർബുദം ഉണ്ടാകുമോ? യുവാക്കൾക്കും വരുമോ?

ഇന്ത്യയിൽ സ്തനാർബുദത്തിന്റെ ശരാശരി പ്രായം 45 ആണ്. എന്നാൽ, 20 നും 30 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കിടയിൽ കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്

ഇന്ത്യയിൽ സ്തനാർബുദത്തിന്റെ ശരാശരി പ്രായം 45 ആണ്. എന്നാൽ, 20 നും 30 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കിടയിൽ കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്

author-image
Health Desk
New Update
breast cancer

Source: Freepik

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2022 ൽ ലോകമെമ്പാടും സ്തനാർബുദം മൂലം ഏകദേശം 670,000 മരണങ്ങൾ ഉണ്ടായിട്ടുണ്ട്. സാധാരണയായി സ്തനാർബുദം മധ്യവയസ്കരായ സ്ത്രീകളിലാണ് കൂടുതലും കണ്ടുവരുന്നത്. എന്നാൽ, സ്തനാർബുദം 50 വയസിനു മുകളിലുള്ള സ്ത്രീകളെ മാത്രം ബാധിക്കുന്ന ഒന്നല്ലെന്ന് പറയുകയാണ് ഓങ്കോളജിസ്റ്റ് ഡോ.സുദിപ്ത ഡെ.

Advertisment

ഇന്ത്യയിൽ സ്തനാർബുദത്തിന്റെ ശരാശരി പ്രായം 45 ആണ്. എന്നാൽ, 20 നും 30 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കിടയിൽ കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോ.ഡെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. "30 വയസുള്ള യുവതികൾക്ക് പോലും സ്തനാർബുദം വരാം. ബോധവൽക്കരണം ജീവൻ രക്ഷിക്കും," അദ്ദേഹം എഴുതി.

Also Read: വാഴപ്പഴത്തിൽ ഒരു നുള്ള് കുരുമുളക് ചേർത്ത് കഴിക്കൂ; കരൾ നിങ്ങളോട് നന്ദി പറയും

ബിആർസിഎ1, ബിആർസിഎ2 പോലുള്ള ജനിതക മ്യൂട്ടേഷനുകൾ, കുടുംബ ചരിത്രം, ഉദാസീനമായ ജീവിതശൈലി, പൊണ്ണത്തടി, സമ്മർദം, വിവാഹവും പ്രസവവും വൈകിപ്പിക്കൽ എന്നിവ ചെറുപ്പത്തിൽ തന്നെ സ്തനാർബുദത്തിനുള്ള അപകട ഘടകങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി. 

Advertisment

Also Read: ഒരു മാസം ദിവസവും മുട്ട കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും? 

അപകടസാധ്യത തടയുന്നതിന്, സ്ത്രീകൾ അവരുടെ കുടുംബ ചരിത്രം മനസിലാക്കാനും, ജനിതക കൗൺസിലിങ്ങിനും പരിശോധനയ്ക്കുമായി ഡോക്ടർമാരുമായി കൂടിയാലോചിക്കാനും, ആവശ്യമെങ്കിൽ നേരത്തെ സ്ക്രീനിങ് ആരംഭിക്കാനും ഡോ.ഡെ മുന്നറിയിപ്പ് നൽകി. നിങ്ങളുടെ ശരീരത്തെക്കുറിച്ചും പുതിയ മാറ്റങ്ങളെക്കുറിച്ചും ബോധവാനായിരിക്കുക, കുടുംബത്തിൽ ആർക്കെങ്കിലും രോഗം വന്നിട്ടുണ്ടോയെന്ന് ചോദിക്കുക, ആരോഗ്യകരമായ ജീവിതശൈലിയും പതിവ് പരിശോധനകളും ചെയ്യുക തുടങ്ങിയ കാര്യങ്ങളും അദ്ദേഹം നിർദേശിച്ചു.

Also Read: 3 മാസം മതി, വണ്ണവും വയറും കുറയ്ക്കാം; ഈ 5 കാര്യങ്ങൾ മുടക്കരുത്

രോഗലക്ഷണങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും ചികിത്സ ഉറപ്പാക്കുന്നതിനും സ്‌ക്രീനിങ്ങിലൂടെ രോഗം നേരത്തെ കണ്ടെത്തേണ്ടത് പ്രധാനമാണെന്ന് ഡോ.ഡെ പറഞ്ഞു. നേരത്തെയുള്ള കണ്ടെത്തൽ ജീവൻ രക്ഷിക്കുന്നു. യുവതികളിലെ മാരകമായ കാൻസറുകൾ പോലും നേരത്തെ കണ്ടെത്തിയാൽ ഭേദമാക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുവാക്കളിലും സ്തനാർബുദം ഉണ്ടാകുമോ? 

ആളുകൾ കൂടുതലും സ്തനാർബുദത്തെ 50 വയസിനു മുകളിലുള്ളവരുമായി ബന്ധപ്പെടുത്തുന്നു. എന്നാൽ ഇന്ത്യയിൽ സ്തനാർബുദത്തിന്റെ ശരാശരി പ്രായം കുറവാണ്. അത് 45 ആണ്. ഇവിടെയും 30 നും 20 നും ഇടയിൽ പ്രായമുള്ള രോഗികളെയാണ് നമ്മൾ കാണുന്നത്. ഇന്ന് നമ്മൾ കാണുന്ന കേസുകളിൽ ഏകദേശം 15 മുതൽ 20 ശതമാനം വരെ 40 വയസിന് താഴെയുള്ളവരാണ്. ''യുവാക്കളിലും സ്തനാർബുദം ഉണ്ടാകാം. അപകടസാധ്യത അറിയുക, സ്‌ക്രീനിങ് നടത്തുക, പുതിയ മാറ്റങ്ങളൊന്നും അവഗണിക്കരുത്," അദ്ദേഹം പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More: വില 100 ൽ താഴെ, പോക്കറ്റ് കാലിയാകാതെ പ്രോട്ടീൻ നേടാം; 16 ഇന്ത്യൻ ഭക്ഷണങ്ങൾ

Cancer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: