scorecardresearch

വില 100 ൽ താഴെ, പോക്കറ്റ് കാലിയാകാതെ പ്രോട്ടീൻ നേടാം; 16 ഇന്ത്യൻ ഭക്ഷണങ്ങൾ

പല ഇന്ത്യൻ ഭക്ഷണങ്ങളും പ്രോട്ടീൻ പവർഹൗസുകളാണ്. അവ രുചികരം മാത്രമല്ല, അവശ്യ പോഷകങ്ങൾ, നാരുകൾ, മൊത്തത്തിലുള്ള ഗുണങ്ങൾ എന്നിവയാൽ സമ്പന്നമാണ്

പല ഇന്ത്യൻ ഭക്ഷണങ്ങളും പ്രോട്ടീൻ പവർഹൗസുകളാണ്. അവ രുചികരം മാത്രമല്ല, അവശ്യ പോഷകങ്ങൾ, നാരുകൾ, മൊത്തത്തിലുള്ള ഗുണങ്ങൾ എന്നിവയാൽ സമ്പന്നമാണ്

author-image
Health Desk
New Update
Protein Foods

Source: Freepik

മാംസാഹാരത്തിൽനിന്നാണ് കൂടുതൽ പ്രോട്ടീൻ ലഭിക്കുകയെന്ന മിഥ്യാധാരണ വളരെക്കാലമായി നിലനിൽക്കുന്നു. എന്നാൽ സത്യം എന്തെന്നാൽ, സസ്യാഹാര പ്രോട്ടീനുകളുടെ നിരവധി ഉറവിടങ്ങളുണ്ട്. അവ രുചികരം മാത്രമല്ല, അവശ്യ പോഷകങ്ങൾ, നാരുകൾ, മൊത്തത്തിലുള്ള ഗുണങ്ങൾ എന്നിവയാൽ സമ്പന്നമാണ്. അതിനാൽ, ഇവയെ സമീകൃതാഹാരത്തിനുള്ള മികച്ച തിരഞ്ഞെടുപ്പാക്കി മാറ്റുന്നു. 

Advertisment

Also Read: ഒരു മാസത്തേക്ക് ദിവസവും ഓട്സ് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

വാസ്തവത്തിൽ, പല ഇന്ത്യൻ ഭക്ഷണങ്ങളും പ്രോട്ടീൻ പവർഹൗസുകളാണ്. സസ്യാഹാരികൾക്കും നിരവധി ഓപ്ഷനുകൾ വാഗ്‌ദാനം ചെയ്യുന്നു. ഫിറ്റ്നസ് പരിശീലകൻ ധർമ്മ കുമാർ മികച്ച 'ഉയർന്ന ഇന്ത്യൻ പ്രോട്ടീൻ' ഭക്ഷണ ഓപ്ഷനുകൾ ഏതൊക്കെയാണെന്ന് അടുത്തിടെ ഇൻസ്റ്റഗ്രാം പേജിൽ വെളിപ്പെടുത്തിയിരുന്നു. മസൂർ ദാൽ, തുവര പരിപ്പ്, വൻപയർ തുടങ്ങിയ പയർവർഗങ്ങൾ, ഉയർന്ന പ്രോട്ടീൻ തൈര്, ഗ്രീക്ക് യോഗർട്ട് പോലുള്ള പാലുൽപ്പന്നങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Also Read: അവക്കാഡോയെക്കാൾ നല്ലത് നെല്ലിക്ക; എന്തുകൊണ്ട് ദിവസവും കഴിക്കണം?

Advertisment

ഈ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ വില കുറഞ്ഞവ മാത്രമല്ല, വൈവിധ്യമാർന്നതും രുചികരവുമാണ്. 100 രൂപയിൽ താഴെയുള്ള മികച്ച ഉയർന്ന ഇന്ത്യൻ പ്രോട്ടീൻ ഓപ്ഷനുകൾ എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം പോസ്റ്റ് ഷെയർ ചെയ്തത്. അവയിൽ മിക്കതും സസ്യാഹാരികളാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Also Read: 150 കിലോയിൽ നിന്ന് 65 ലേക്ക്: 85 കിലോ ശരീര ഭാരം കുറച്ച് യുവതി; രഹസ്യം വെളിപ്പെടുത്തി

  • 1. 100 ഗ്രാം പനീർ (പ്രോട്ടീൻ: 18 ഗ്രാം)
  • 2. ഒരു മുഴുവൻ മുട്ട (പ്രോട്ടീൻ: 6 ഗ്രാം)
  • 3. 100 ഗ്രാം സോയാബീൻ (പ്രോട്ടീൻ: 52 ഗ്രാം)
  • 4. 100 കറുത്ത കടല (പ്രോട്ടീൻ: 19 ഗ്രാം)
  • 5. 100 ഗ്രാം വൻപയർ (പ്രോട്ടീൻ: 24 ഗ്രാം)
  • 6. 100 ഗ്രാം ചുവന്ന പരിപ്പ് (പ്രോട്ടീൻ: 9 ഗ്രാം)
  • 7. 170 ഗ്രാം വെള്ള പയർ (പ്രോട്ടീൻ: 14 ഗ്രാം)
  • 8. 100 ഗ്രാം വെള്ള കടല  (പ്രോട്ടീൻ: 20 ഗ്രാം)
  • 9. 100 ഗ്രാം ഉയർന്ന പ്രോട്ടീൻ തൈര് (പ്രോട്ടീൻ: 12 ഗ്രാം)
  • 10. 100 ഗ്രാം ലാക്ടോസ് രഹിത തൈര് (പ്രോട്ടീൻ: 3 ഗ്രാം)
  • 11. 100 ഗ്രാം ടോഫു (പ്രോട്ടീൻ: 15 ഗ്രാം)
  • 12. 250 മില്ലി പാൽ (പ്രോട്ടീൻ: 7.5 ഗ്രാം)
  • 13. 100 ഗ്രാം തുവര പരിപ്പ് (പ്രോട്ടീൻ: 8 ഗ്രാം)
  • 14. 100 ഗ്രാം കടലമാവ് (പ്രോട്ടീൻ: 22 ഗ്രാം)
  • 15. 100 ഗ്രാം ഗ്രീക്ക് യോഗർട്ട് (പ്രോട്ടീൻ: 6 ഗ്രാം)
  • 16. 30 ഗ്രാം ചീസ് കഷ്ണങ്ങൾ (പ്രോട്ടീൻ: 6.8 ഗ്രാം)

ഇവ ദൈനംദിന ഭക്ഷണത്തിൽ ചേർക്കുന്നതിലൂടെ പ്രതിദിനം ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ആവശ്യകതകൾ നിറവേറ്റാൻ കഴിയും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More: പിങ്ക് നിറമോ വെള്ള നിറമോ: പ്രമേഹമുള്ളവർക്ക് ഏത് പേരയ്ക്കയാണ് നല്ലത്? ഒരു ദിവസം എത്രയെണ്ണം കഴിക്കാം

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: