scorecardresearch

പിങ്ക് നിറമോ വെള്ള നിറമോ: പ്രമേഹമുള്ളവർക്ക് ഏത് പേരയ്ക്കയാണ് നല്ലത്? ഒരു ദിവസം എത്രയെണ്ണം കഴിക്കാം

പേരയ്ക്ക കുടലിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നുണ്ട്. എന്നാൽ, ഇവയിൽ ഏത് നിറത്തിലുള്ള പേരയ്ക്കയാണ് പ്രമേഹമുള്ളവർക്ക് കഴിക്കാൻ നല്ലതെന്ന് അറിയാമോ?

പേരയ്ക്ക കുടലിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നുണ്ട്. എന്നാൽ, ഇവയിൽ ഏത് നിറത്തിലുള്ള പേരയ്ക്കയാണ് പ്രമേഹമുള്ളവർക്ക് കഴിക്കാൻ നല്ലതെന്ന് അറിയാമോ?

author-image
Health Desk
New Update
Guava

Source: Freepik

പ്രമേഹത്തിന് അനുയോജ്യമായ പഴം എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന പേരയ്ക്കയിൽ നാരുകൾ, വൈറ്റമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ കൂടുതലും ഗ്ലൈസെമിക് സൂചിക കുറവുമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ പേരയ്ക്ക സഹായിക്കും. സാധാരണയായി പിങ്ക് അല്ലെങ്കിൽ വെള്ള നിറങ്ങളിൽ കാണപ്പെടുന്ന പേരയ്ക്ക കുടലിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നുണ്ട്. എന്നാൽ, ഇവയിൽ ഏത് നിറത്തിലുള്ള പേരയ്ക്കയാണ് പ്രമേഹമുള്ളവർക്ക് കഴിക്കാൻ നല്ലതെന്ന് അറിയാമോ?. 

Advertisment

പിങ്ക്, വെള്ള നിറങ്ങളിലുള്ള പേരയ്ക്ക ആരോഗ്യകരവും മൊത്തത്തിലുള്ള പോഷകാഹാരത്തിന് പ്രധാനവുമാണെന്ന് ബെംഗളൂരുവിലെ ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ ന്യൂട്രീഷ്യൻ എഡ്വിന രാജ് പറഞ്ഞു. "പിങ്ക് പേരയ്ക്കയിൽ ലൈക്കോപീൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തെ സംരക്ഷിക്കാനും കാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ഇതിൽ കൂടുതൽ വൈറ്റമിൻ എ അടങ്ങിയിട്ടുണ്ട്. വെള്ള നിറമുള്ള പേരയ്ക്കയിൽ കൂടുതൽ വൈറ്റമിൻ സിയും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു," രാജ് പറഞ്ഞു.

Also Read: ഒരു മാസം കൊണ്ട് രക്തസമ്മർദം കുറയ്ക്കാം; അടുക്കളയിലുണ്ട് മാജിക്

പിങ്ക്, വെള്ള നിറമുള്ള പേരയ്ക്കയ്ക്ക് പോഷക, ഉപാപചയ ഗുണങ്ങളുണ്ട്. എന്നിരുന്നാലും അവയുടെ പോഷക പ്രൊഫൈലിൽ നേരിയ വ്യത്യാസമുണ്ടെന്ന് നവി മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിലെ എൻഡോക്രൈനോളജി കൺസൾട്ടന്റായ ഡോ.റാഷി അഗർവാൾ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.

Advertisment

വെള്ള

White Guava
Source: Freepik

വെള്ള നിറത്തിലുള്ളവയിൽ നാരുകൾ കൂടുതലാണ്, ഇത് ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കുന്നു, സംതൃപ്തി മെച്ചപ്പെടുത്തുന്നു, ദഹനത്തെ സഹായിക്കുന്നു. നാരുകൾ മലവിസർജനം നിയന്ത്രിക്കാനും എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. പ്രമേഹമോ മെറ്റബോളിക് സിൻഡ്രോമോ ഉള്ളവർക്ക് ഇത് പ്രധാനമാണ്. പേരയ്ക്ക തൊലിയോടൊപ്പം കഴിക്കുന്നത് (നന്നായി കഴുകിയ ശേഷം) നാരുകളുടെ അളവ് വർധിപ്പിക്കുകയും ഭക്ഷണത്തിനു ശേഷമുള്ള സംതൃപ്തി വർധിപ്പിക്കുകയും അനാരോഗ്യകരമായ ലഘുഭക്ഷണ പ്രവണത കുറയ്ക്കുകയും ചെയ്യുന്നു.

Also Read: രാവിലെയുള്ള മലബന്ധത്തിൽനിന്ന് ആശ്വാസം; രാത്രി ഉറങ്ങുന്നതിനു മുൻപ് ഈ പൊടി കഴിക്കൂ

പിങ്ക്

Guava Fruit
Source: Freepik

പിങ്ക് പേരയ്ക്കയ്ക്ക് ഈ നിറം ലഭിക്കുന്നത് ആന്റിഓക്‌സിഡന്റ് ലൈക്കോപീൻ മൂലമാണ്. ഇത് ഓക്‌സിഡേറ്റീവ് സ്ട്രെസ്, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ചില അർബുദങ്ങൾ എന്നിവയിൽ നിന്ന് പോലും സംരക്ഷണം നൽകുമെന്ന് അറിയപ്പെടുന്ന ഒരു കരോട്ടിനോയിഡാണ്. ലൈക്കോപീനും വൈറ്റമിൻ സിയും ചേർന്ന് പാൻക്രിയാറ്റിക്, വാസ്കുലർ ടിഷ്യൂകൾക്ക് കേടുപാടുകൾ വരുത്തുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നു. ഇത് ഇൻസുലിൻ പ്രവർത്തനവും എൻഡോതെലിയൽ ആരോഗ്യവും സംരക്ഷിക്കാൻ സഹായിക്കുന്നു. പിങ്ക് പേരയ്ക്കയ്ക്ക് കുറച്ച് അധികം സ്വാഭാവിക മധുരമുണ്ട്. പക്ഷേ, നാരുകൾ കൂടുതലായതിനാൽ ഗ്ലൂക്കോസ് അളവിൽ അതിന്റെ സ്വാധീനം വളരെ കുറവാണ്.

പിങ്ക്, വെള്ള എന്നിങ്ങനെ രണ്ടു നിറത്തിലുള്ള പേരയ്ക്കയും കഴിക്കുന്നത് നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, വൈറ്റമിനുകൾ, ധാതുക്കൾ എന്നിവ നൽകുന്നുവെന്ന് ഡോ.അഗർവാൾ പറഞ്ഞു. ഇവ ഭക്ഷണത്തിനു ശേഷമുള്ള ഗ്ലൂക്കോസ് വർധനവ് കുറയ്ക്കുന്നു, കോശങ്ങളുടെ സംരക്ഷണം വർധിപ്പിക്കുന്നു.

Also Read: പ്രമേഹം തടയാം, ബ്ലഡ് ഷുഗർ നിയന്ത്രിക്കാം; രാവിലെ ഇതിലൊന്ന് കുടിക്കൂ

പ്രമേഹരോഗികൾക്ക് ഏതാണ് നല്ലത്?

പ്രമേഹരോഗികൾക്ക്, പിങ്ക് നിറത്തിലുള്ള പേരയ്ക്കയാണ് പൊതുവെ നല്ലതെന്ന് രാജ് വ്യക്തമാക്കി. “പിങ്ക് നിറമുള്ള പേരയ്ക്കയിൽ കൂടുതൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാൻ സഹായിക്കുന്നു, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്നു. ലൈക്കോപീൻ പോലുള്ള കൂടുതൽ ആന്റിഓക്‌സിഡന്റുകളും അവയിൽ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയത്തെ സംരക്ഷിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. മറുവശത്ത്, വെള്ള നിറമുള്ള പേരയ്ക്കയിൽ നാരുകളും ആന്റിഓക്‌സിഡന്റുകളും അല്പം കുറവാണ്, പക്ഷേ മിതമായ അളവിൽ നല്ലതാണ്, ”അവർ പറഞ്ഞു.

പ്രമേഹരോഗികൾക്ക്, ഒരു ദിവസം 1-2 പേരയ്ക്ക ലഘുഭക്ഷണമായി കഴിക്കുന്നതാണ് നല്ലതെന്ന് അവർ അഭിപ്രായപ്പെട്ടു. ജ്യൂസ് ആക്കാതെ പച്ചയായി കഴിക്കുന്നതാണ് നല്ലത്, പഞ്ചസാര ചേർക്കുന്നത് ഒഴിവാക്കുക. പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരത്തിൽ പേരയ്ക്ക ഉൾപ്പെടുത്തുന്നത് പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ സഹായിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More: മുട്ട കഴിക്കാൻ ഏറ്റവും നല്ല സമയം ഏതാണ്? എങ്ങനെയൊക്കെ കഴിക്കാം

Diabetes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: