scorecardresearch

പ്രമേഹം തടയാം, ബ്ലഡ് ഷുഗർ നിയന്ത്രിക്കാം; രാവിലെ ഇതിലൊന്ന് കുടിക്കൂ

മരുന്നുകളും ജീവിതശൈലി മാറ്റങ്ങളും പ്രധാനമാണെങ്കിലും, രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്ന അഞ്ച് പ്രഭാത പാനീയങ്ങളുണ്ട്

മരുന്നുകളും ജീവിതശൈലി മാറ്റങ്ങളും പ്രധാനമാണെങ്കിലും, രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്ന അഞ്ച് പ്രഭാത പാനീയങ്ങളുണ്ട്

author-image
WebDesk
New Update
Diabetes drinks

Source: Freepik

പ്രമേഹം എന്നത് ശരീരം ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാത്തതോ ഇൻസുലിൻ ശരിയായി ഉപയോഗിക്കാൻ കഴിയാത്തതോ ആയ വിട്ടുമാറാത്തതും ഗുരുതരവുമായ അവസ്ഥയാണ്. ഇത് ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവിന് കാരണമാകുന്നു. പ്രമേഹമുള്ളവരോ പ്രമേഹ സാധ്യതയുള്ളവരോ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. 

Advertisment

ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ദീർഘകാലാടിസ്ഥാനത്തിൽ വൃക്കകൾ, ഞരമ്പുകൾ, ഹൃദയം, കാഴ്ച എന്നിവയെ തകരാറിലാക്കും. മരുന്നുകളും ജീവിതശൈലി മാറ്റങ്ങളും പ്രധാനമാണെങ്കിലും, രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്ന അഞ്ച് പ്രഭാത പാനീയങ്ങളുണ്ട്. എന്നിരുന്നാലും, അവയെ മരുന്നുകളുടെ പകരക്കാരനായി കണക്കാക്കരുത്.

Also Read: വണ്ണം കുറയാൻ ഒരു ദിവസം എത്ര ചപ്പാത്തി കഴിക്കണം?

1. ഉലുവ വെള്ളം 

ഉലുവയിലെ ലയിക്കുന്ന നാരുകളും ഇൻസുലിൻ വർധിപ്പിക്കുന്ന സംയുക്തങ്ങളും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തുന്നു. പ്രഭാതഭക്ഷണത്തിന് മുമ്പ് ഉലുവ വെള്ളം കുടിക്കുന്നത് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. തൽഫലമായി, ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു. 

ഒരു ടേബിൾസ്പൂൺ ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് പിറ്റേന്ന് രാവിലെ ആ വെള്ളം കുടിക്കുക. ഉലുവ അതേപടി കഴിക്കുകയോ ചെയ്യാം. ദിവസവും ഉലുവ വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തുകയും കൊളസ്ട്രോൾ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

Advertisment

2. പാവയ്ക്ക ജ്യൂസ്

പാവയ്ക്കയിലെ സംയുക്തങ്ങൾ ഗ്ലൂക്കോസ് ആഗിരണം, ഇൻസുലിൻ പ്രവർത്തനം എന്നിവ മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാര കുറയ്ക്കുകയും ചെയ്യുന്നു. രാവിലെ പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് സ്വാഭാവിക രക്തത്തിലെ പഞ്ചസാര നിയന്ത്രണ ഗുണങ്ങൾ നൽകും. പാവയ്ക്ക ജ്യൂസ് ഒറ്റയ്ക്കോ വെള്ളത്തിൽ കലർത്തിയോ കുടിക്കാം. 

Also Read: ശരീര ഭാരം വെളിപ്പെടുത്തി സാമന്ത; ദിവസവും കഴിക്കുന്നത് ഇത്രയും പ്രോട്ടീൻ

3. കറുവാപ്പട്ട വെള്ളം 

കറുവാപ്പട്ടയിലെ ഒരു സംയുക്തം ഇൻസുലിൻ പോലെ പ്രവർത്തിക്കുകയും കോശങ്ങളെ ഗ്ലൂക്കോസ് നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രണം മെച്ചപ്പെടുത്തുന്നു. രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ കറുവാപ്പട്ട പൊടി ചേർക്കുക, പിറ്റേന്ന് രാവിലെ ആ വെള്ളം കുടിക്കുക. ഈ പാനീയം പതിവായി കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 

4. നെല്ലിക്ക ജ്യൂസ് 

നെല്ലിക്കയിലെ ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റും വൈറ്റമിൻ സിയും പ്രമേഹത്തിനും രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥയ്ക്കും കാരണമാകുന്ന ഓക്‌സിഡേറ്റീവ് സമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു. രാവിലെ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് നന്നായി നിയന്ത്രിക്കാനും ഇൻസുലിൻ പ്രവർത്തനം നിലനിർത്താനും സഹായിക്കും. പ്രമേഹരോഗികൾക്ക് ദിവസവും നെല്ലിക്ക ജ്യൂസ് കുടിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നന്നായി നിയന്ത്രിക്കാൻ കഴിയുമെന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

Also Read: പൈനാപ്പിൾ കഴിക്കാൻ ഏറ്റവും നല്ല സമയം ഏതാണ്?

5. ഗ്രീൻ ടീ

ഗ്രീൻ ടീയിലെ കാറ്റെച്ചിനുകളും മറ്റ് പോളിഫെനോളുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഗ്രീൻ ടീ ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. പഞ്ചസാര ചേർക്കാതെ ഗ്രീൻ ടീ കുടിക്കുന്നതാണ് നല്ലത്. രാവിലെ പതിവായി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തെ തടയാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More: മരുന്ന് ഇല്ലാതെ വൃക്കയിലെ കല്ലുകൾ അലിയിച്ചു കളയും; ഈ പ്രകൃതിദത്ത വഴികൾ നോക്കൂ

Blood Sugar Level Diabetes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: