/indian-express-malayalam/media/media_files/2025/10/25/weight-loss-chapati-2025-10-25-11-27-32.jpg)
Source: Freepik
രാത്രിയിൽ ചോറിനു പകരം എന്തെന്ന ചോദ്യത്തിന് പലരുടെയും ഉത്തരം ചപ്പാത്തിയായിരിക്കും. ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരുടെ ഇഷ്ട ഭക്ഷണം കൂടിയാണിത്. എന്നാൽ, ഒരു ദിവസം എത്ര ചപ്പാത്തി കഴിക്കാമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? രണ്ടാണോ? നാലാണോ? ആറ്? ഉത്തരം അത്ര ലളിതമല്ല. നിങ്ങളുടെ ശരീര തരം, ദിനചര്യ, മെറ്റബോളിസം എന്നിവയെല്ലാം ഇതിൽ ഒരു പങ്കു വഹിക്കുന്നു.
ചപ്പാത്തി ആരോഗ്യകരമാകുന്നത് എന്താണ്?
ചപ്പാത്തി സാവധാനം ദഹിക്കുന്ന സങ്കീർണമായ കാർബോഹൈഡ്രേറ്റുകൾ നൽകുന്നു. ഇത് രക്തത്തിലെ പഞ്ചസാര സ്ഥിരവും ഊർജസ്വലവുമായി നിലനിർത്തുന്നു. മാത്രമല്ല, പ്രോട്ടീനും നാരുകളും നൽകുന്നു. ഇതിലൂടെ ഭക്ഷണം സന്തുലിതവും വയറു നിറയ്ക്കുന്നതുമാക്കുന്നു. രണ്ടോ മൂന്നോ ചപ്പാത്തികൾ ദാൽ, സബ്സി, അല്ലെങ്കിൽ സാലഡ് എന്നിവയുമായി ചേർത്ത് കഴിക്കുന്നത് മിക്ക മുതിർന്നവർക്കും സുരക്ഷിതമാണ്. എന്നിരുന്നാലും, നെയ്യോ വെണ്ണയോ ചേർത്ത് മാത്രം ചപ്പാത്തി കഴിക്കുന്നത് ഭക്ഷണത്തിൽ കാലറി കൂടുതലും പോഷകസമൃദ്ധമല്ലാത്തതുമാക്കും.
Also Read: ശരീര ഭാരം വെളിപ്പെടുത്തി സാമന്ത; ദിവസവും കഴിക്കുന്നത് ഇത്രയും പ്രോട്ടീൻ
ഒരു ദിവസം എത്ര ചപ്പാത്തി കഴിക്കണം?
ഇതിന് വ്യക്തമായ സംഖ്യയില്ല. നിങ്ങളുടെ ലക്ഷ്യങ്ങളെയും ജീവിതശൈലിയെയും ആശ്രയിച്ച് ഇത് വ്യത്യാസപ്പെടുന്നു.
ശരീരഭാരം കുറയ്ക്കാൻ: ഒരു ദിവസം മൂന്ന് മുതൽ നാല് വരെ ചപ്പാത്തികൾ- ഉച്ചഭക്ഷണത്തിന് രണ്ട്, അത്താഴത്തിന് ഒന്നോ രണ്ടോ. പച്ചക്കറികളും പ്രോട്ടീനും ഉപയോഗിച്ച് അവയെ സന്തുലിതമാക്കുക.
Also Read: പൈനാപ്പിൾ കഴിക്കാൻ ഏറ്റവും നല്ല സമയം ഏതാണ്?
ശരീരഭാരം നിലനിർത്താൻ: നിങ്ങൾ മിതമായ അളവിൽ സജീവമാണെങ്കിൽ, നാല് മുതൽ ആറ് വരെ കഴിക്കാം. ഇത് ശരീര ഭാരം കൂട്ടാതെ ദിവസം മുഴുവൻ ഊർജം നിലനിർത്തുന്നു.
ഉദാസീനമായ ദിവസങ്ങളിൽ: പരമാവധി രണ്ടോ മൂന്നോ ചപ്പാത്തികൾ. നിങ്ങളുടെ പ്ലേറ്റിന്റെ ബാക്കി ഭാഗം പച്ചക്കറികളും പ്രോട്ടീനും കൊണ്ട് നിറയ്ക്കുക.
എണ്ണത്തിൽ മാത്രമല്ല, ഭക്ഷണത്തിന്റെ ഘടനയിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ആശയം. ദാൽ, തൈര്, പനീർ, സബ്സി എന്നിവയ്‌ക്കൊപ്പം ചപ്പാത്തി കഴിക്കുന്നത് കൂടുതൽ നേരം വയറു നിറഞ്ഞിരിക്കുന്നതിനും പഞ്ചസാരയുടെ അളവിലെ ഏറ്റക്കുറച്ചിലുകൾ തടയാനും സഹായിക്കും.
Also Read: മരുന്ന് ഇല്ലാതെ വൃക്കയിലെ കല്ലുകൾ അലിയിച്ചു കളയും; ഈ പ്രകൃതിദത്ത വഴികൾ നോക്കൂ
ചപ്പാത്തിയോ ചോറോ; ശരീരഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?
രണ്ടും സമീകൃതാഹാരത്തിൽ ഉൾപ്പെടുത്താം. ചപ്പാത്തിയിൽ നാരുകൾ കൂടുതലാണ്, ദഹിക്കാൻ കൂടുതൽ സമയമെടുക്കും. അതേസമയം, ചോറ് ഭാരം കുറഞ്ഞതും ദഹിക്കാൻ എളുപ്പവുമാണ്. സെൻസിറ്റീവ് വയറുള്ളവർക്ക് ചോറ് കഴിക്കാം. പക്ഷേ നിങ്ങളുടെ ലക്ഷ്യം രക്തത്തിലെ പഞ്ചസാര നിയന്ത്രണമോ ഭാരം നിയന്ത്രണമോ ആണെങ്കിൽ, ചപ്പാത്തിയാണ് ഏറ്റവും മികച്ച തിരഞ്ഞെടുപ്പ്. നിങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണത്തിന് ചോറും മറ്റൊരു ഭക്ഷണത്തിന് ചപ്പാത്തിയും കഴിക്കാം, പക്ഷേ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പ്രഭാസ് ദിവസവും കഴിച്ചത് 20-30 മുട്ടകൾ; വണ്ണം കുറയ്ക്കാൻ വെജിറ്റേറിയൻ ഡയറ്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us