/indian-express-malayalam/media/media_files/2025/10/24/prabhas-2025-10-24-15-08-31.jpg)
പ്രഭാസ്
തെലുങ്കിലെ സൂപ്പർ താരമാണ് പ്രഭാസ്. താരത്തിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ് ബാഹുബലി. ഈ സിനിമയുടെ ലുക്കിനായി നടൻ ശരീര ഭാരം കൂട്ടിയിരുന്നു. ഇതിനായി പ്രഭാസ് ദിവസവും കുറഞ്ഞത് 20 മുട്ടകളെങ്കിലും കഴിച്ചിരുന്നു, ചിലപ്പോൾ 30 മുട്ടകൾ പോലും. 2019 ൽ ഫിലിം കമ്പാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിൽ പ്രഭാസ് താൻ ശരീര ഭാരം കൂട്ടിയതിനെക്കുറിച്ചും പിന്നീട് എങ്ങനെ കുറച്ചുവെന്നതിനെക്കുറിച്ചും പറഞ്ഞിരുന്നു.
Also Read: ആഴ്ചയിൽ ഒരിക്കൽ മദ്യം കഴിക്കുന്നത് സുരക്ഷിതമാണോ? എത്ര അളവ് കഴിക്കാം
20-30 മുട്ടകൾ കഴിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്
ബാഹുബലിയിലെ കഥാപാത്രത്തിന് ശരീരത്തെ തയ്യാറാക്കാനായി എല്ലാ ദിവസവും രാവിലെ 40 മുട്ടകൾ കഴിച്ചിരുന്നോയെന്ന മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ പ്രഭാസിന്റെ മറുപടി ഇതായിരുന്നു, "ഇല്ല, 40 മുട്ടകൾ കഴിക്കാൻ എനിക്ക് കഴിയില്ല, പക്ഷേ ഞാൻ ധാരാളം മുട്ടകൾ കഴിക്കുമായിരുന്നു. ഒരു ദിവസം 20 മുട്ടകൾ വരെ കഴിക്കും. ദിവസവും 20-30 മുട്ടകൾ കഴിക്കാൻ വളരെ ബുദ്ധിമുട്ടാണ്. അതിനാൽ, അവ ചിലപ്പോൾ പ്രോട്ടീനുമായി കലർത്തി ഒരു ജ്യൂസ് പോലെ കഴിക്കും. ഒരാൾക്ക് ഒരു ദിവസം ഇത്രയധികം മുട്ടകൾ കഴിക്കാൻ കഴിയില്ല. അങ്ങനെ ചെയ്താലും കുറച്ച് കഴിയുമ്പോൾ ബുദ്ധിമുട്ട് തോന്നും."
Also Read: ഒരു ദിവസം കുടിക്കാവുന്ന മദ്യത്തിന്റെ അളവ് എത്രയാണ്?
ശരീര ഭാരം കുറയ്ക്കാൻ വെജിറ്റേറിയൻ ഡയറ്റ്
ബാഹുബലിക്ക് ശേഷം സ്ലിം ആകാൻ ആഗ്രഹിച്ചു. ശരീരഭാരം കുറയ്ക്കാൻ ഞാൻ മാസങ്ങളോളം സസ്യാഹാരം കഴിച്ചു. എല്ലാം, സസ്യാഹാരം, സസ്യാഹാര പ്രോട്ടീൻ പോലും, അത് ശരീരഭാരം കുറയ്ക്കാൻ സഹായിച്ചു.
Also Read: വ്യത്യസ്ത തരം മദ്യം ഒരുമിച്ച് കുടിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
ഒരു മുട്ടയിലെ പോഷകങ്ങൾ
പ്രോട്ടീൻ ഉൾപ്പെടെയുള്ള അവശ്യ പോഷകങ്ങളുടെ മികച്ച ഉറവിടമാണ് മുട്ട. ഓരോ മുട്ടയും വൈറ്റമിൻ എ, ബി, ബി 12, ഫോളേറ്റ്, ഇരുമ്പ്, സെലിനിയം, മറ്റ് നിരവധി സൂക്ഷ്മ പോഷകങ്ങൾ എന്നിവയ്‌ക്കൊപ്പം ഏകദേശം ഏഴ് ഗ്രാം പ്രോട്ടീനും നൽകുന്നു. പേശികളെ വളർത്തുന്നതിനുള്ള പ്രോട്ടീൻ, രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള വൈറ്റമിനുകൾ, ഹീമോഗ്ലോബിൻ പ്രവർത്തനങ്ങൾക്കുള്ള ഇരുമ്പ്, ഉപാപചയ ആരോഗ്യത്തിനുള്ള ശക്തമായ ആന്റിഓക്‌സിഡന്റായി സെലിനിയം എന്നിങ്ങനെ മുട്ട ആരോഗ്യത്തിന് നൽകുന്ന ഘടകങ്ങൾ ഏറെയാണ്.
ഒരു മുതിർന്നയാൾ ഒരു ദിവസം എത്ര മുട്ടകൾ കഴിക്കണം?
“ആരോഗ്യമുള്ള മുതിർന്നവർക്ക് ഒരു ദിവസം രണ്ടോ മൂന്നോ മുട്ടകൾ കഴിക്കാം, പക്ഷേ മഞ്ഞക്കരു കളയരുത് എന്ന് ഓർമ്മിക്കുക, കാരണം മിക്ക സൂക്ഷ്മ പോഷകങ്ങളും മഞ്ഞക്കരുവിൽ മാത്രമേ കാണപ്പെടുന്നുള്ളൂ,” ശാലിനി പറഞ്ഞു. അതിനാൽ രണ്ട്-മൂന്ന് എന്ന പരിധി സുരക്ഷിതമാണ്. പലരും മഞ്ഞക്കരു ഒഴിവാക്കുന്നു, പക്ഷേ അതിൽ നിരവധി പ്രധാന പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ന്യൂട്രീഷ്യനിസ്റ്റ് ശാലിനി സുധാകർ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പ്രായത്തിന് അനുസരിച്ച് ഒരു ദിവസം ഒരാൾക്ക് എത്ര അളവ് മദ്യം കുടിക്കാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us