/indian-express-malayalam/media/media_files/2025/10/24/pineapple-2025-10-24-16-28-18.jpg)
Source: Freepik
പൈനാപ്പിൾ പോഷക സമൃദ്ധമായൊരു പഴമാണ്. ദിവസവും പൈനാപ്പിൾ കഴിക്കുന്നത് നിങ്ങൾ വിചാരിക്കുന്നതിലും വളരെയധികം ഗുണം നൽകും. ദഹനം മെച്ചപ്പെടുത്തുന്നത് മുതൽ രോഗപ്രതിരോധ ശേഷിയെ പിന്തുണയ്ക്കുന്നതും ചർമ്മത്തിന് തിളക്കം നൽകുന്നതും വരെ, ഈ പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ ഏറെയാണ്.
വൈറ്റമിനുകളും ധാതുക്കളും
ശരീരത്തിന്റെ ദൈനംദിന പ്രവർത്തനത്തിന് ആവശ്യമായ വൈറ്റമിനുകളും ധാതുക്കളും നിറഞ്ഞതാണ് പൈനാപ്പിൾ. ഒരു കപ്പ് പൈനാപ്പിൾ ദിവസേന ആവശ്യമായ വൈറ്റമിൻ സിയുടെ 88 ശതമാനം നൽകുന്നു. പൈനാപ്പിളിൽ വലിയ അളവിൽ നാരുകൾ, പൊട്ടാസ്യം, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്.
Also Read: മരുന്ന് ഇല്ലാതെ വൃക്കയിലെ കല്ലുകൾ അലിയിച്ചു കളയും; ഈ പ്രകൃതിദത്ത വഴികൾ നോക്കൂ
ദഹനത്തെ സഹായിക്കുന്നു
ദഹനത്തെ സഹായിക്കുമെന്നതാണ് പൈനാപ്പിളിന്റെ മറ്റൊരു ഗുണം. ഭക്ഷണത്തിനു ശേഷം വയറിന് ഭാരം കൂടുതലായി അനുഭവപ്പെടുന്നുണ്ടെങ്കിൽ, പൈനാപ്പിൾ കഴിക്കുന്നത് ദഹനത്തിന് സഹായകമായേക്കാം. ഈ പഴത്തിൽ ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്, ഇത് പ്രോട്ടീനുകളെ തകർക്കുന്നതിനും ദഹനം എളുപ്പമാക്കുന്നതിനും പേരുകേട്ടതാണ്.
നാരുകളാൽ സമ്പന്നം
നാരുകളുടെ സമ്പന്നമായ ഉറവിടമാണ് പൈനാപ്പിൾ. ഇത് മലവിസർജ്ജനം സുഗമമാക്കാനും അതുവഴി മലബന്ധം കുറയ്ക്കാനും സഹായിക്കുന്നു. വിട്ടുമാറാത്ത മലബന്ധം ചികിത്സിക്കുന്നതിനും പൈനാപ്പിൾ നല്ലതാണെന്ന് ചില പഠനങ്ങൾ പറയുന്നു.
Also Read: പ്രഭാസ് ദിവസവും കഴിച്ചത് 20-30 മുട്ടകൾ; വണ്ണം കുറയ്ക്കാൻ വെജിറ്റേറിയൻ ഡയറ്റ്
കാൻസർ തടയാം
പൈനാപ്പിൾ കഴിക്കുന്നത് കാൻസറിനെ തടയാൻ സഹായിച്ചേക്കാം. കാരണം പല അർബുദങ്ങളും ഓക്സിഡേറ്റീവ് സ്ട്രെസ് മൂലമാണ് ഉണ്ടാകുന്നത്. പൈനാപ്പിളിൽ ബ്രോമെലൈൻ ഉള്ളതിനാൽ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്നതിലൂടെ ഈ അപകടസാധ്യത കുറയ്ക്കുന്നു.
ആരോഗ്യമുള്ള ചർമ്മം നൽകുന്നു
പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ചർമ്മത്തിന് തിളക്കം നൽകും. ആന്റിഓക്‌സിഡ്റുകൾ അടങ്ങിയിട്ടുള്ളതിനാൽ ചുളിവുകൾ കുറയ്ക്കാൻ പൈനാപ്പിളിന് കഴിയുമെന്ന് പറയുന്നു. ചർമ്മത്തിലെ കേടുപാടുകൾ കുറയ്ക്കാനും ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും സഹായിക്കുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/08/12/pineapple-2025-08-12-16-19-52.jpg)
Also Read: ആഴ്ചയിൽ ഒരിക്കൽ മദ്യം കഴിക്കുന്നത് സുരക്ഷിതമാണോ? എത്ര അളവ് കഴിക്കാം
പൈനാപ്പിൾ എപ്പോൾ കഴിക്കാം?
പൈനാപ്പിൾ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെയോ ഉച്ചകഴിഞ്ഞോ ആണ്. അതായത്, നിങ്ങളുടെ പ്രഭാതഭക്ഷണം പൂർത്തിയായതിനുശേഷവും അടുത്ത ഭക്ഷണത്തിന് മുമ്പും. ഉച്ചഭക്ഷണത്തിന് ശേഷവും നിങ്ങൾക്ക് ഇത് കഴിക്കാം, കാരണം ബ്രോമെലൈൻ പ്രോട്ടീനുകളും കൊഴുപ്പുകളും ഫലപ്രദമായി ദഹിപ്പിക്കാൻ സഹായിക്കുന്നു. രാത്രി വൈകി പൈനാപ്പിൾ കഴിക്കുന്നത് ഒഴിവാക്കുക, കാരണം അതിലെ സ്വാഭാവിക പഞ്ചസാരയും അസിഡിറ്റിയും ഉറക്കത്തെ തടസപ്പെടുത്തിയേക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ശരീര ഭാരം കുറയ്ക്കാം; മോരിൽ ഈ പൊടി ചേർത്ത് കുടിക്കുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us