scorecardresearch

മുട്ട കഴിക്കാൻ ഏറ്റവും നല്ല സമയം ഏതാണ്? എങ്ങനെയൊക്കെ കഴിക്കാം

ഒരു ദിവസം എത്ര മുട്ടകൾ കഴിക്കണം, മഞ്ഞക്കരു ആരോഗ്യകരമാണോ, ഏത് പാചക രീതിയാണ് മികച്ച പോഷകാഹാരം നൽകുന്നത് എന്നതിനെക്കുറിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നു

ഒരു ദിവസം എത്ര മുട്ടകൾ കഴിക്കണം, മഞ്ഞക്കരു ആരോഗ്യകരമാണോ, ഏത് പാചക രീതിയാണ് മികച്ച പോഷകാഹാരം നൽകുന്നത് എന്നതിനെക്കുറിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നു

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
egg

Source: Freepik

പ്രഭാതഭക്ഷണമായാലും, വ്യായാമത്തിനു ശേഷമുള്ള ലഘുഭക്ഷണമായാലും എന്നിങ്ങനെ പല സമയത്തും മുട്ട കഴിക്കാൻ അനുയോജ്യമാണ്. മുട്ട ഏറ്റവും വൈവിധ്യമാർന്നതും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങളിൽ ഒന്നാണ്. പാചകം ചെയ്യാൻ എളുപ്പമുള്ളതും, ഉയർന്ന നിലവാരമുള്ള പ്രോട്ടീനാൽ സമ്പുഷ്ടവുമായ ഇവ കൂടുതൽ നേരം വയറു നിറയ്ക്കാൻ സഹായിക്കുന്നു. ഒരു ദിവസം എത്ര മുട്ടകൾ കഴിക്കണം, മഞ്ഞക്കരു ആരോഗ്യകരമാണോ, ഏത് പാചക രീതിയാണ് മികച്ച പോഷകാഹാരം നൽകുന്നത് എന്നതിനെക്കുറിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നു.

Advertisment

മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ

ശരീരത്തിന്റെ ഉന്മേഷം വര്‍ധിപ്പിക്കുന്നു: ഉയര്‍ന്ന സംതൃപ്തി സൂചികയുള്ള ഭക്ഷ്യവസ്തുവാണ് മുട്ട. വലിയ ഒരു മുട്ടയില്‍ 6 ഗ്രാം ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീനുകളും വൈറ്റമിന്‍ സി ഒഴികെയുള്ള പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ശരീരത്തിന് സ്വയം ഉത്പാദിപ്പിക്കാൻ കഴിയാത്ത പ്രോട്ടീന്റെ നിർമ്മാണ ഘടകമായ ഒമ്പത് അവശ്യ അമിനോ ആസിഡുകളാലും സമ്പന്നമാണ് മുട്ട. മുട്ടയിൽ ഫോളേറ്റ്, റൈബോഫ്ലേവിൻ, നിയാസിൻ എന്നിവയും അടങ്ങിയിട്ടുണ്ട്. ഈ വൈറ്റമിനുകളെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കുട്ടിയുടെ വളർച്ചയെ സഹായിക്കുന്നു. 

Also Read: വണ്ണം കുറയാൻ ഒരു ദിവസം എത്ര ചപ്പാത്തി കഴിക്കണം?

ഹൃദയ സംബന്ധമായ രോഗങ്ങളെ അകറ്റി നിർത്തുന്നു: ദിവസവും ഒരു മുട്ട കഴിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം, അകാല മരണം എന്നിവയ്ക്കുള്ള സാധ്യതയുമായി ബന്ധമില്ല എന്നാണ് 2020 ജനുവരിയിൽ അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത്. ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച 2018 ലെ മറ്റൊരു പഠനത്തിൽ പറയുന്നത് ദിവസവും ഒരു മുട്ട കഴിക്കുന്ന ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ്.

തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്തുന്നു: ഗര്‍ഭസ്ഥ ശിശുവിലും നവജാത ശിശുവിലും മസ്തിഷ്ക വികസനം സുഗമമാക്കുന്നതും വാർദ്ധക്യത്തിൽ ഓർമ്മശക്തി സഹായിക്കുന്നതുമായ കോളിൻ എന്ന പോഷകം മുട്ടയില്‍ അടങ്ങിയിരിക്കുന്നു. മുട്ടയുടെ വെള്ളയിൽ പകുതിയോളം പ്രോട്ടീനാണ്. കൊളസ്ട്രോളിന്റേയും കൊഴുപ്പിന്റേയും അളവ് കുറവാണ്.

Advertisment

ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു: മുട്ട ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കണ്ണുകൾക്ക് ഗുണം ചെയ്യുന്ന ആന്റിഓക്‌സിഡന്റുകൾ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.

Also Read: ശരീര ഭാരം വെളിപ്പെടുത്തി സാമന്ത; ദിവസവും കഴിക്കുന്നത് ഇത്രയും പ്രോട്ടീൻ

Eggs
Source: Freepik

മുട്ട കഴിക്കാനുള്ള ഏറ്റവും ആരോഗ്യകരമായ മാർഗം ഏതാണ്?

പരമാവധി പോഷകാഹാരം ലഭിക്കാൻ, കുറഞ്ഞ അളവിൽ എണ്ണയോ വെണ്ണയോ ചേർത്ത് വേവിച്ചതോ, പുഴുങ്ങിയതോ ആയ മുട്ടകൾ ഉപയോഗിക്കുക. ഈ രീതികൾ വൈറ്റമിനുകളും ധാതുക്കളും സംരക്ഷിക്കുന്നു. എണ്ണ ഉപയോഗിക്കുകയാണെങ്കിൽ, ശുദ്ധീകരിച്ച സസ്യ എണ്ണകൾക്ക് പകരം ഒലിവ് അല്ലെങ്കിൽ അവക്കാഡോ ഓയിൽ പോലുള്ള ഹൃദയാരോഗ്യകരമായ ഓപ്ഷനുകൾ തിരഞ്ഞെടുക്കുക. അമിതമായി വേവിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് പോഷകങ്ങൾ കുറയ്ക്കും. 

Also Read: പൈനാപ്പിൾ കഴിക്കാൻ ഏറ്റവും നല്ല സമയം ഏതാണ്?

മുട്ട കഴിക്കാൻ ഏറ്റവും നല്ല സമയം ഏതാണ്?

ദിവസത്തിലെ ഏത് സമയത്തും മുട്ട കഴിക്കാം, പക്ഷേ പരമാവധി നേട്ടങ്ങൾക്കായി രാവിലെയോ വ്യായാമത്തിന് ശേഷമോ മുട്ട കഴിക്കാൻ വിദഗ്ധർ നിർദേശിക്കുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്ക്, പച്ചക്കറികൾ, ഓട്സ്, അല്ലെങ്കിൽ തവിടുകളയാത്ത ധാന്യങ്ങൾ അടങ്ങിയ ഭക്ഷണങ്ങളുമായി മുട്ടകൾ ജോടിയാക്കുന്നത് ദഹനവും മൊത്തത്തിലുള്ള പോഷക ബാലൻസും വർധിപ്പിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More: മരുന്ന് ഇല്ലാതെ വൃക്കയിലെ കല്ലുകൾ അലിയിച്ചു കളയും; ഈ പ്രകൃതിദത്ത വഴികൾ നോക്കൂ

Egg

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: