/indian-express-malayalam/media/media_files/2025/10/27/pranjal-pandey-2025-10-27-11-07-40.jpg)
പ്രഞ്ജൽ പാണ്ഡെ
ശരീരഭാരം കുറയ്ക്കൽ പലർക്കും ഒരു വെല്ലുവിളി നിറഞ്ഞ യാത്രയായി തോന്നാം. പലവിധത്തിലുള്ള ടിപ്‌സുകൾ ഓൺലൈനിൽ ലഭ്യമായതിനാൽ, എന്താണ് ശരി, എന്താണ് തെറ്റ് എന്ന് അറിയാൻ പ്രയാസമായിരിക്കും. എന്നാൽ വാസ്തവത്തിൽ, ശരീരഭാരം കുറയ്ക്കൽ മൂന്ന് പ്രധാന ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു: നിങ്ങളുടെ ശരീരത്തെ മനസിലാക്കുക, മികച്ച ഭക്ഷണ തിരഞ്ഞെടുപ്പുകൾ നടത്തുക, സ്ഥിരത പുലർത്തുക.
കണ്ടന്റ് ക്രിയേറ്റർ പ്രഞ്ജൽ പാണ്ഡെ ഇതിന് ഒരു ഉദാഹരണമാണ്. അടുത്തിടെ, അവർ ഇൻസ്റ്റാഗ്രാമിൽ താൻ ശരീര ഭാരം കുറച്ചത് എങ്ങനെയെന്ന് വെളിപ്പെടുത്തിയിരുന്നു. അവർ 85 കിലോയാണ് കുറച്ചത്. 150 കിലോയിൽ നിന്ന് 65 കിലോയിലേക്ക് എത്തിയ യാത്ര വളരെ ലളിതവും ആർക്കും പിന്തുടരാവുന്നതുമാണെന്ന് അവർ പറയുന്നു. സമീകൃതാഹാരം, പതിവ് വ്യായാമം, മതിയായ ഉറക്കം, നല്ല മാനസികാവസ്ഥ ഇവയാണ് ശരീര ഭാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള താക്കോലുകളെന്ന് അവർ അഭിപ്രായപ്പെട്ടു.
Also Read: പിങ്ക് നിറമോ വെള്ള നിറമോ: പ്രമേഹമുള്ളവർക്ക് ഏത് പേരയ്ക്കയാണ് നല്ലത്? ഒരു ദിവസം എത്രയെണ്ണം കഴിക്കാം
1. കാലറി കുറഞ്ഞ ഭക്ഷണക്രമം
ശരീരഭാരം കുറയ്ക്കുന്നതിനുള്ള താക്കോൽ നിങ്ങൾ കഴിക്കുന്ന കാലറിയും കത്തിക്കുന്ന കാലറിയും തമ്മിലുള്ള വ്യത്യാസമാണെന്ന് പ്രഞ്ജൽ പറയുന്നു. അതായത്, ശരീരം കത്തിക്കുന്നതിനേക്കാൾ കുറച്ച് കഴിക്കണം എന്നതാണ് അടിസ്ഥാന നിയമം. വ്യായാമം പ്രധാനമാണെങ്കിലും, ഭക്ഷണക്രമം ഒരു വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു.
2. പോഷകസമൃദ്ധമായ ഭക്ഷണക്രമം
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പേശികളുടെ വളർച്ചയ്ക്കും ഉപാപചയത്തിനും സഹായിക്കുന്നു. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ സമയത്തേക്ക് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. പഞ്ചസാരയും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും കുറയ്ക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ആസക്തികൾ നിയന്ത്രിക്കാനും സഹായിക്കും.
Also Read: ഒരു മാസം കൊണ്ട് രക്തസമ്മർദം കുറയ്ക്കാം; അടുക്കളയിലുണ്ട് മാജിക്
3. വ്യായാമം
ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, ആരോഗ്യകരമായ ശരീരത്തിനും വ്യായാമം ആവശ്യമാണ്. ശക്തി പരിശീലനം പേശികളെ വളർത്തുന്നു, അതേസമയം കാർഡിയോയും ദൈനംദിന നടത്തവും അധിക കാലറി കത്തിക്കാൻ സഹായിക്കുന്നു. അതുപോലെ നടത്തം പോലുള്ള ചെറിയ ചലനങ്ങളും ശരീര ഭാരം കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
4. സ്ഥിരത പുലർത്തുക
സ്ഥിരത പുലർത്തുകയാണ് പ്രധാനം. അതായത്, ക്രാഷ് ഡയറ്റുകളോ പെട്ടെന്നുള്ള മാറ്റങ്ങളോ അല്ല, ദീർഘകാല ശീലങ്ങളിൽ ഉറച്ചുനിൽക്കേണ്ടത് പ്രധാനമാണ്. സമ്മർദവും വൈകാരിക ഭക്ഷണവും നിയന്ത്രിക്കുന്നതിലൂടെ സുസ്ഥിരമായ ശീലങ്ങൾ വളർത്തിയെടുക്കുന്നത് ശരീരഭാരം വീണ്ടും കൂടുന്നത് തടയുന്നു.
Also Read: രാവിലെയുള്ള മലബന്ധത്തിൽനിന്ന് ആശ്വാസം; രാത്രി ഉറങ്ങുന്നതിനു മുൻപ് ഈ പൊടി കഴിക്കൂ
5. ഉറക്കം
പലരും മറക്കുന്ന ഒരു പ്രധാന വശം ഉറക്കമാണ്. ഉറക്കക്കുറവ് വിശപ്പ് വർധിപ്പിക്കുന്ന ഹോർമോണുകളെ ഉത്തേജിപ്പിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിനും ശാരീരിക ആരോഗ്യത്തിനും 7 മുതൽ 9 മണിക്കൂർ വരെ ഗുണനിലവാരമുള്ള ഉറക്കം പ്രധാനമാണ്.
6. കുടലിന്റെ ആരോഗ്യം
കുടൽ ആരോഗ്യകരമാകുമ്പോൾ, പോഷകങ്ങൾ ശരിയായി ആഗിരണം ചെയ്യപ്പെടും. നാരുകൾ, പുളിപ്പിച്ച ഭക്ഷണങ്ങൾ (തൈര് പോലുള്ളവ) കഴിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക എന്നിവ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
7. ജലാംശം നിലനിർത്തുക
വെള്ളം കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കുകയും, ഊർജം മെച്ചപ്പെടുത്തുകയും, യഥാർത്ഥ വിശപ്പും ദാഹവും തമ്മിൽ വേർതിരിച്ചറിയാൻ സഹായിക്കുകയും ചെയ്യുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പ്രമേഹം തടയാം, ബ്ലഡ് ഷുഗർ നിയന്ത്രിക്കാം; രാവിലെ ഇതിലൊന്ന് കുടിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us