scorecardresearch

അവക്കാഡോയെക്കാൾ നല്ലത് നെല്ലിക്ക; എന്തുകൊണ്ട് ദിവസവും കഴിക്കണം?

ഒരു ചെറിയ നെല്ലിക്ക ദിവസം മുഴുവൻ ആവശ്യമായ വൈറ്റമിൻ സി നൽകുന്നു. മാത്രമല്ല, സീസണൽ അണുബാധകളെ ചെറുക്കാൻ ശരീരത്തെ സഹായിക്കുന്നു

ഒരു ചെറിയ നെല്ലിക്ക ദിവസം മുഴുവൻ ആവശ്യമായ വൈറ്റമിൻ സി നൽകുന്നു. മാത്രമല്ല, സീസണൽ അണുബാധകളെ ചെറുക്കാൻ ശരീരത്തെ സഹായിക്കുന്നു

author-image
Health Desk
New Update
Amla avacado

Source: Freepik

ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി അവക്കാഡോ മാറിയിട്ടുണ്ട്. എങ്കിലും, ഇന്ത്യയുടെ സൂപ്പർഫുഡായ നെല്ലിക്കയ്ക്ക് ഇപ്പോഴും മുന്നിൽതന്നെ സ്ഥാനമുണ്ട്. ഒരു ദിവസം ഒരു ചെറിയ നെല്ലിക്ക കഴിക്കുന്നത് ആരോഗ്യത്തിന് എങ്ങനെ സഹായിക്കുമെന്ന് പത്ത് വർഷത്തിലേറെ പരിചയമുള്ള ഡൽഹിയിലെ ഡോ.ശുഭം വാത്സ്യ വിശദീകരിച്ചു.

Advertisment

നെല്ലിക്ക എന്തുകൊണ്ട് ഒരു സൂപ്പർഫുഡ്?

അവക്കാഡോയ്ക്ക് ലഭിക്കുന്നതിന്റെ പ്രാമുഖ്യം പകുതി പോലും നെല്ലിക്കയ്ക്ക് ലഭിച്ചാൽ, ഇന്ത്യ ഒരു സൂപ്പർ പവറായി മാറുക മാത്രമല്ല, സൂപ്പർ ഹെൽത്തിയായി മാറുകയും ചെയ്യും. ഒരു ചെറിയ നെല്ലിക്ക ദിവസം മുഴുവൻ ആവശ്യമായ വൈറ്റമിൻ സി നൽകുന്നു. മാത്രമല്ല, സീസണൽ അണുബാധകളെ ചെറുക്കാൻ ശരീരത്തെ സഹായിക്കുകയും മൊത്തത്തിലുള്ള പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Also Read: 150 കിലോയിൽ നിന്ന് 65 ലേക്ക്: 85 കിലോ ശരീര ഭാരം കുറച്ച് യുവതി; രഹസ്യം വെളിപ്പെടുത്തി

നെല്ലിക്കയിലെ ആന്റിഓക്‌സിഡന്റുകൾ കൊളസ്‌ട്രോളിനെ ഓക്‌സിഡൈസ് ചെയ്യുന്നത് തടയുകയും ധമനികൾ വൃത്തിയായി സൂക്ഷിക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. പതിവായി കഴിക്കുന്നത് ആരോഗ്യകരമായ ഹൃദയത്തെ നിലനിർത്താൻ സഹായിക്കുമെന്ന് ഡോ. വാത്സ്യ അഭിപ്രായപ്പെട്ടു.

Advertisment

Also Read: പിങ്ക് നിറമോ വെള്ള നിറമോ: പ്രമേഹമുള്ളവർക്ക് ഏത് പേരയ്ക്കയാണ് നല്ലത്? ഒരു ദിവസം എത്രയെണ്ണം കഴിക്കാം

ആധുനിക സൂപ്പർഫുഡുകൾക്ക് പകരമാകാൻ നെല്ലിക്കയ്ക്ക് കഴിയുമോ?

പ്രമേഹമോ ഉപാപചയ പ്രശ്നങ്ങളോ ഉള്ളവർക്ക് നെല്ലിക്ക ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. “ദിവസവും നെല്ലിക്ക കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു, അതേസമയം അതിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളുകൾക്ക് കാൻസർ വിരുദ്ധ ഗുണങ്ങളുണ്ട്, കൂടാതെ ഡിഎൻഎ കേടുപാടുകൾ മന്ദഗതിയിലാക്കാൻ സഹായിക്കുന്നു.”

Also Read: ഒരു മാസം കൊണ്ട് രക്തസമ്മർദം കുറയ്ക്കാം; അടുക്കളയിലുണ്ട് മാജിക്

ആന്തരിക ആരോഗ്യത്തിനും ബാഹ്യ സൗന്ദര്യത്തിനും നെല്ലിക്ക മികച്ചതാണ്. നെല്ലിക്ക നിങ്ങളുടെ ചർമ്മത്തെയും മുടിയെയും യുവത്വവും തിളക്കവും ഉള്ളതാക്കി നിലനിർത്തുന്നു. ലഭ്യമായ ഏറ്റവും മികച്ച പ്രകൃതിദത്ത ആന്റി-ഏജിങ് ചേരുവകളിൽ ഒന്നാണ് നെല്ലിക്കയെന്ന് അദ്ദേഹം വ്യക്തമാക്കി. നെല്ലിക്ക പോലുള്ള ഇന്ത്യൻ സൂപ്പർഫുഡുകൾ തലമുറകളായി നിശബ്ദമായി ശക്തമായതും ശാസ്ത്ര പിന്തുണയുള്ളതുമായ ആരോഗ്യ ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്യുന്നുണ്ടെന്ന് ഡോ.വാത്സ്യ പറഞ്ഞു. നമ്മുടെ പരമ്പരാഗത ഭക്ഷണങ്ങൾക്ക് അവ അർഹിക്കുന്ന അംഗീകാരം നൽകേണ്ട സമയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More: രാവിലെയുള്ള മലബന്ധത്തിൽനിന്ന് ആശ്വാസം; രാത്രി ഉറങ്ങുന്നതിനു മുൻപ് ഈ പൊടി കഴിക്കൂ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: