/indian-express-malayalam/media/media_files/2025/10/28/boiled-egg-2025-10-28-10-19-21.jpg)
Source: Freepik
പോഷക ഗുണമുള്ളതും താങ്ങാനാവുന്ന വിലയുള്ളതുമായ ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. അവ പ്രോട്ടീൻ സമ്പുഷ്ടമാണ്, അവശ്യ വൈറ്റമിനുകളാൽ നിറഞ്ഞിരിക്കുന്നു, കൂടാതെ മിക്കവാറും എല്ലാ ഭക്ഷണത്തിലും എളുപ്പത്തിൽ ഉൾപ്പെടുത്താം. പ്രഭാതഭക്ഷണം മുതൽ അത്താഴത്തിന് പെട്ടെന്ന് തയ്യാറാക്കാവുന്ന ഭക്ഷണങ്ങൾ വരെ, മുട്ട ഏതു സമയത്തും കഴിക്കാം. എന്നാൽ, ഒരു മാസത്തേക്ക് ദിവസവും മുട്ട കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?.
1. പേശികളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു
മുട്ട ഒരു സമ്പൂർണ പ്രോട്ടീൻ സ്രോതസാണ്, അതായത് പേശികളുടെ നന്നാക്കലിനും വളർച്ചയ്ക്കും ആവശ്യമായ ഒമ്പത് അവശ്യ അമിനോ ആസിഡുകൾ അവയിൽ അടങ്ങിയിരിക്കുന്നു. പൗൾട്രി സയൻസിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, പതിവായി മുട്ട കഴിക്കുന്നത് മസിൽ മാസ് വർധിപ്പിക്കും. രണ്ട് പുഴുങ്ങിയ മുട്ടകൾ ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് ഊർജം നൽകുമെന്ന് മാത്രമല്ല, കൂടുതൽ നേരം വയറു നിറഞ്ഞിരിക്കാനും, ഉപാപചയ ആരോഗ്യം വർധിപ്പിക്കാനും, ദിവസം മുഴുവൻ പേശികളുടെ വളർച്ചയും സഹായിക്കുന്നു.
Also Read: 3 മാസം മതി, വണ്ണവും വയറും കുറയ്ക്കാം; ഈ 5 കാര്യങ്ങൾ മുടക്കരുത്
2. ഹൃദയാരോഗ്യം മെച്ചപ്പെട്ടേക്കാം
കൊളസ്ട്രോൾ സംബന്ധിച്ച ആശങ്കകൾ കാരണം മുട്ടകളെ സംശയത്തോടെയാണ് കണ്ടിരുന്നത്. എന്നാൽ പുതിയ ഗവേഷണങ്ങൾ കാണിക്കുന്നത് മിതമായ ഉപഭോഗം ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ്. 2023 ലെ ഒരു പഠനത്തിൽ മുട്ട കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ ബാലൻസ് ചെയ്യുന്നതിനൊപ്പം എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ) വർധിപ്പിക്കുമെന്നും ഇത് മിക്ക ആളുകളിലും ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും കണ്ടെത്തി. മുട്ടയിൽ കോളിൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് വീക്കം നിയന്ത്രിക്കുന്നതിലൂടെ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു.
3. തലച്ചോറിന്റെ പ്രവർത്തനത്തിനും കണ്ണുകളുടെ സംരക്ഷണത്തിനും സഹായിക്കുന്നു
മുട്ടയിൽ കോളിൻ അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ പ്രവർത്തനം, ഓർമ്മശക്തി, മാനസികാവസ്ഥ നിയന്ത്രണം എന്നിവയ്ക്ക് നിർണായകമായ ഒരു പോഷകമാണിത്. 2023 ലെ ഗവേഷണമനുസരിച്ച്, തലച്ചോറിനെ സജീവവും ഏകാഗ്രവുമായി നിലനിർത്തുന്ന ന്യൂറോ ട്രാൻസ്മിറ്ററുകൾ ഉത്പാദിപ്പിക്കാൻ കോളിൻ സഹായിക്കുന്നു. കൂടാതെ, മുട്ടയുടെ മഞ്ഞക്കരുവിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ പ്രായവുമായി ബന്ധപ്പെട്ട കാഴ്ചക്കുറവ് എന്നിവയിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കുന്നു.
Also Read: വില 100 ൽ താഴെ, പോക്കറ്റ് കാലിയാകാതെ പ്രോട്ടീൻ നേടാം; 16 ഇന്ത്യൻ ഭക്ഷണങ്ങൾ
4. ശരീരഭാരം കുറയ്ക്കാൻ സഹായിക്കും
ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ മുട്ടകൾക്ക് വലിയ മാറ്റമുണ്ടാക്കാൻ കഴിയും. അവയിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കൂടുതൽ നേരം വയർ നിറഞ്ഞിരിക്കാൻ സഹായിക്കുകയും അനാവശ്യമായ ലഘുഭക്ഷണം കുറയ്ക്കുകയും ചെയ്യുന്നു.
5. ചർമ്മവും മുടിയും കൂടുതൽ ആരോഗ്യകരമാകും
മുട്ട ശരീരത്തിന് മാത്രമല്ല, ചർമ്മത്തിന്റെ ഭംഗി വർധിപ്പിക്കാനും സഹായിക്കും. ആരോഗ്യമുള്ള ചർമ്മം, മുടി എന്നിവയ്ക്ക് കാരണമാകുന്ന ബയോട്ടിൻ, വൈമിൻ ഡി, അമിനോ ആസിഡുകൾ എന്നിവ അവയിൽ അടങ്ങിയിട്ടുണ്ട്. മുട്ടയിലെ പ്രോട്ടീൻ കൊളാജൻ ഉത്പാദനം വർധിപ്പിക്കുകയും ചർമ്മത്തെ കൂടുതൽ മൃദുലവുമാക്കുന്നു.
Also Read: ഒരു മാസത്തേക്ക് ദിവസവും ഓട്സ് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
ഒരു ദിവസം എത്ര മുട്ടകൾ കഴിക്കാം?
ആരോഗ്യമുള്ള മുതിർന്നവർക്ക് ഒരു ദിവസം രണ്ടോ മൂന്നോ മുട്ടകൾ സുരക്ഷിതമായി കഴിക്കാം. എന്നിരുന്നാലും, ഉയർന്ന കൊളസ്ട്രോൾ അല്ലെങ്കിൽ ശരീരഭാരം സംബന്ധിച്ച ആശങ്കകൾ ഉള്ളവർ രണ്ടോ മൂന്നോ മുട്ടയുടെ വെള്ളയും ഒരു മഞ്ഞക്കരുവും മാത്രമായി പരിമിതപ്പെടുത്തണം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: അവക്കാഡോയെക്കാൾ നല്ലത് നെല്ലിക്ക; എന്തുകൊണ്ട് ദിവസവും കഴിക്കണം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us