/indian-express-malayalam/media/media_files/2025/10/29/kidney-urine-bladder-2025-10-29-10-38-59.jpg)
Source: Freepik
മൂത്രമൊഴിക്കുമ്പോൾ നുരയുന്നതോ കുമിളകളോട് കൂടിയതോ ആയ മൂത്രമോ വൃക്കരോഗത്തെ സൂചിപ്പിക്കുന്നുണ്ടോ?. ഈ ചോദ്യത്തിന് താനെയിലെ കിംസ് ആശുപത്രിയിലെ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ.അജിത് ഗുജേല വ്യക്തമായ മറുപടി നൽകി. പതയോടുകൂടിയ മൂത്രം വൃക്ക രോഗത്തെ സൂചിപ്പിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
"മൂത്രം ശക്തമായി പോവുക, നിർജലീകരണം, അല്ലെങ്കിൽ ടോയ്‌ലറ്റിലെ സോപ്പ് അവശിഷ്ടം എന്നിവ മൂലമാണ് ചിലപ്പോൾ ഇങ്ങനെ സംഭവിക്കുന്നത്. എന്നിരുന്നാലും, പത തുടരുകയാണെങ്കിൽ, മൂത്രത്തിലൂടെ പ്രോട്ടീൻ ചോരുന്നതിന്റെ സൂചനയായിരിക്കാം. ഇത് വൃക്കയിലെ ഫിൽട്ടറുകൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് സൂചിപ്പിക്കുന്നു. ഇത് ശ്രദ്ധിക്കേണ്ട ഒരു സൂചനയാണ്," ഡോ.ഗുജേല പറഞ്ഞു.
Also Read: 6 മാസം രാത്രി 8 മണിക്ക് ശേഷം അത്താഴം കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
എപ്പോഴാണ് ആശങ്കപ്പെടേണ്ടത്?
- നിരവധി ദിവസങ്ങളിൽ സ്ഥിരമായി മൂത്രത്തിൽ പത ദൃശ്യമാകുന്നു
- കാലുകൾ, കണങ്കാലുകൾ, കൈകൾ, അല്ലെങ്കിൽ കണ്ണുകൾക്ക് ചുറ്റും വീക്കം വരുന്നു.
- ക്ഷീണം, മൂത്രത്തിന്റെ അളവ് കുറയൽ, ശരീര ഭാരത്തിലെ മാറ്റങ്ങൾ, അല്ലെങ്കിൽ മൂത്രത്തിന്റെ നിറത്തിലുള്ള മാറ്റങ്ങൾ.
ഇത്തരം സന്ദർഭങ്ങളിൽ, മൂത്രത്തിൽ പ്രോട്ടീൻ പരിശോധിക്കുകയും വൃക്കകളുടെ പ്രവർത്തനം വിലയിരുത്തുകയും വേണമെന്ന ഡോ.ഗുജേല പറഞ്ഞു.
Also Read: വൈറ്റമിൻ ഡിയെക്കുറിച്ച് അറിയാത്ത 5 കാര്യങ്ങൾ: അവസാന പോയിന്റ് പ്രധാനം
ആളുകൾ എന്തൊക്കെ മാറ്റങ്ങൾ ദൈനംദിന ജീവിതചര്യയിൽ വരുത്തണം?
- നന്നായി ജലാംശം നിലനിർത്തുക. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ഈ പ്രശ്നത്തെ മറികടക്കാൻ പലപ്പോഴും സഹായിക്കും.
- അധിക ഉപ്പും ഉയർന്ന അളവിൽ സംസ്കരിച്ച ഭക്ഷണങ്ങളും കുറയ്ക്കുക. ഇവ വൃക്കകൾക്ക് സമ്മർദം ചെലുത്തുകയും രക്തസമ്മർദം വർദ്ധിപ്പിക്കുകയും ചെയ്യും.
- രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കുക. ഉയർന്ന രക്തസമ്മർദവും പ്രമേഹവുമാണ് വൃക്ക തകരാറിനുള്ള പ്രധാന കാരണങ്ങൾ.
- റെഡ് മീറ്റ്, പ്രോട്ടീൻ സപ്ലിമെന്റുകൾ എന്നിവ വലിയ അളവിൽ കഴിക്കുന്നത് താൽക്കാലികമായി പരിമിതപ്പെടുത്തുക.
- അനാവശ്യമായി വേദനസംഹാരികൾ കഴിക്കുന്നത് പലപ്പോഴും വൃക്കകൾക്ക് ദോഷം വരുത്തും.
- വൃക്കകളുടെ ഭാരം കുറയ്ക്കുന്നതിന് ആരോഗ്യകരമായ ഭാരവും പ്രവർത്തന നിലവാരവും നിലനിർത്തുക.
Also Read: സ്ത്രീകളിൽ 30-ാം വയസിൽ സ്തനാർബുദം ഉണ്ടാകുമോ? യുവാക്കൾക്കും വരുമോ?
മൂത്രത്തിൽ പത തുടരുകയാണെങ്കിൽ ഡോക്ടറുമായി എന്താണ് ചർച്ച ചെയ്യേണ്ടത്?
- പ്രോട്ടീൻ പരിശോധിക്കാൻ ഒരു മൂത്ര പരിശോധനയും ക്രിയാറ്റിൻ, eGFR (വൃക്ക പ്രവർത്തനം) എന്നിവ അളക്കാൻ ഒരു രക്ത പരിശോധനയും ആവശ്യപ്പെടുക.
- എത്ര കാലമായി പത കാണുന്നു
- എന്തെങ്കിലും വീക്കം, ക്ഷീണം, അല്ലെങ്കിൽ മൂത്രത്തിലെ മാറ്റങ്ങൾ
- നിങ്ങളുടെ കുടുംബത്തിൽ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ വൃക്കരോഗം എന്നിവയുടെ ചരിത്രം
- നിങ്ങൾ കഴിക്കുന്ന ഏതെങ്കിലും മരുന്നുകളോ സപ്ലിമെന്റുകളോ
വൃക്കകൾ പ്രവർത്തനം തകരാറിലാണോ അതോ മറ്റെന്തെങ്കിലും കാരണമാണോയെന്ന് കണ്ടുപിടിക്കാൻ ഈ വിശദാംശങ്ങൾ സഹായിക്കുമെന്ന് ഡോ.ഗുജേല പറഞ്ഞു.
"മൂത്രത്തിലെ പത ശ്രദ്ധിക്കേണ്ട ഒരു പ്രാരംഭ ലക്ഷണമായി കണക്കാക്കുക. വെള്ളം കുടിക്കുന്നത് കൂട്ടുക, ഒരു ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയോ മറ്റ് ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടുകയോ ചെയ്താൽ പരിശോധന നടത്തുക. വൃക്ക ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം നേരത്തെയുള്ള വിലയിരുത്തലാണ്," ഡോ. ഗുജേല പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: വാഴപ്പഴത്തിൽ ഒരു നുള്ള് കുരുമുളക് ചേർത്ത് കഴിക്കൂ; കരൾ നിങ്ങളോട് നന്ദി പറയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us