scorecardresearch

വൈറ്റമിൻ ഡിയെക്കുറിച്ച് അറിയാത്ത 5 കാര്യങ്ങൾ: അവസാന പോയിന്റ് പ്രധാനം

വൈറ്റമിൻ ഡി നിശബ്ദമായ പോഷക കുറവുകളിൽ ഒന്നായി മാറിയിരിക്കുന്നു

വൈറ്റമിൻ ഡി നിശബ്ദമായ പോഷക കുറവുകളിൽ ഒന്നായി മാറിയിരിക്കുന്നു

author-image
Health Desk
New Update
Vitamin D

Source: Freepik

വൈറ്റമിൻ ഡിയെക്കുറിച്ചുള്ള ധാരാളം കാര്യങ്ങൾ നിങ്ങൾക്ക് അറിയാമായിരിക്കും. പക്ഷേ, അക്കൂട്ടത്തിൽ തെറ്റായ വിവരങ്ങളും ധാരാളമുണ്ടാകും. ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ.സൗരഭ് സേഥി വൈറ്റമിൻ ഡിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. “വൈറ്റമിൻ ഡിയെക്കുറിച്ച് നിങ്ങൾക്ക് അറിയാത്ത 5 കാര്യങ്ങൾ. ഞാൻ ഒരു ഗ്യാസ്ട്രോഎൻട്രോളജിസ്റ്റാണ്. അവസാന പോയിന്റ് ഏറ്റവും പ്രധാനപ്പെട്ടതാണ്,” അദ്ദേഹം യൂട്യൂബ് ഷോർട്ട്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

Advertisment

Also Read: വൈറ്റമിൻ ഡി ലഭിക്കാൻ ഏതു സമയത്ത് വെയിൽ കൊള്ളണം?

1. വെറുമൊരു വൈറ്റമിൻ അല്ല. ഇത് ശരീരത്തിലെ ഒരു ഹോർമോൺ പോലെയാണ് പ്രവർത്തിക്കുന്നത്, 200-ലധികം ജീനുകളെ നിയന്ത്രിക്കുന്നു.

2. ഇവയുടെ ഭക്ഷണ സ്രോതസുകൾ വിരളമാണ്. 15 മിനിറ്റ് സൂര്യപ്രകാശം ഏൽക്കുന്നതിലൂടെ ചർമ്മം വൈറ്റമിൻ ഡി ഉത്പാദിപ്പിക്കും. ഇതിനുപുറമേ, സാൽമൺ, ട്യൂണ, മുട്ട അല്ലെങ്കിൽ കൂൺ എന്നിവ കഴിക്കേണ്ടതുണ്ട്. 

3. വൈറ്റമിൻ ഡിയുടെ കുറവ് സാധാരണയായി അറിയാതെ പോകുന്നു. വ്യക്തമായ ലക്ഷണങ്ങളൊന്നുമില്ലാതെ വർഷങ്ങളോളം നിങ്ങൾക്ക് വൈറ്റമിൻ ഡിയുടെ കുറവ് അനുഭവപ്പെടാം. ഇത് ക്ഷീണം, മോശം മാനസികാവസ്ഥ അല്ലെങ്കിൽ പതിവ് അണുബാധകൾ എന്നിവയായി പ്രത്യക്ഷപ്പെടുന്നു.

Advertisment

4. അമിതമായ വൈറ്റമിൻ ഡി വിപരീതഫലം ഉണ്ടാക്കിയേക്കാം. ഉയർന്ന അളവിലുള്ള സപ്ലിമെന്റുകൾ വൃക്ക പ്രശ്നങ്ങൾക്ക് കാരണമാകും. മിക്ക മുതിർന്നവർക്കും പ്രതിദിനം 600 മുതൽ 800 IU വരെയാകാം. എന്നാൽ, എപ്പോഴും ആദ്യം നിങ്ങളുടെ ഡോക്ടറോട് സംസാരിക്കുക.

5. ഇവയുടെ ഏറ്റവും നല്ല ഉറവിടം പ്രകൃതിദത്തമാണ്. 10-30 മിനിറ്റ് ഉച്ചസമയത്ത് വെയിലത്ത് നിൽക്കുന്നത് 1000-2000 IU ഉത്പാദിപ്പിക്കും.

Also Read: സ്ത്രീകളിൽ 30-ാം വയസിൽ സ്തനാർബുദം ഉണ്ടാകുമോ? യുവാക്കൾക്കും വരുമോ?

മുകളിൽ പറഞ്ഞവയെല്ലാം ശരിയാണോ?

വൈറ്റമിൻ ഡി നിശബ്ദമായ പോഷക കുറവുകളിൽ ഒന്നായി മാറിയിരിക്കുന്നുവെന്ന് താനെയിലെ ജൂപ്പിറ്റർ ആശുപത്രിയിലെ ഡോ. അമിത് സറഫ് സമ്മതിച്ചു. “മിക്ക ആളുകളും തിരിച്ചറിയാത്ത കാര്യം, ഇതൊരു വൈറ്റമിൻ മാത്രമല്ല, നിങ്ങളുടെ ശരീരത്തിലെ 200-ലധികം ജീനുകളെ നിയന്ത്രിക്കുന്ന ഒരു ഹോർമോൺ പോലെയാണ് പ്രവർത്തിക്കുന്നത് എന്നതാണ്. നിങ്ങളുടെ അസ്ഥികളും പേശികളും മുതൽ പ്രതിരോധശേഷിയും മാനസികാവസ്ഥയും വരെ, നിങ്ങളുടെ സിസ്റ്റത്തെ ബാലൻസ് ആക്കി നിലനിർത്തുന്നതിൽ വൈറ്റമിൻ ഡി നിർണായക പങ്ക് വഹിക്കുന്നു, ”ഡോ. സറഫ് പറഞ്ഞു.

Also Read: വാഴപ്പഴത്തിൽ ഒരു നുള്ള് കുരുമുളക് ചേർത്ത് കഴിക്കൂ; കരൾ നിങ്ങളോട് നന്ദി പറയും

ഭക്ഷണത്തിലൂടെ ആവശ്യത്തിന് വൈറ്റമിൻ ഡി ലഭിക്കുമോ?

ഭക്ഷണ സ്രോതസുകൾ പരിമിതമാണെന്ന് ഡോ. സറഫ് പറഞ്ഞു. “15 മിനിറ്റ് സൂര്യപ്രകാശം ഏൽക്കുന്നത് പോലെയാകണമെങ്കിൽ സാൽമൺ, ട്യൂണ, മുട്ടയുടെ മഞ്ഞക്കരു, കൂൺ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ ധാരാളം കഴിക്കേണ്ടിവരും. പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ സഹായിക്കുമെങ്കിലും, ആരോഗ്യകരമായ വൈറ്റമിൻ ഡി അളവ് നിലനിർത്തുന്നതിനുള്ള ഏറ്റവും ഫലപ്രദവും സ്വാഭാവികവുമായ മാർഗ്ഗം സൂര്യപ്രകാശമാണ്,” ഡോ. സറഫ് പറഞ്ഞു.

അമിതമായ വൈറ്റമിൻ ഡി പ്രശ്നങ്ങൾക്ക് കാരണമാകുമോ?

മിക്ക മുതിർന്നവർക്കും പ്രതിദിനം 600–800 IU സുരക്ഷിതമാണെന്ന് കരുതപ്പെടുന്നു. എന്നാൽ, നിങ്ങളുടെ രക്തത്തിന്റെ അളവ് പരിശോധിച്ചതിന് ശേഷം കൃത്യമായ ഡോസ് എല്ലായ്പ്പോഴും കഴിക്കുക.

ആളുകൾ എന്താണ് ശ്രദ്ധിക്കേണ്ടത്?

  • ആഴ്ചയിൽ 10–30 മിനിറ്റ് ഉച്ചയ്ക്ക് സൂര്യപ്രകാശം ഏൽക്കുക
  • ഭക്ഷണത്തിൽ വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണങ്ങളും കാൽസ്യം സ്രോതസുകളും ഉൾപ്പെടുത്തുക.
  • സ്വയം മരുന്നുകൾ കഴിക്കുന്നത് ഒഴിവാക്കുക. ഗുളികകളോ കുത്തിവയ്പ്പുകളോ ആരംഭിക്കുന്നതിന് മുമ്പ് പരിശോധന നടത്തുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More: ഒരു മാസം ദിവസവും മുട്ട കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

vitamin Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: