scorecardresearch

വൈറ്റമിൻ ഡി ലഭിക്കാൻ ഏതു സമയത്ത് വെയിൽ കൊള്ളണം?

വൈറ്റമിൻ ഡിയുടെ കുറവ് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. സൂര്യപ്രകാശം വഴിയും ശരീരത്തിന് വൈറ്റമിൻ ഡി ലഭിക്കും

വൈറ്റമിൻ ഡിയുടെ കുറവ് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. സൂര്യപ്രകാശം വഴിയും ശരീരത്തിന് വൈറ്റമിൻ ഡി ലഭിക്കും

author-image
Health Desk
New Update
health

Credit: Freepik

ശരീര പ്രവർത്തനങ്ങൾക്ക് വളരെ അത്യാവശ്യമായ ഒന്നാണ് വൈറ്റമിൻ ഡി. എല്ലുകളുടെ ആരോഗ്യം, രോഗപ്രതിരോധ പ്രവർത്തനം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ ഇവയെല്ലാം വൈറ്റമിൻ ഡിയെ ആശ്രയിച്ചിരിക്കുന്നു. വൈറ്റമിൻ ഡിയുടെ കുറവ് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. സൂര്യപ്രകാശം വഴിയും ശരീരത്തിന് വൈറ്റമിൻ ഡി ലഭിക്കും.

Advertisment

സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് ബി രശ്മികളുടെ പ്രവർത്തനത്താലാണ് വൈറ്റമിൻ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. വൈറ്റമിൻ ഡി ലഭിക്കുന്നതിന് ശരിയായ സമയത്ത് സൂര്യപ്രകാശമേൽക്കണം. ജനറൽ ഫിസിഷ്യൻ ഡോ. മഞ്ജീത നാഥ് ദാസ് പറയുന്നതനുസരിച്ച് രാവിലെ 8 മുതൽ 11 വരെ നല്ല സമയമാണ്. വൈറ്റമിൻ ഡി ശരിയായ അളവിൽ ലഭിക്കാൻ 15 മിനിറ്റെങ്കിലും സൂര്യപ്രകാശം ഏൽക്കണം. സ്ലീവ്‌ലെസ് വസ്ത്രങ്ങളോ ഷോർട്സോ ആണ് ഈ സമയത്ത് ധരിക്കേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു. 

വൈറ്റമിൻ ഡിയുടെ കുറവ് മൂലമുണ്ടാകുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ്?

സ്ഥിരമായ ക്ഷീണം, ശരീരവേദന, സന്ധി വേദന, അസ്ഥി വേദന എന്നിവ ഉൾപ്പെടെ വിവിധ ലക്ഷണങ്ങൾ വിറ്റാമിൻ ഡിയുടെ കുറവ് മൂലം പ്രകടമാകും. വൈറ്റമിൻ ഡിയുടെ കുറവ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അസ്ഥികൾ ദുർബലമാകുന്ന ഓസ്റ്റിയോപൊറോസിസ് ഒരു സാധാരണ അനന്തരഫലമാണ്. ഈ അവസ്ഥ എല്ലുകൾ ഒടിയുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നു. വൈറ്റമിൻ ഡിയുടെ കുറവ് തടയുന്നതിനോ പരിഹരിക്കുന്നതിനോ ഡോക്ടറുടെ നിർദേശപ്രകാരം പതിവായി വൈറ്റമിൻ ഡി മരുന്നുകൾ കഴിക്കാം. ചില സന്ദർഭങ്ങളിൽ, വൈറ്റമിൻ ഡി കുത്തിവയ്പ്പുകൾ ആവശ്യമായി വന്നേക്കാം. 

സൂര്യപ്രകാശം ഏൽക്കാത്ത വ്യക്തികൾക്ക് വൈറ്റമിൻ ഡിയുടെ കുറവുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രായമായവരോ വിട്ടുമാറാത്ത രോഗങ്ങളുള്ളവരോ പോലുള്ള, വീടിനുള്ളിൽ കൂടുതൽ സമയം ചെലവഴിക്കുന്ന ആളുകൾ ഇതിൽ ഉൾപ്പെടുന്നു.

Advertisment

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: