scorecardresearch

24 മണിക്കൂർ വരെ ഉപവാസം ശരീരത്തെ എങ്ങനെ ബാധിക്കും?

ഭക്ഷണം കഴിക്കാതെയുള്ള ഉപവാസം നിങ്ങളുടെ ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? അവ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം

ഭക്ഷണം കഴിക്കാതെയുള്ള ഉപവാസം നിങ്ങളുടെ ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? അവ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Fasting Health

ദഹനപ്രക്രിയ അവസാനിക്കുമ്പോൾ രക്തത്തിലെ പഞ്ചസാര, ഇൻസുലിൻ എന്നിവയുടെ നില താഴുന്നു |ചിത്രം: ഫ്രീപിക്

ഭക്ഷണം കഴിക്കാതെയുള്ള ഉപവാസത്തെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകൾ ഉണ്ട്?. എന്നാൽ ഇങ്ങന ഉപവസിക്കുമ്പോൾ ഓരോ മണിക്കൂറിലും ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ അറിഞ്ഞിരുന്നാൽ ആ ധാരണകൾ മാറിയേക്കാം. നിങ്ങൾ ഉപവസിക്കുമ്പോൾ ഭക്ഷണം ലഭ്യമാകാത്ത അവസ്ഥയുമായി പൊരുത്തപ്പെടുന്നതിന് നിരവധി മാറ്റങ്ങൾക്കാണ് ശരീരം വിധേയമാകുന്നത്, എന്ന് ക്രിട്ടിക്കൽ കെയർ ഡിപ്പാർട്ട്മെൻ്റ് മേധാവി ഡോ. മനീന്ദ്ര പറയുന്നു.

Advertisment

ആ മാറ്റങ്ങൾ ഇവയാണ്: 
 
0- 4 മണിക്കൂർ: ഭക്ഷണം കഴിച്ച ഉടൻ ശരീരം ദഹനം, പോഷകങ്ങളുടെ ആഗിരണം എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഇൻസുലിൻ നില എന്നിവ ഉയരും. ഇത് ഊർജ്ജം നൽകുന്നു. 

4-8 മണിക്കൂർ: ദഹനപ്രക്രിയ അവസാനിക്കുമ്പോൾ രക്തത്തിലെ പഞ്ചസാര, ഇൻസുലിൻ എന്നിവയുടെ നില താഴുന്നു. ശരീരം കരളിലും പേശിയിലും ഉള്ള ഗ്ലൈക്കോജൻ ഊർജ്ജത്തിനായി വിനിയോഗിക്കും. 

8-12 മണിക്കൂർ: ഗ്ലൈക്കോജൻ ലഭ്യമായില്ലെങ്കിൽ ശരീരം ഊർജ്ജത്തിനായി കൊഴുപ്പ് ഉപയോഗിക്കുന്നു. ഫാറ്റി ആസിഡുകളെ കെറ്റോണുകളായി മാറ്റുന്ന ഈ പ്രക്രിയ കെറ്റോസിസ് എന്ന് പറയപ്പെടുന്നു. തലച്ചോറിനും, പേശികൾക്കും ഇത് ഗുണം ചെയ്യുന്നു. 

Advertisment

12-16 മണിക്കൂർ: കൊഴുപ്പ് വിനിയോഗിക്കുന്ന അവസ്ഥയിൽ തുടരുന്നു, ഇതേ സമയം കെറ്റോണിൻ്റെ അളവ് ഉയരുന്നു. വളർച്ച ഹോർമോൺ ഉത്പാദനം വർദ്ധിച്ചേക്കാം. ഇത് കൊഴുപ്പുകൾ കുറയ്ക്കുന്നതിനും പേശികളുടെ സംരക്ഷണത്തിനും സഹായിക്കുന്നു. 

16-24 മണിക്കൂർ: കോശങ്ങൾ സ്വയം പുനരുജ്ജീവനം നടത്തുമ്പോഴാണ് ഓട്ടോഫാഗി ആരംഭിക്കുന്നത്. ഈ അവസ്ഥയിൽ വീക്കം കുറയുകയും ശരീരത്തിലെ കോശങ്ങളുടെ പരിപാലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. മൂന്ന് നാല് ദിവസം നീണ്ടു നിൽക്കുന്ന കഠിനമായ ഉപവാസ സമയത്ത് പോഷകങ്ങളുടെ ലഭ്യത കുറവ്  മൂലം ഓട്ടോഫാഗി ഏറി നിൽക്കും. 

24 മണിക്കൂർ കഴിഞ്ഞ്: കെറ്റോസിസ് ആഴത്തിലാവുകയും, ഓട്ടോഫാഗി കൂടുകയും ചെയ്യും. കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും വിധം ഇൻസുലിൻ്റെ അളവ് ഗണ്യമായി കുറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ ഇത് സഹായിക്കുന്നു. 

എങ്കിലും വിദഗ്ധ നിർദ്ദേശം കൂടാതെ  24 മണിക്കൂറിൽ അധികം ഉപവാസം അനുഷ്ഠിക്കുന്നത് ഒഴിവാക്കുക. പേഷകങ്ങളുടെ അപര്യാപ്തതയിൽ തുടങ്ങി ഗുരുതരമായ മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേയ്ക്കു വരെ അത് നയിച്ചേക്കാം. 

Read More

Festival Food Health Diet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: