/indian-express-malayalam/media/media_files/ovedZ70kdK92pCZL8wh0.jpg)
ചിത്രം: ഫ്രീപിക്
ഹൃദയാരോഗ്യത്തെ കുറിച്ച് നിങ്ങൾ ചിന്തിക്കാറുണ്ടോ? ശരീരത്തിൻ്റെ മൊത്തത്തിലുള്ള ക്ഷേമവും ഹൃദയാരോഗ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ധമനികളിലൂടെയുള്ള രക്തയോട്ടത്തിനുണ്ടാകുന്ന തടസ്സം ഹൃദയാരോഗ്യത്തിന് അപകടമാണ്. ജീവിത രീതി, ദൈനം ദിനപ്രവർത്തികൾ, പ്രായാധിക്യം അങ്ങനെ പല കാരണങ്ങൾ കൊണ്ട് അത് സംഭവിക്കാം. എന്നാൽ അൽപ്പം ശ്രദ്ധിച്ചാൽ ഇത്തരം അപകട സാധ്യതകൾ ഒഴിവാക്കാൻ സാധിക്കും.
ഭക്ഷണക്രമമാണ് ഏറ്റവും പ്രധാനം. ദൈനംദിന ഭക്ഷണത്തിൽ ചില സൂപ്പർ ഫുഡുകൾ ഉൾപ്പെടുത്തിയാൽ രക്തയോട്ടം സുഗമമാക്കുന്നതിനൊപ്പം ഹൃദയാരോഗ്യവും മെച്ചപ്പെടുത്താൻ സാധിക്കും. അവ ഏതൊക്കെയെന്ന് കെയർ ഹോസ്പ്പിറ്റലിലെ കൺസൾട്ടൻ്റ് കാർഡിയോളജിസ്റ്റായ ഡോ. പ്രണീത് പറയുന്നു.
കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ
മത്തി, സാൽമൺ എന്നിങ്ങനെ കൊഴുപ്പുള്ള മീനുകളിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ മോശം കൊളസ്ട്രോളായ ട്രൈഗ്ലിസറൈഡിൻ്റെ അളവ് കുറയ്ക്കുന്നുയ അതിലൂടെ വീക്കത്തിനെതിനെ പോരാടുന്നു. കൂടാതെ നല്ല കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കുന്നു. അങ്ങനെ ധമനികളിൽ പ്ലാക്ക് അടിഞ്ഞു കൂടുന്നത് പ്രതിരോധിച്ച് ധമനികളിലൂടെയുള്ള രക്തയോട്ടം സുഗമമാക്കുന്നു.
ബെറി പഴങ്ങൾ
ബ്ലൂബെറി, സ്ട്രോബെറി എന്നിവ ഹൃദയ സൗഹൃദ പഴങ്ങളാണ്. ഇവയിൽ ധാരാളം ഫ്ലേവനോയിഡുകൾ പോലെയുള്ള ആൻ്റ് ഓക്സിഡൻ്റുകളും, അടങ്ങിയിരിക്കുന്നു. വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയെ ചെറുക്കാൻ ഇത് സഹായിക്കുന്നു. രക്തക്കുഴലുകൾക്ക് കേടുപാടുകൾ ഉണ്ടാകാതെ സംരക്ഷിക്കുന്നു. നാരുകളുടെ മികച്ച ഉറവിടമാണ് ബെറി പഴങ്ങൾ. കൊളസ്ട്രോൾ കുറയ്ക്കാനും രക്തക്കുഴലുകളുടെ ആരോഗ്യകരമായ പ്രവർത്തനത്തിനും ഇത് ഗുണം ചെയ്യും. ലഘുഭക്ഷണമായി കഴിക്കാൻ തിരഞ്ഞെടുക്കാൻ പറ്റിയവയാണ് ഈ പഴങ്ങൾ.
നട്സ്
ബദാം, വാൽനട്ട്, തുടങ്ങിയ നട്സുകൾ അപൂരിത കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീനുകൾ എന്നീ പോഷകങ്ങളുടെ പവർഹൗസാണ്. ഇവ ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ ധമനികളിൽ തടസ്സം സൃഷ്ട്ടിച്ചേക്കാവുന്ന എൽഡിഎൽ കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കുന്നു. കശുവണ്ടിയിലാകട്ടെ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്.
ഒലിവ് എണ്ണ
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പോളിഫെനോൾ ആൻ്റിഓക്‌സിഡൻ്റുകളാലും സമ്പന്നമായ ഒലിവ് എണ്ണ ഹൃദയാരോഗ്യത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു. ഇത് വീക്കം കുറയ്ക്കുകയും എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും നിങ്ങളുടെ രക്തക്കുഴലുകളുടെ പാളിയായ എൻഡോതെലിയത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഭക്ഷണത്തിൽ ഒലിവ് എണ്ണ പതിവായി ഉൾപ്പെടുത്തുന്നത് ഹൃദ്രോഗ സാധ്യതയെ ഗണ്യമായി കുറയ്ക്കാൻ സഹായിച്ചേക്കാം.
ഇലക്കറികൾ
പാലക് ചീര, സ്പിനാച് തുടങ്ങിയ ഇലക്കറികളിൽ നിങ്ങളുടെ ധമനികളെ സംരക്ഷിക്കാൻ സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. അവ വിറ്റാമിൻ കെയാൽ സമ്പുഷ്ടമാണ്, ഇത് ഒരു കവചമായി പ്രവർത്തിച്ച് ധമനികളുടെ ഭിത്തികളിൽ കാൽസ്യം അടിഞ്ഞുകൂടുന്നത് തടയുന്നു. ഇലക്കറികളിലെ മറ്റൊരു വിലപ്പെട്ട ഘടകമായ നൈട്രേറ്റുകൾ രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ് എന്നത് ഓർക്കുക. ആതിനാൽ രോഗ സാധ്യതകളെ തടയാൻ​ ആരോഗ്യകരമായ ഭക്ഷണവും ജീവിത രീതികളും പിൻതുടരുക.
Read More
- Reasons to Drink Coriander Juice on Empty Stomach: വെറും വയറ്റിൽ മല്ലി വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതോ?
- അയമോദകവും ജീരകവും ചേർത്ത വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ
- ദിവസം മുഴുവൻ എസി മുറിയിലാണോ? ശരീരത്തെ എങ്ങനെ ബാധിക്കുമെന്ന് അറിയൂ
- എസി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
- ചായക്കൊപ്പം ബിസ്കറ്റ് കഴിക്കരുത്, എന്തുകൊണ്ട്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us