scorecardresearch

Reasons to Drink Coriander Juice on Empty Stomach: വെറും വയറ്റിൽ മല്ലി വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതോ?

Discover the Incredible Health Benefits of Drinking Coriander Juice on Empty Stomach: അടുക്കളയിലെ നിത്യോപയോഗ സാധനങ്ങൾക്കൊപ്പം ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പല വസ്തുക്കളുമുണ്ട്. അതിൽ തന്നെ മല്ലി വളരെ പ്രധാനമാണ്. മല്ലി വെള്ളത്തിൻ്റെ ഗുണങ്ങൾ അറിയാം

Discover the Incredible Health Benefits of Drinking Coriander Juice on Empty Stomach: അടുക്കളയിലെ നിത്യോപയോഗ സാധനങ്ങൾക്കൊപ്പം ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പല വസ്തുക്കളുമുണ്ട്. അതിൽ തന്നെ മല്ലി വളരെ പ്രധാനമാണ്. മല്ലി വെള്ളത്തിൻ്റെ ഗുണങ്ങൾ അറിയാം

author-image
Health Desk
New Update
Coriander Juice

Health benefits of coriander juice ചിത്രം: ഫ്രീപിക്

മല്ലി ഇല്ലാത്ത അടുക്കള മലയാളികൾക്കിടയിൽ ഉണ്ടാകുമോ?. കറിയിൽ രുചിക്കു ചേർക്കുന്നതിനു പുറമേ അതിൻ്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.

Advertisment

അധികം ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അസിഡിറ്റി. മരുന്നുകൾക്കു പുറമേ ധാരാളം പ്രകൃതി ദത്ത പരിഹാരങ്ങളും ഇതിൽ നിന്നും ആശ്വാസം നേടുന്നതിനായി ഏവരും പരീക്ഷിച്ചു നോക്കാറുണ്ട്. അതിനു പരിഹാരം എന്ന വിശ്വാസത്തിൽ ഏറെക്കാലമായി പ്രചാരത്തിലിരിക്കുന്ന ഒന്നാണ് മല്ലി. 

മല്ലി ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തു വെയ്ക്കുക. ഇത് പിറ്റേ ദിവസം കുടിക്കുന്നത് ആസിഡിറ്റിയോ ദഹന സംബന്ധമായ പ്രശ്നങ്ങൾക്കോ മികച്ച പരിഹാരമാണെന്നാണ് പറയപ്പെടുന്നത്. 

മല്ലി വെള്ളത്തിൻ്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കൂ

ദഹനാരോഗ്യം

ദഹന സഹായികളായ എൻസൈമുകളെ ഉത്തേജിപ്പിക്കാൻ മല്ലി സഹയിക്കുന്നു. അതിലൂടെ ദഹനപ്രക്രിയ സുഗമമാക്കുന്നു. വയറു വേദന, വയറു വീർക്കൽ, അസ്വസ്ഥത എന്നിങ്ങനെ ദഹനസംബന്ധമായ പ്രശ്നങ്ങൾക്കാണ് ഇതിലൂടെ ആശ്വാസം ലഭിക്കുന്നത്. എന്നാൽ വിട്ടുമാറാത്ത കഠിനമായ അസിഡിറ്റിക്ക് ഇത് സായകരമാകണമെന്നില്ല. അമിതമായ ആസിഡ് ഉത്പാദനത്തിന് വഴിവെച്ചേക്കാം എന്നതാണ് കാരണം. 

Advertisment

വിഷവസ്തുക്കളെ പുറന്തള്ളുന്നു

വിറ്റാമിൻ സിയുടെ ഒരു മികച്ച ഉറവിടമാണ് മല്ലി. ആൻ്റി ഓക്സിഡൻ്റ് സവിശേഷതകളുള്ള വിറ്റാമിൻ സി ശരീരത്തിലെ വിഷാംശത്തെ പുറംതള്ളാൻ സഹായിക്കും. 

പ്രതിരോധശേഷി വർധിപ്പിക്കുന്നു

പ്രതിരോധശേഷി വർധിപ്പിക്കാൻ മല്ലി ഉത്തമമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നു. 

മുഖക്കുരു, പിഗ്മെന്റേഷൻ, പാടുകൾ എന്നിവ കുറയ്ക്കുന്നു

മല്ലിയിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങളുണ്ട്. രാവിലെ മല്ലി വെള്ളം കുടിക്കുന്നത് ആരോഗ്യമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കും.

ഉപയോഗിക്കേണ്ട വിധം

വളരെ കുറഞ്ഞ അളവിൽ ഉപയോഗിച്ചു നോക്കിയതിനു ശേഷം പാർശ്വഫലങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുക. ഇതിനു ശേഷം മാത്രം സ്ഥിരമായി ഉപയോഗിക്കുക. എന്തെങ്കിലും തരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ ഇത് ദൈനംദിന ശീലത്തിൽ നിന്നും ഒഴിവാക്കുക. 

രക്തത്തിൻ്റെ കട്ടി കുറയ്ക്കുന്ന തരത്തിലുള്ള എന്തെങ്കിലും മരുന്നുകൾ സ്ഥിരമായി കഴിക്കുന്നവരാണെങ്കിൽ ഇത്തരം ശീലങ്ങൾ ആരോഗ്യ വിദഗ്ധൻ്റെ നിർദ്ദേശപ്രകാരം മാത്രം സ്വീകരിക്കുക. വിട്ടു മാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും ദിനചര്യയിൽ ഇത് ഉൾപ്പെടുത്തുന്നതിനു മുമ്പായി ഡോക്ടറോട് സംസാരിക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips Digestive Problems

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: