/indian-express-malayalam/media/media_files/cvnue3ACND3m7ZDKeqrk.jpg)
Credit: Freepik
ചായക്കൊപ്പം ബിസ്കറ്റ് കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ധാരാളമുണ്ട്. എങ്കിൽ ഇനി അതുവേണ്ട. രാവിലെയോ വൈകിട്ടോ ചായക്കൊപ്പം ബിസ്കറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞിരിക്കുക. ബിസ്‌കറ്റിന്റെയും ചായയുടെയും സംയോജനം ഹോർമോണുകളെ തടസപ്പെടുത്തുകയും വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് ഡയറ്റീഷ്യൻ മൻപ്രീത് കൽറ പറഞ്ഞു.
പഞ്ചസാര ഉള്ളടക്കം
ബിസ്‌കറ്റുകളിൽ, പ്രത്യേകിച്ച് പാക്കേജുചെയ്തവയിൽ, പലപ്പോഴും ശുദ്ധീകരിച്ച പഞ്ചസാരയാണ് ഉപയോഗിക്കുന്നത്. അമിതമായ പഞ്ചസാരയുടെ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്നതിനും വീക്കം, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവയ്ക്കും കാരണമാകും.
മൈദ
പല ബിസ്‌ക്കറ്റുകളിലും ഉപയോഗിക്കുന്ന ശുദ്ധീകരിച്ച മൈദ ആരോഗ്യത്തിന് ഹാനികരമാണ്. ഇത് കുടലിലെ ബാക്ടീരിയകളുടെ പ്രവർത്തനത്തെ തടസപ്പെടുത്തും. ഇത് വീക്കം, ഹോർമോൺ പ്രശ്നങ്ങൾ എന്നിവയ്ക്ക് ഇടയാക്കും. അമിതമായ അളവിൽ മൈദ കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കുന്നതിനും ദഹന പ്രശ്നങ്ങൾക്കും കാരണമാകും.
അമിതമായ പാം ഓയിൽ
ബിസ്കറ്റ് ഉൾപ്പെടെയുള്ള പല സംസ്‌കരിച്ച ഭക്ഷണങ്ങളിലുമുള്ള ഒരു സാധാരണ ഘടകമാണ് പാം ഓയിൽ. ഇത് വിവിധ ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us