scorecardresearch

പാഷൻ ഫ്രൂട്ടിൻ്റെ പോഷക ഗുണങ്ങൾ എന്തൊക്കെ എന്ന് അറിയാമോ?

വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, പോളിഫെനോൾ തുടങ്ങിയ ആൻ്റി ഓക്സിഡൻ്റുകളുടെ ശക്തമായ ഉറവടമാണ് പാഷൻഫ്രൂട്ട്

വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, പോളിഫെനോൾ തുടങ്ങിയ ആൻ്റി ഓക്സിഡൻ്റുകളുടെ ശക്തമായ ഉറവടമാണ് പാഷൻഫ്രൂട്ട്

author-image
Health Desk
New Update
Passion Fruit

ഫ്രീപിക്: ചിത്രം

പഴങ്ങളിലെ കേമനാണ് പാഷൻ ഫ്രൂട്ട്. എന്നാൽ ഇതിൻ്റെ ഉപയോഗം വ്യാപകമല്ല എന്നു മാത്രം. ഉഷ്ണമേഖലാ പഴമാണെങ്കിലും പോഷകങ്ങളുടെ ശക്തികേന്ദ്രമാണിത്. വിറ്റാമിൻ, ആൻ്റിഓക്സിഡൻ്റ് എന്നിവയാൽ സമൃദ്ധമാണ് പാഷൻ ഫ്രൂട്ട് എന്ന് ഡയറ്റീഷ്യനായ ലക്ഷ്മി പറയുന്നു. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു. പ്രത്യേകിച്ച് അണുബാധ സാധ്യതയുള്ള മഴക്കാലത്ത് ഇത് ഏറെ ഗുണകരമായേക്കാം. 

Advertisment

പാഷൻ ഫ്രൂട്ടിൻ്റെ ഗുണങ്ങൾ
ആൻ്റി ഓക്സിഡൻ്റ്: വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, പോളിഫെനോൾ തുടങ്ങിയ ആൻ്റി ഓക്സിഡൻ്റുകളുടെ ശക്തമായ ഉറവടമാണിത്. ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നതിന് ഇത് സഹായിക്കും.

നാരിൻ്റെ ഉറവിടം: പാഷൻ ഫ്രൂട്ടിലെ ഉയർന്ന അളവിലുള്ള നാരുകൾ ദഹനത്തെ പിന്തുണയ്ക്കും മലബന്ധം തടയാൻ സഹായിക്കും. 

പ്രതിരോധ ശേഷി: വിറ്റാമിൻ സി ഇതിൽ അടങ്ങിയിരിക്കുന്നു. അണുബാധകളെ പ്രതിരോധിക്കാൻ ഇത് സഹായിക്കും.

Advertisment

ഹൃദയാരോഗ്യം: പാഷൻ ഫ്രൂട്ടിലുള്ള സോഡിയം പൊട്ടാസ്യം എന്നിവ രക്ത സമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയസംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.

ഉറക്കം: സെറാടോണിൻ, ട്രിപ്റ്റോഫാൻ തുടങ്ങിയ സംയുക്തങ്ങൾ ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്. അത് വിശ്രമത്തെ പ്രോത്സാഹിപ്പിക്കുകയും, ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകുയും ചെയ്യും. 

പാഷൻ ഫ്രൂട്ടിൻ്റെ ആൻ്റി ഓക്സിഡൻ്റുകൾക്ക് കാൻസർ വിരുദ്ധ ഗുണങ്ങളുണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നുവെന്ന് ലക്ഷ്മി പറയുന്നു. 

പ്രമേഹരോഗികൾക്ക് പാഷൻ ഫ്രൂട്ട് കഴിക്കാമോ?
പാഷൻ ഫ്രൂട്ടുകൾക്ക് മിതമായ ഗ്ലൈസെമിക് സൂചിക (ജിഐ) ഉണ്ട്, അതായത് അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാനുഗതമായി വർദ്ധിപ്പിക്കുമെന്ന് ലക്ഷ്മി പറയുന്നു. എന്നാൽ ഉയർന്ന ഉളവിലുള്ള നാരുകൾ കാരണം ആകെയുള്ള കാർബോഹൈഡ്രേറ്റിൽ താരതമ്യേന കുറവായിരിക്കും.  

സമീകൃതാഹാരത്തിൻ്റെ ഭാഗമായി പ്രമേഹരോഗികൾക്ക് പാഷൻ ഫ്രൂട്ട്‌സ് മിതമായ അളവിൽ കഴിക്കാം, എന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുകയും, ഹെൽത്ത് കെയർ പ്രൊഫഷണലിൻ്റെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും വേണം. 

വിറ്റാമിൻ സി, ഫോളേറ്റ് എന്നിവ ഗർഭകാലത്ത് പ്രധാനമാണ്. പാഷൻ ഫ്രൂട്ട് ഇവ കൂടാതെ അവശ്യ വിറ്റാമിനുകളും ധാതുക്കളും നൽകുന്നു. അതിനാൽ ഗർഭിണികൾക്ക് ഇതു ഗുണം ചെയ്യും. എന്നാൽ ഇതു മാത്രമല്ല ആരോഗ്യത്തിനായി വ്യത്യസ്തമായ പഴങ്ങളും ആഹാരങ്ങളും ഗർഭിണികളും കഴിക്കുന്നു എന്ന് ഉറപ്പു വരുത്തുക. 

പാഷൻഫ്രൂട്ട് ചിലരിൽ അലർജി ഉണ്ടാക്കിയേക്കാം. ചെറിയ അളവിൽ കഴിച്ചു നോക്കിയതിനു ശേഷം പ്രതികൂല പ്രതികരണങ്ങളില്ലെന്ന് ഉറപ്പാക്കുക. ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ അമിതമായി പാഷൻഫ്രൂട്ട് കഴിക്കുന്നത് വയറിളക്കം മറ്റ് ദഹനപ്രശ്നങ്ങൾ എന്നിവയ്ക്കു കാരണമായേക്കാം. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Nutrition fruit Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: