/indian-express-malayalam/media/media_files/13RwYaAFQlmFQH9s5QFW.jpg)
Credit: Freepik
മിഠായിയും സോഡയും പോലുള്ള ഭക്ഷണങ്ങളാണ് പല്ലുകളുടെ കേടുപാടുകൾക്ക് പ്രധാന കാരണമെന്നാണ് പലരുടെയും ധാരണ. എന്നാൽ, പല്ലുകളെ നശിപ്പിക്കുന്ന മറ്റു ചില ഭക്ഷണങ്ങളുമുണ്ട്. നിരുപദ്രവകരമെന്ന് തോന്നുന്ന ഈ ഭക്ഷണങ്ങൾ ദന്തക്ഷയത്തിനും ഇനാമലിന്റെ കേടുപാടിനും കാരണമാകും. മാത്രമല്ല, ദന്ത പ്രശ്നങ്ങൾക്കുള്ള സാധ്യതയും വർധിപ്പിക്കും. ന്യൂട്രീഷ്യനിസ്റ്റ് നേഹ സഹായയും ദന്തഡോക്ടർ രേഷ്മ ഷായും പല്ലിന് ഹാനികരമായ മൂന്ന് ഭക്ഷണങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്.
സ്റ്റിക്കി മിഠായികൾ
ടോഫി, കാരമൽസ്, ഗമ്മീസ് എന്നിവ പോലുള്ള ഒട്ടിപ്പിടിക്കുന്ന മിഠായികൾ പല്ലുകൾക്ക് അപകടകരമാണ്. ഈ മിഠായികൾ പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്നതിനാൽ ബ്രഷ് ചെയ്ത് നീക്കം ചെയ്യാൻ പ്രയാസമാണ്. ഇവ പല്ലിൽ പറ്റിപ്പിടിച്ചിരുന്ന് ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാകുന്നു.
ഡ്രൈ സ്നാക്സ്
പാക്കേജുചെയ്ത ഡ്രൈ സ്നാക്സ് മധുര പലഹാരങ്ങൾക്ക് ആരോഗ്യകരമായ ഒരു ബദലായി തോന്നിയേക്കാം, പക്ഷേ അവ പല്ല് നശിക്കാനും കാരണമാകും. ഈ ലഘുഭക്ഷണങ്ങളിൽ ഉയർന്ന അന്നജം അടങ്ങിയിട്ടുണ്ട്. ഇത് ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന പഞ്ചസാരയായി വിഘടിപ്പിക്കും.
സ്‌പോർട്‌സ് പാനീയങ്ങളും പാക്കറ്റ് ഫ്രൂട്ട് ജ്യൂസുകളും
സ്‌പോർട്‌സ് പാനീയങ്ങളും പാക്കറ്റ് ജ്യൂസുകളും ആരോഗ്യകരമായ രീതിയിൽ വിപണനം ചെയ്യപ്പെടുന്നുണ്ട്. എന്നാൽ, ഈ പാനീയങ്ങളിൽ പലപ്പോഴും പഞ്ചസാരയും ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ഇനാമലിനെ ദുർബലപ്പെടുത്തുകയും പല്ലുകൾ നശിക്കാൻ കൂടുതൽ സാധ്യതയുള്ളതാക്കുകയും ചെയ്യും.
ആരോഗ്യമുള്ള പല്ലുകൾക്കുള്ള ചില ടിപ്സ്
- ഫ്ലൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ദിവസത്തിൽ രണ്ടുതവണ പല്ല് തേക്കുക.
- പല്ലുകൾക്കിടയിൽ നിന്ന് ഭക്ഷണ കണികകൾ നീക്കം ചെയ്യാൻ ദിവസവും ഫ്ലോസ് ചെയ്യുക.
- മധുരമുള്ളതും അസിഡിറ്റി ഉള്ളതുമായ പാനീയങ്ങൾ പരിമിതപ്പെടുത്തുക.
- മധുര പലഹാരങ്ങളോ അല്ലെങ്കിൽ അസിഡിറ്റിയുള്ള പാനീയങ്ങളോ കഴിച്ചതിനു ശേഷം വായ കഴുകുക.
- പതിവ് പരിശോധനകൾക്കായി ദന്ത ഡോക്ടറെ കാണുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us