/indian-express-malayalam/media/media_files/2024/10/21/euXZveh8FJArQ2Tz8cKS.jpg)
Credit: Freepik
പ്രഭാതഭക്ഷണം ദിവസത്തിലെ പ്രധാന ഭക്ഷണമാണെന്ന് ആരോഗ്യ വിദഗ്ധർ പറയാറുണ്ട്. ശരീരത്തിലെ ഉപാപചയപ്രവർത്തനങ്ങളെ സജീവമാക്കുന്നതിൽ ഇത് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മാത്രമല്ല, ദിവസം മുഴുവൻ ശരീര പ്രവർത്തനങ്ങൾക്ക് വേണ്ട ഊർജം ലഭിച്ചു തുടങ്ങുന്നത് ഇതിൽ നിന്നാണ്. എന്നാൽ, പ്രഭാത ഭക്ഷണം ശരിയായ രീതിയിൽ കഴിക്കാനും ശ്രദ്ധിക്കണം. പ്രഭാത ഭക്ഷണത്തിൽ എന്ത്, എങ്ങനെ കഴിക്കുന്നുവെന്നത് ശരീര ഭാരം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മളൊക്കെ സാധാരണ ചെയ്യുന്ന പ്രഭാത ഭക്ഷണ തെറ്റുകൾ എന്തൊക്കെയാണെന്ന് നോക്കാം.
പ്രഭാതഭക്ഷണത്തിൽ മധുരം ഒഴിവാക്കുക: ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നതിന് കാരണമാകും. അതിനാൽ നാരുകളും പ്രോട്ടീനുകളും അടങ്ങിയ കാർബോഹൈഡ്രേറ്റുകൾ ഉൾപ്പെടുന്ന ഒരു കോമ്പിനേഷൻ തിരഞ്ഞെടുക്കുക. ഇത് കൂടുതൽ നേരം വയർ നിറഞ്ഞ സംതൃപ്തി നൽകുക മാത്രമല്ല, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ ബാലൻസ് നിയന്ത്രിക്കുകയും ചെയ്യുന്നു.
പ്രോട്ടീൻ ഉൾപ്പെടുത്തുക: മുട്ട എല്ലാ ദിവസവും കഴിക്കുന്നില്ലെങ്കിൽ, നട്സ്, പാൽ, പയർവർഗ്ഗങ്ങൾ എന്നിവയുടെ രൂപത്തിൽ പ്രോട്ടീൻ വ്യത്യാസപ്പെടുത്തുക. പ്രഭാതഭക്ഷണത്തിൽ 20 ഗ്രാമിൽ കുറയാത്ത പ്രോട്ടീൻ ഉണ്ടായിരിക്കണം.
വെറും വയറ്റിൽ കാപ്പി കുടിക്കരുത്: രാവിലെ വെറും വയറ്റിൽ ചായയോ കാപ്പിയോ കുടിക്കുന്നവർ ധാരാളമാണ്. കാപ്പിയിൽ ശരീരത്തിന് ഇന്ധനം നൽകാനും വിശപ്പ് കൂട്ടാനും ആവശ്യമായ പോഷകങ്ങൾ ഇല്ല. അതിനാൽ, തന്നെ പെട്ടെന്ന് വിശപ്പ് തോന്നില്ല. എന്നാൽ, ദിവസത്തിന്റെ മധ്യത്തിൽ അമിതമായി ഭക്ഷണം കഴിക്കാൻ നിങ്ങളെ നിർബന്ധിപ്പിക്കും. കാപ്പിക്കൊപ്പം ചിലർ മധുരപലഹാരങ്ങളും കഴിക്കാറുണ്ട്. ഇതിൽ ധാരാളം പഞ്ചസാരയും കലോറിയും അടങ്ങിയിട്ടുണ്ടാകാമെന്ന് അറിയുക.
ഓട്‌സിനൊപ്പം മറ്റൊന്നും വേണ്ട: ഓട്‌സ് പോഷകഗുണമുള്ളതായിരിക്കാം. എന്നാൽ നട്ട് ബട്ടർ, ചെറിയ അളവിൽ നട്സ് എന്നിവ ചേർക്കുമ്പോൾ ചെറിയ അളവിൽ കഴിച്ചാൽ പോലും ഉയർന്ന കലോറി ആയി മാറിയേക്കാം.
പഴങ്ങൾ ലഘുഭക്ഷണമായി മാത്രം കഴിക്കുക: നിങ്ങളുടെ പ്രഭാത ഭക്ഷണ പാത്രത്തിൽ കാർബോഹൈഡ്രേറ്റ് ഉണ്ടെങ്കിൽ, പഴങ്ങൾ ഒഴിവാക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us